കൊവിഡിൽ കൊമ്പുകോർത്ത് സംവാദം; ആഴ്ചകൾക്കുള്ളിൽ വാക്സിൻ തയ്യാറാകുമെന്ന് ട്രംപ്, ബൈഡന്റെ ചുട്ടമറുപടി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥികളുടെ നിര്‍ണായകമായ രണ്ടാം സംവാദം ആരംഭിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള ചര്‍ച്ച അമേരിക്കന്‍ ജനത ആകാക്ഷയോടെയാണ് ഉ്റ്റുനോക്കുന്നത്. ചര്‍ച്ചയുടെ ആദ്യ ആര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ സംവാദത്തില്‍ ഉടനീളം നിറഞ്ഞുനിന്നു. ഇന്നത്തെ സംവാദത്തില്‍ ആറ് വിഷയങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ്, അമേരിക്കന്‍ കുടുംബങ്ങള്‍, വംശീയത, കാലാവസ്ഥ വ്യതിയാനം, ദേശീയ സുരക്ഷ നേതൃത്വം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് സംവാദത്തില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം നിര്‍ണായക ശ്രമങ്ങള്‍ നടത്തിയെന്ന് ട്രംപ് സംവാദത്തിനിടെ വ്യക്തമാക്കി. എന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ ട്രംപിനെ രൂക്ഷമായാണ് ബൈഡന് വിമര്‍ശിച്ചത്. ട്രംപിന്റെ ഭരണപരാജയമാണ് കൊവിഡ് ഇത്രയും വഷളാക്കിയതനെന്ന് ബൈഡന് വിമര്‍ശിച്ചു. നേരത്തെ പല തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ അമേരിക്കയുടെ മരണ സംഖ്യ കുറയ്ക്കാമായിരുന്നു എന്ന് ബൈഡന് പറഞ്ഞു.
എന്നാല്‍ ഇതില്‍ തിരിച്ചടിച്ച് ട്രംപും രംഗത്തെത്തി. തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുവെന്ന് ട്രംപ് പറഞ്ഞു. ആഴ്്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന് തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ നവംബര്‍ മൂന്നിനുള്ളില്‍ രാജ്യത്ത എല്ലാവര്ക്കും കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.വാക്സിന് ഉപയോഗിക്കാന്‍ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് ജോണ്സണ് ആന്‍ഡ് ജോണ്സണ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കൂടാതെ, മോഡേര്‍ണ, പിഫിസര്‍, എന്നിങ്ങനെ നിരവധി കമ്പനികള്‍ കൊവിഡ് വാക്സിന് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ട്രംപ് വ്യക്തമാക്കി.
Recommended Video
വാക്സിന് ലഭ്യമായാല്‍ വിതരണം ചെയ്യുന്നതിന് സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. തനിക്കും കൊവിഡ് ബാധിച്ചു. ഇപ്പോള്‍ പക്ഷേ, ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ ഞാന്‍ ഇന്നിവിടെ നില്‍ക്കില്ലായിരുന്നു. എനിക്ക് പ്രതിരോധശേഷി കൈവരിച്ചെന്ന് ട്രംപ് സംവാദത്തിനിടെ വ്യക്തമാക്കി.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications