• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മിന്നല്‍ വേഗത്തില്‍ തിരിച്ചെത്തി ട്രംപ്; മാസ്‌ക് എടുത്തുമാറ്റി... കൈയ്യടിച്ച് അണികള്‍, തരംഗം മാറുമോ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രചാരണ രംഗത്ത് സജീവമായി. വൈറ്റ് ഹൗസിലെ ബാല്‍ക്കണിയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ ട്രംപ് എത്തിയ വേളയില്‍ പ്രവര്‍ത്തകര്‍ ആവേശഭരിതരായി. മാസ്‌ക് എടുത്തുമാറ്റി ട്രംപ് അണികളോട് സംസാരിച്ചു. എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ട്രംപ് പറഞ്ഞപ്പോള്‍ ജനക്കൂട്ടം ആവേശത്തോടെ കൈയ്യടിച്ചു. ട്രംപിന്റെ തിരിച്ചുവരവില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വിശ്വാസം. ഒമ്പത് ദിവസത്തിന് ശേഷമാണ് ട്രംപ് വീണ്ടും പ്രചാരണ ചൂടിലേക്ക് തിരിച്ചെത്തുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് മുന്നിലായിരുന്നത് എങ്കില്‍ ഇനി ട്രംപ് തിരിച്ചുപിടിക്കുമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

എല്ലാവരും പുറത്തേക്ക് വരൂ... വോട്ട് ചെയ്യൂ എന്നാണ് ട്രംപ് വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ വച്ച് അണികളോട് ആഹ്വാനം ചെയ്തത്. ജനക്കൂട്ടത്തില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ല. മാത്രമല്ല, സാമൂഹിക അകലം പാലിക്കാതെയാണ് അവര്‍ ഒത്തുകൂടിയത്. ലോകത്ത് കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് അമേരിക്ക. സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യവിദഗ്ധരുടെ ജാഗ്രതാ നിര്‍ദേശം തുടരവെയാണ് എല്ലാം അവഗണിച്ച് ട്രംപിന്റെ പ്രചാരണം. 20 മിനുട്ടോളം ട്രംപ് സംസാരിച്ചു.

ഇനി തുടര്‍ച്ചയായ പ്രചാരണ പരിപാടികളില്‍ മുഴുകാന്‍ പോകുകയാണ് ട്രംപ്. ഫ്‌ളോറിഡയില്‍ തിങ്കളാഴ്ച പ്രചാരണ റാലി നടക്കും. ചൊവ്വാഴ്ച പെന്‍സില്‍വാനിയയിലും ബുധനാഴ്ച അയോവയിലും റാലി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വന്‍ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ ബൈഡന്‍ അപലപിച്ചു. ചൈനീസ് വൈറസ് എന്നാണ് ട്രംപ് കൊറോണയെ വിശേഷിപ്പിക്കുന്നത്. ചൈനയുടെ വൈറസിന്റെ അമേരിക്ക പരാജയപ്പെടുത്താന്‍ പോകുകയാണ് എന്ന് ട്രംപ് പറഞ്ഞു. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രചാരണത്തില്‍ ബൈഡനായിരുന്നു മുന്നില്‍. ട്രംപിന് കൊറോണ ബാധിച്ചത് പ്രചാരണത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തി പ്രചാരണത്തില്‍ സജീവമായത്.

ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍

അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സംവാദം റദ്ദാക്കി. ഒക്ടോബര്‍ 15ന് നടക്കേണ്ട രണ്ടാം സംവാദമാണ് റദ്ദാക്കിയത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വെര്‍ച്വല്‍ സംവാദത്തിന് ഇല്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംവാദം നടത്തുന്ന കമ്മീഷന്‍ പരിപാടി റദ്ദാക്കിയെന്ന് പ്രസ്താവന ഇറക്കിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ സംവാദമാണ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ട്രംപ് സംവാദത്തിനില്ല എന്ന് അറിയിച്ചത്. പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ മൂന്ന് സംവാദങ്ങളാണ് നടക്കുക. ആദ്യത്തേത് സെപ്തംബര്‍ 29ന് നടന്നു. അടുത്ത സംവാദം മിയാമിയില്‍ ഒക്ടോബര്‍ 15നാണ്. ഇതാണ് റദ്ദാക്കിയത്. മൂന്നാമത്തേത് ഒക്ടോബര്‍ 22ന് ടെന്നിസിലെ നാഷ്‌വില്ലിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

English summary
US President election 2020: Get out and vote- Donald Trump says to Crowed in front of White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X