കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിയയിലും ട്രംപിനെ ഞെട്ടിച്ച് ബൈഡന്‍; കോടതിയിലും ട്രംപിന് തിരിച്ചടി, വിജയമുറപ്പിച്ച് ഡമോക്രാറ്റ്

Google Oneindia Malayalam News

വാഷിംങ്ടണ്‍; മൂന്നാംദിനത്തിലേക്ക് കടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഇന്ന് പരിസമാപ്തി ഉണ്ടായേക്കും. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്‍റുമായ ജോ ബൈ‍ഡന്‍ വിജയിക്കാനുള്ള സാധ്യത തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ബൈഡന്‍റെ വിജയം അംഗീകരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരകുയാണ്. നിയമപരമായി താൻ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാൾഡ് ട്രംപ് അൽപസമയം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

ട്രംപിന്‍റെ ആരോപണം

ട്രംപിന്‍റെ ആരോപണം

വിജയിച്ചിട്ടം തിരഞ്ഞെടുപ്പില്‍ താന്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ജോ ബൈഡന് വേണ്ടി തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്നുമാണ് ട്രംപിന്‍റെ ആരോപണം. നീതിക്കായി സുപ്രീംകോടതി വരെ പോകുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. 5 സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ജോർജിയ, പെൻസിവേനിയ, നെവാഡ, അരിസോണ, നോർത്ത് കേരോലിന എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള നൊവാഡയില്‍ ജോ ബൈഡനും ബാക്കിയെല്ലായിടത്തും ഡ്രംപുമാണ് ലീഡ് ചെയ്യുന്നത്. നൊവാഡ മാത്രം പിടിച്ചാലും കേവല ഭൂരിപക്ഷമായ 260 ല്‍ എത്താന്‍ ജോ ബൈഡന് സാധിക്കും.

ജോര്‍ജിയയില്‍

ജോര്‍ജിയയില്‍

മിക്ക സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലാണ്. 99 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞ ജോര്‍ജിയയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെ ഇരു സ്ഥാനാര്‍ത്ഥികളും 49.4 ശതമാനം വോട്ടുകള്‍ നേടി ഒപ്പത്തിനൊപ്പം പിടിക്കുകയാണ്. നേരത്തെ ട്രംപിന്‍ വലിയ ലീഡ് ഉണ്ടായിരുന്ന സംസ്ഥാനമാണ് ജോര്‍ജിയ. നിലവില്‍ ട്രംപും ബൈഡനും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.

 ഫലം അറിയാം

ഫലം അറിയാം

അടുത്ത 12 മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്നാണ് ഇലക്ഷൻ അധിക‍തര്‌ നൽകുന്ന വിവരം. പെന്‍സുല്‍ വാലിയയിലും ആദ്യഘട്ടങ്ങളെ അപേക്ഷിച്ച് ലീഡ് നിലയില്‍ വന്‍ കുറവ് വന്നിട്ടുണ്ട്. നോർത്ത് കേരോലീന ട്രംപിനൊപ്പമാണ്. അതിനിടയിലും, തുടർച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകൾക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത് ട്രംപ് തുടരുകയാണ്.

കോടതിയിലേക്ക്

കോടതിയിലേക്ക്

പല സ്റ്റേറ്റുകളിലും കോടതികളെ റിപ്പബ്ലിക്കൻസ് സമീപിച്ചു കഴിഞ്ഞു. ജോര്‍ജിയയിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഹര്‍ജി കോടതി തളളി. ജോര്‍ജിയ കോടതിയാണ് ഹര്‍ജി തളളിയത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടെണ്ണല്‍ ദിവസത്തിന് ശേഷം എത്തിയ ബാലറ്റുകള്‍ എണ്ണുന്നത് നിയമവിരുദ്ധമാണ് എന്നാണ് ട്രംപിന്‍റെ വാദം.

Recommended Video

cmsvideo
US Presidential Election 2020: Trump Repeats Unproven Fraud Claim
തിരിച്ചടി

തിരിച്ചടി


ജോര്‍ജിയക്ക് പുറമെ മിഷിഗണിലും വോട്ടെണ്ണലിന് എതിരെ ട്രംപ് കോടതിയില്‍ പോയിരുന്നു. മിഷിഗണില്‍ ജോ ബൈഡനാണ് വിജയിച്ചത്.മിഷിഗണിലും കോടതിയില്‍ നിന്ന് ട്രംപിന് തിരിച്ചടിയേറ്റു. മിഷിഗണില്‍ ആബ്‌സന്റീ ബാലറ്റുകളില്‍ റിപ്പബ്ലിക്കന്‍സ് ഇടപെടല്‍ നടത്തി എന്നാരോപിച്ചായിരുന്നു ട്രംപ് കോടതിയില്‍ പോയത്

English summary
US presidential election 2020; counting continues third day, Biden may secured the victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X