കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കൻ വംശജരും മുസ്ലിമും അടക്കം 11 പേരെ കോടതി സംവിധാനത്തിലേക്ക് തിരഞ്ഞെടുത്ത് ബൈഡൻ

അമേരിക്കൻ ചരിത്രത്തിലാദ്യമായിട്ടാണ് മുസ്ലിം വിഭാഗത്തിൽ നിന്നൊരാൾ അമേരിക്കൻ കോടതി സംവിധാനങ്ങളുടെ മുകൾ തട്ടിലേക്ക് എത്തുന്നത്

Google Oneindia Malayalam News

അമേരിക്കൻ കോടതി സമ്പ്രദായത്തിലെ വൈവിധ്യത്തിനായുള്ള മുന്നേറ്റത്തിൽ ആഫ്രിക്കൻ- അമേരിക്കൻ വംശജരായ സ്ത്രീകളെയും മുസ്ലിമിനെയുമടക്കം തിരഞ്ഞെടുത്ത് പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡൊളാൾഡ് ട്രംപിന്റെ അമേരിക്കൻ വംശജർ മാത്രമായ പുരുഷ ന്യായധിപന്മാരെന്ന നിലപാട് തിരുത്തി കുറിക്കുകയാണ് ബൈഡൻ. അമേരിക്കൻ ചരിത്രത്തിലാദ്യമായിട്ടാണ് മുസ്ലിം വിഭാഗത്തിൽ നിന്നൊരാൾ അമേരിക്കൻ കോടതി സംവിധാനങ്ങളുടെ മുകൾ തട്ടിലേക്ക് എത്തുന്നത്.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ അശോക് ദിണ്ഡയ്ക്ക് നേരെ ആക്രമണം, ചിത്രങ്ങള്‍ കാണാം

Joe Biden

ആദ്യം തിരഞ്ഞെടുത്ത 11 പേരിൽ രണ്ട് പേർ മാത്രമാണ് അമേരിക്കൻ വംശജർ. ബൈഡന്റെ തിരഞ്ഞെടുപ്പിൽ എടുത്ത് പറയേണ്ടത് ആഫ്രിക്കൻ-അമേരിക്കൻ വംശജയായ കേതാൻജി ബ്രൗൺ ജാക്സന്റെയാണ്. ബൈഡന്റെ അറ്റോണി ജനറലായിട്ടായിരിക്കും ബ്രൗൺ ജാക്സൻ പ്രവർത്തിക്കുക. ഇതോടെ സുപ്രീംകോടതിയിൽ അവസരം ലഭിക്കുമ്പോൾ മികച്ച സ്ഥാനത്തിലെത്താനും അവർക്ക് സാധിക്കും.

അമേരിക്കയിലെ സുപ്രധാന കോടതിയായ കൊളംബിയയിലെ കോർട്ട് ഓഫ് അപ്പീൽസിൽ ആഫ്രിക്കൻ വംശജയായ കേറ്റ‍ഞ്ചി ബ്രൗൺ ജാക്സനെയും ബൈഡൻ നാമനിർദേശം ചെയ്തു. മെറിക് ഗാർലാൻഡ് അറ്റോർണി ജനറലായി സ്ഥാനമേറ്റതിന്റെ ഒഴിലവിലേക്കാണ് 50-കാരിയായ കേറ്റ‍ഞ്ചിയെ നാമനിർദേശം ചെയ്തത്. പ്രധാനപ്പെട്ട ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള കേറ്റ‍ഞ്ചിയെ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ഉയർന്നുവരാൻ സാധ്യതയുള്ള വ്യക്തിയായാണ് കണക്കാക്കുന്നത്.

Recommended Video

cmsvideo
US President Joe Biden excludes Democrats with RSS-BJP links

ബോളിവുഡ് സുന്ദരി താര സുതാരിയ- ലേറ്റസ്റ്റ് ചിത്രങ്ങൾ

അമേരിക്കൻ കോടതി ചരിത്രത്തിൽ ഒൻപത് അംഗ ഹൈക്കോടതിയിൽ ഇതുവരെ ഒരു ആഫ്രിക്കൻ വംശജയായ സ്ത്രീ എത്തിയിട്ടില്ല. ബ്രൗണിന് പുറമെ രണ്ട് ആഫ്രിക്കൻ-അമേരിക്കൻ വനിതകളെകൂടി ബൈഡൻ നോമിനേറ്റ് ചെയ്തിട്ടുണ്ട്. സാഹിദ് ഖുറൈഷിയാണ് ബൈഡന്റെ നോമിനേഷനിലെ മറ്റൊരു ശ്രദ്ധേയ സാനിധ്യം. മുംസ്ലിം വംശജനായ സാഹിദ് സെനറ്റ് അംഗീകാരത്തോടെ ഫെഡറൽ ജഡ്ജ്മെന്റ് സംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഈ വിഭാഗത്തിൽ നിന്നുള്ള ആദ്യ വ്യക്തിയാണ്.

അമേരിക്കൻ ഭരണഘടനപ്രകാരം സുപ്രീം കോടതിയിലേക്കും ഫെഡറൽ കോടതികളിലേക്കും പ്രസിഡന്റ് നാമനിർദേശം െചയ്യുന്നവർക്ക് ജീവിതകാലം മുഴുവൻ സ്ഥാനത്ത് തുടരാം. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അധികാര കാലത്ത് 200-ലധികം ജഡ്ജിമാരെ നിയമിക്കുന്നതിൽ വിജയിച്ചിരുന്നു.

English summary
US President Joe Biden Picks Black Women First Muslim for Federal Judgeships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X