ജോ ബൈഡന്റെ സ്ഥാനാരാഹോണത്തിന് മുന്‍പേ വാഷിങ്‌ടണ്‍ വിടാനൊരുങ്ങി ട്രംപ്
വാഷിങ്‌ടണ്‍; നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്‌ടണ്‍ വിട്ടേക്കും . ശിഷ്ടകാലം ഫ്‌ളോറിഡയില്‍ ചിലവിടാനാണ് ട്രംപിന്റെ തീരുമാനം. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ബുധനാഴ്‌ച്ച സംഘടിപ്പിക്കുന്ന ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങോടുകൂടിയാകും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം വിട്ട് ട്രംപ് പടിയിറങ്ങുന്നത്. വിടവാങ്ങള്‍ ചടങ്ങനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും റെഡ് കാര്‍പ്പറ്റ്, മിലിട്ടറി ബാന്‍ഡ്, കളര്‍ ഗാര്‍ഡ്,21 പേരടങ്ങുന്ന ഗണ്‍ സല്യൂ്‌ട്ട് എന്നിവ ട്രംപിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് സ്ഥാനം ഏല്‍ക്കുമ്പോള്‍ മുമ്പുള്ള പ്രസിഡന്റിന്റെ അഭാവം പുതിയ ചരിത്രമാകാനാണ് സാധ്യത. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മാസങ്ങളോളം നിലനിന്ന അനിശ്ചിതത്വത്തിനാണ് ഇപ്പോള്‍ അവസാനമാകുന്നത്. ട്രംപിന് പകരം വൈസ്‌പ്രസിഡന്റ് മൈക്ക് പെന്‍സാണ് സ്ഥാനാരോഹണ ചടങ്ങിന് എത്തുക.
ഭരണ കാലത്ത് രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റെന്ന കുപ്രസിദ്ധിയോടെയാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങുന്നത്. ക്യാപിറ്റോള്‍ കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയത്. കാലാവധി പൂര്‍ത്തിയാക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. ജനുവരി 6ന് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളിലേക്ക് ന
ടത്തിയ പ്രതിഷേധം പിന്നീട് ആക്രമമായി മാറുകയായിരുന്നു. സംഘര്‍ഷത്തില്‍ ആറ് പേരാണ് മരിച്ചത്.