കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചു, മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ് ജോ ബൈഡന്‍, വീഡിയോ വൈറല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് പടരുകയും സമ്പദ് രംഗം മോശമായി തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം തീപ്പൊരി ചോദ്യങ്ങളാണ് പ്രസിഡന്റ് ബൈഡന്‍ നേരിട്ടത്. ബൈഡന്റെ തത്സമയ വാര്‍ത്താസമ്മേളനത്തിനിടെ മൈക്രോഫോണില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പതിഞ്ഞതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച് എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഫോക്‌സിന്റെ മാധ്യമപ്രവര്‍ത്തകര്‍ പീറ്റര്‍ ഡൂസിയോടാണ് ബൈഡന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിന് ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു മൈക്ക് ഓണ്‍ ചെയ്ത് വെച്ചത് ഓര്‍ക്കാതെയുള്ള ബൈഡന്റെ അസഭ്യം പറച്ചില്‍.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

1

വിലക്കയറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ബൈഡനെ ചൊടിപ്പിച്ചത്. ഫോക്‌സ് ടിവി ഡൊണാള്‍ഡ് ട്രംപിനെയും വലതുപക്ഷ പാര്‍ട്ടിയെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇത്തരമൊരു പെരുമാറ്റം ബൈഡനില്‍ നിന്നുണ്ടായത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ ഇരുന്നായിരുന്നു പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തെ നേരിട്ടത്. കോമ്പറ്റീഷന്‍ കൗണ്‍സിലിന്റെ യോഗമായിരുന്നു ഇവിടെ ചേര്‍ന്നത്. ഉയര്‍ന്ന വിലയെ ഉപഭോക്താക്കള്‍ക്ക് വേണ്ടി നിയന്ത്രിക്കുന്നത് അടക്കമുള്ള നിയമങ്ങളെ കുറിച്ചായിരുന്നു ഇതില്‍ സംസാരിച്ചിരുന്നത്. ബൈഡന് റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് തീപ്പൊരി ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. അതില്‍ അദ്ദേഹം അതൃപ്തനായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

പീറ്റര്‍ ഡൂസിയാണ് വിലക്കയറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബൈഡനോട് ചോദിച്ചത്. നാല്‍പ്പത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വിലക്കയറ്റമുള്ളത്. പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്റെ ജനപ്രീതി വരെ ഇതിലൂടെ ഇടിഞ്ഞിരിക്കുകയാണ്. ഫോക്‌സ് ടിവിയും ഡൂസിയും തുടര്‍ച്ചയായി ബൈഡനെ വിമര്‍ശിക്കുന്നുണ്ട്. കടുത്ത പ്രയോഗങ്ങള്‍ വരെ നടത്തിയിരുന്നു. വിലക്കയറ്റം രാഷ്ട്രീയ ബാധ്യതയായി തോന്നുന്നുണ്ടോ എന്നായിരുന്നു ഡൂസിയുടെ ചോദ്യം. ഇതിന് പരിഹാസത്തോടെയായിരുന്നു ബൈഡന്റെ മറുപടി. വിലക്കയറ്റം എന്നത് വലിയ സമ്പത്താണ്. കൂടുതല്‍ പണപ്പെരുപ്പം വരട്ടെ എന്നായിരുന്നു പരിഹാസം. ഇതിന് പിന്നാലെയാണ് സ്റ്റുപ്പിഡ് സണ്‍ ഓഫ എ ബിച്ച് പ്രയോഗം ബൈഡന്‍ നടത്തിയത്.

ഇത് വീഡിയോയില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍ ഡൂസി ഇത് ചിരിച്ച് തള്ളുകയാണ് ചെയ്തത്. ഇതിന്റെ നിജസ്ഥിതി ആരും പരിശോധിച്ചിട്ടില്ലെന്നും ഡൂസി പറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസ് ഇതില്‍ പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസ് വിലക്കയറ്റം നിയന്ത്രിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സാമ്പത്തിക അജണ്ട അടക്കം ഇക്കാര്യത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇതിനിടയില്‍ മാധ്യമങ്ങളുടെ വിമര്‍ശനത്തെ ശക്തമായി തന്നെ ബൈഡന്‍ നേരിടുന്നുണ്ട്. കൂടുതലും ഫോക്‌സിനും ഡൂസിക്കും നേരെയാണ്. തന്നോട് ഏറ്റവും നല്ല ചോദ്യങ്ങള്‍ ചോദിക്കാറുള്ളത് ഡൂസിയാണെന്ന് പരിഹാസരൂപേണ നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു. എന്റെ കൈയ്യില്‍ ഇനിയും ഒരുപാടുണ്ടെന്നും ഡൂസി അന്ന് മറുപടി പറഞ്ഞിരുന്നു. ഒന്നും യുക്തിക്ക് നിരക്കുന്ന ചോദ്യങ്ങളായിരിക്കില്ല. എന്നാലും ചോദിച്ചോളൂ എന്നായിരുന്നു ബൈഡന്‍ ഇതിന് മറുപടി.

Recommended Video

cmsvideo
ICC Awards:Joe Root named ICC men's Test cricketer of the year for 2021

രാഹുല്‍ ഇല്ലെങ്കില്‍ ബാഗലോ സച്ചിനോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ റെഡ്ഡി, പരിഗണനയില്‍ ഈ മൂന്ന് പേരുകളുംരാഹുല്‍ ഇല്ലെങ്കില്‍ ബാഗലോ സച്ചിനോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ റെഡ്ഡി, പരിഗണനയില്‍ ഈ മൂന്ന് പേരുകളും

English summary
us president joe biden uses vulgar words against fox tv reporter peter doocy caught in a mic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X