സമാധാന നൊബേല്‍ പുരസ്കാരം; ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തു, ഇസ്രായേല്‍-യുഎഇ കരാര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാന നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. ഇസ്രായേല്‍-യുഎഇ സമാധാന കരാര്‍ സാധ്യമാക്കിയ പശ്ചാത്തലത്തിലാണ് ശുപാര്‍ശ. നൊര്‍വീജിയന്‍ പാര്‍ലമെന്റംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെദ്ദെ ആണ് ട്രംപിന്റെ പേര് നിര്‍ദേശിച്ചത്. നാറ്റോ പാര്‍ലമെന്ററി അസംബ്ലിയുടെ ചെയര്മാന് കൂടിയാണ് ജെദ്ദെ.

മുമ്പും ട്രംപിന്റെ പേര് നിര്‍ദേശിച്ച വ്യക്തിയാണ് ഇദ്ദേഹം. 2018ല്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ട്രംപ് സിംഗപ്പൂരില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു മുമ്പ് ശുപാര്‍ശ ചെയ്തത്. നൊബേല്‍ പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെട്ട മറ്റു വ്യക്തികളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് ട്രംപ് ആണ്. വിവിധ രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സമാധാനം പുനസ്ഥാപിക്കാനും ട്രംപ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് ജെദ്ദെ പറഞ്ഞു.
ഇന്ത്യക്കും പാകിസ്താനുമിടയിലെ പ്രധാന പ്രശ്നമായ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ട്രംപ് തയ്യാറായി. ഇരു കൊറിയകള്‍ക്കിടയിലെ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാന കരാര്‍ ധാരണയിലെത്തി. എല്ലാത്തിലും ട്രംപിന്റെ കൈയ്യൊപ്പുണ്ട് എന്ന് നോര്‍വീജിയന്‍ പാര്ലമെന്റേറിയന് നൊബേല്‍ പുരസ്കാര സമിതിക്ക് നല്കിയ കത്തില്‍ വിശദീകരിച്ചു.
ഞാന്‍ ട്രംപിന്റെ ആരാധകനല്ല. പക്ഷേ, അദ്ദേഹം ചെയ്ത കാര്യങ്ങള്‍ പുരസ്കാര സമിതി പരിശോധിക്കട്ടെ. അടുത്തിടെ സമാധാന നൊബേല്‍ പുരസ്കാരം ലഭിച്ച പല വ്യക്തികളും ട്രംപ് ചെയ്തതിനോളം ചെയ്തിട്ടില്ലെന്നും ജെദ്ദെ പറഞ്ഞു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന് 2009ല്‍ സമാധാന നൊബേല്‍ പുരസ്കാരം ലഭിച്ചുവെന്നും ജെദ്ദെ പറഞ്ഞു.
അഞ്ച് നൊബേല്‍ പുരസ്കാരങ്ങളാണ് എല്ലാ വര്‍ഷവും നല്‍കാറുള്ളത്. വൈദ്യം, സാഹിത്യം, രസതന്ത്രം, ഫിസിക്സ്, സമാധാനം എന്നീ കാര്യങ്ങളില്‍ മികച്ച സംഭാവന നല്‍കിയവര്‍ക്കാണ് പുരസ്കാരം. നൊര്‍വീജിയന്‍ പാര്‍ലമെന്റ് നിയോഗിക്കുന്ന നൊബേല്‍ പുരസ്കാര സമിതിയില്‍ അഞ്ച് പേരാണുള്ളത്. ലഭ്യമാകുന്ന ശുപാര്‍ശകള്‍ പരിഗണിച്ച് ഇവരാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. എല്ലാ വര്‍ഷവും ഡിസംബര്‍ 10നാണ് പുരസ്കാരം നല്‍കുക.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications