Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച കോടികളുടെ കരകൗശല ഉല്‍പ്പന്നങ്ങല്‍ യുഎസ് ഇന്ത്യക്ക് നല്‍കി

വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്ന് പലപ്പോഴായി അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 660 കോടിയോളം രൂപ വിലമതിക്കുന്ന സാംസ്‌കാരിക കരകൗശല ഉല്‍പ്പന്നങ്ങല്‍ യുഎസ് അധികൃതര്‍ ഇന്ത്യക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇത് കൈമാറിയത്.

പണത്തിന്റെ മൂല്യം മാത്രമല്ല, ഈ കരകൗശല വസ്തുക്കള്‍ ഞങ്ങള്‍ക്ക് അതിലും വലുതാണ് . ഇത് നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പറഞ്ഞ മോദി ഇന്ത്യയുടെ പൈതൃകത്തെ മാനിച്ചതിന് ബറാക്ക് ഒബാമയോട് നന്ദിയും പറഞ്ഞു.

modi-obama

ഇന്ത്യയില്‍ നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട കരകൗശല ഉല്‍പ്പന്നങ്ങളിലെ ചിലതിന് രണ്ടായിരത്തിലധികം പഴക്കം വരും. ഇവയെല്ലാം ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളില്‍ നിന്ന് മോഷണം പോയവയാണ്.

ആരാധനയുമായി ബന്ധപ്പെട്ട വിഗ്രഹങ്ങള്‍, വെങ്കലത്തില്‍ പണിത കരകൗശല ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പ്രതിമകള്‍ തുടങ്ങിയവയാണ് ഇന്ത്യക്ക് തിരകെ ലഭിച്ചത്. ചോള രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്ന ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹവും യുഎസ് തിരികെ നല്‍കിയതില്‍ പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+