കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക്‌ ലീജിയന്‍ മെറിറ്റ്‌ അവാര്‍ഡ്‌ നല്‌കി യുഎസ്‌; അംഗീകാരം യുഎസ്‌ ഇന്ത്യ ബന്ധം ശക്താമാക്കിയതിന്‌

Google Oneindia Malayalam News

വാഷിങ്‌ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ പ്രസ്‌റ്റിജിയസ് ലീജിയന്‍ ഓഫ്‌ മെറിറ്റ്‌ അവാര്‍ഡ്‌ സമ്മാനിച്ച്‌ യുഎസ്‌ പ്രസിഡന്റ്‌ ഡെണാള്‍ഡ്‌ ട്രംപ്‌. ഏറെ കഴിവു പുലര്‍ത്തുന്ന രാജ്യതലവന്‍മാര്‍ക്കോ സര്‍ക്കാരിനോ യുഎസ്‌ നല്‍കുന്ന അംഗീകാരമാണ്‌ പ്രസ്‌റ്റിജിയസ് ലീജിയന്‍ ഓഫ്‌ മെറിറ്റ്‌ അവാര്‍ഡ്‌. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യയുടെ യുഎസ്‌ അംബാസിഡര്‍ തരണ്‍ജിത്ത്‌ സിങ്‌ സിന്ധു യുഎസ്‌ ദേശീയ സുരക്ഷാ സെക്രട്ടറി റോബര്‍ട്ട്‌ സ്‌ഒബ്രിയാനില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങി.

യുഎസ്‌ ഇന്ത്യ ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഇന്ത്യയെ ആഗോള ശക്തിയാക്കിമാറ്റുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ച പങ്കിനാണ്‌ അംഗീകാരം. ഇന്ത്യ യു എസ്‌ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വം വഹിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ പ്രസിറ്റീജിയസ്‌ ലീജിയന്‍ മെറിറ്റ്‌ അവാര്‍ഡ്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ നല്‍കിയതായി ഒബ്രിയാന്‍ ട്വീറ്റ്‌ ചെയ്‌തു.

modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസന്‍ എന്നിവര്‍ക്കും അവാര്‍ഡ്‌ സമ്മാനിച്ചതായി ഒബ്രിയാന്‍ അറിയിച്ചു. ഇന്തോ -പസഫിക്‌ റീജിയന്‍ സ്വതന്ത്രമാക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി വഹിച്ച പങ്കിനാണ്‌ അദ്ദേഹം അര്‍ഹനായത്‌. ആഗോള പ്രശ്‌നങ്ങളെ തുറന്നു കാട്ടുകയും ഒരുമിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ മുന്‍കയ്യെടുക്കുകയും ചെയ്‌തതിനാണ്‌ സ്‌കോട്ട്‌ മോറിസണിന്‌ അവാര്‍ഡ്‌ ലഭിച്ചത്‌.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ഈ അടുത്ത്‌ ലഭിക്കുന്ന മറ്റൊരു രാജ്യത്തു നിന്നും ലഭിക്കുന്ന ഉന്നത അംഗീകാരമാണ്‌ യുഎസില്‍ നിന്നും ലഭിച്ചത്‌.

Recommended Video

cmsvideo
പണിയെടുക്കാതെ കറങ്ങി നടക്കുന്ന മോദിക്ക് എന്തിനാ ഓഫീസ്

യുഎസ്‌ പ്രസിഡന്റായി ഡൊണാള്‍ഡ്‌ ട്രംപ്‌ അധികാരത്തിലെത്തിയതിന്‌ ശേഷം ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം വലിയ രീതിയില്‍ ശക്തിപ്പെട്ടിരുന്നു. ഇരു രാജ്യ തലവന്‍മാരും തമ്മില്‍ വലിയ രീതിയിലുള്ള സൗഹൃദമാണ്‌ വെച്ച്‌ പുലര്‍ത്തിയത്‌. ഇരു രാജ്യ തലവന്‍മാരും പരസ്‌പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക സഹകരണങ്ങള്‍ ശക്തമാക്കുകയും ചെയ്‌തു. ജനുവരി പകുതിയോടെ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം ഡൊണാള്‍ഡ്‌ ട്രംപ്‌ ഒഴിയും. പകരം ചുമതലയേല്‍ക്കുന്ന പുതിയ യുഎസ്‌ പ്രസിഡന്റ്‌ ജോബൈഡന്‍ ഇന്ത്യ യുഎസ്‌ ബന്ധം എങ്ങനെ മുന്നോട്ട്‌ കൊണ്ടുപോകുമെന്ന ആകാംക്ഷയിലാണ്‌ ലോകം. അമേരിക്കന്‍ വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ്‌ ഇന്ത്യന്‍ വംശജയാണ്‌.

English summary
US president Donald trump present legion of merit award to indian PM Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X