കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനുമായി നേരിട്ട് യുദ്ധമില്ല.... സൈന്യത്തെ ഇറക്കുക സൗദി.... ആണവ കേന്ദ്രങ്ങളില്‍ ബോംബിടും!!

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാനും അമേരിക്കയുമായുള്ള ബന്ധം നിത്യേന വഷളായി കൊണ്ടിരിക്കുകയാണ്. ഇനി ഒരിക്കലും പഴയ രീതിയിലേക്ക് ബന്ധം പോകില്ലെന്നാണ് മനസിലാവുന്നത്. ഏത് നിമിഷവും ഇറാനെതിരെ യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന് മുമ്പ് ഉപരോധത്തിലൂടെ ഇറാനെ ശ്വാസം മുട്ടിക്കാനാണ് യുഎസിന്റെ തീരുമാനം. ഇതിനെ നേരിടാന്‍ ക്രിപ്‌റ്റോ കറന്‍സിയെ രംഗത്തിറക്കിയിട്ടുണ്ട് ഇറാന്‍. അതേസമയം ഇറാനെതിരെ അമേരിക്കന്‍ സൈന്യം രംഗത്തിറങ്ങില്ലെന്ന് അമേരിക്ക വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ വലിയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയെയും കൂട്ടിയാണ് യുഎസിന്റെ പടപ്പുറപ്പാട്. അമേരിക്കയുമായി ബന്ധമുള്ള രാജ്യങ്ങളോടൊക്കെ ഇറാനുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ ഇത് അംഗീകരിക്കുമെന്നാണ് സൂചന. കാരണം ഇറാനിയന്‍ വിപണിയേക്കാളും വലിയ വിപണിയാണ് അമേരിക്കയിലേത്. അതിനാല്‍ യുഎസിനെ ആരും പിണക്കില്ലെന്നാണ് സൂചന.

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് അമേരിക്ക ഇറാനെതിരെ യുദ്ധത്തിന് സജ്ജമായി എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരമായിരുന്നു ഇത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ സൈന്യം ഇക്കാര്യത്തില്‍ അമേരിക്കന്‍ സൈന്യത്തെ സഹായിക്കുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത വലിയ വിവാദങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

അമേരിക്ക നേരിട്ട് യുദ്ധം ചെയ്യില്ല

അമേരിക്ക നേരിട്ട് യുദ്ധം ചെയ്യില്ല

ഇറാന്റെ കടല്‍പ്പാതയിലൂടെ പോകുന്ന എണ്ണക്കടത്താണ് അമേരിക്കയ്ക്ക് പ്രതിസന്ധിയായിരിക്കുന്നത്. ഇത് തടഞ്ഞാല്‍ പ്രശ്‌നമുണ്ടാക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ അമേരിക്കയുടെ സൈന്യം ഈ വിഷയത്തില്‍ നേരിട്ട് യുദ്ധം ചെയ്യില്ല. പകരം സഖ്യകക്ഷികളായിരിക്കും ഇറാനുമായി ഏറ്റുമുട്ടുക. അങ്ങനെ വന്നാല്‍ സൗദി അറേബ്യ ഇറാനുമായി നേരിട്ട് യുദ്ധം ചെയ്യും. എന്നാല്‍ അണിയറയില്‍ ഇരുന്ന് ഈ യുദ്ധത്തെ സഹായിക്കാനും നിയന്ത്രിക്കാനും അമേരിക്കയുണ്ടാവും.

യുഎസിന്റെ സേനാവ്യൂഹം

യുഎസിന്റെ സേനാവ്യൂഹം

മധ്യേഷ്യയില്‍ അമേരിക്കയ്ക്ക് നാവികസേനയുടെ സാന്നിധ്യമുണ്ട്. ഇത് യുദ്ധത്തിന് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളുടെ അനുമതി കൂടി ഉണ്ടെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. എന്നാല്‍ ഈ വിഷയത്തില്‍ സൗദിയെ മുന്‍നിര്‍ത്തി കളിക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇരുവരും തമ്മിലുള്ള ശത്രുതയില്‍ നേട്ടമുണ്ടാക്കാം എന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

ഹൂത്തികളുടെ ആക്രമണം

ഹൂത്തികളുടെ ആക്രമണം

ഹൂത്തി വിമതര്‍ സൗദിയുടെ എണ്ണ ടാങ്കറുകള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നു. ചെങ്കടലിലേക്കുള്ള ബാബ് അല്‍ മണ്ഡപ് കടലിടുക്കില്‍ വച്ചാണ് ആക്രമണമുണ്ടായത്. നേരത്തെ തന്നെ ഹൂത്തികളെ ഇറാന്‍ പിന്തുണയ്ക്കുന്നു എന്ന സൗദി ആരോപിക്കുന്നുണ്ട്. ഈ ആക്രമണം കൂടിയായതോടെ ഇറാനെതിരെ യുദ്ധം വേണമെന്ന നിലപാടിലാണ് സൗദി. അതേസമയം ആക്രമണം നടന്ന സ്ഥലം പ്രശസ്തമായ കടല്‍ മാര്‍ഗം കൂടിയാണ്.

ഹോര്‍മുസ് കടലിടുക്ക്

ഹോര്‍മുസ് കടലിടുക്ക്

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്നാണ് ഇറാന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നത്. ലോകത്തെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇത് തടഞ്ഞാല്‍ സൗദിക്കും അമേരിക്കയ്ക്കും വലിയ പ്രതിസന്ധിയുണ്ടാക്കും. എന്നാല്‍ ഇറാന്റെ പ്രസ്താവന അമേരിക്കയെ ചൊടിപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന് തയ്യാറെടുക്കുന്നത് ഇക്കാരണത്താലാണെന്ന് അമേരിക്ക സൂചിപ്പിക്കുന്നു.

സൗദിക്ക് കനത്ത തിരിച്ചടി

സൗദിക്ക് കനത്ത തിരിച്ചടി

ഹൂത്തികളുടെ ആക്രമണത്തില്‍ കാര്യമായ നഷ്ടമാണ് സൗദിക്ക് സംഭവിച്ചത്. രണ്ട് ബില്യണ്‍ ബാരല്‍ എണ്ണയാണ് ഉണ്ടായിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ബാബ് അല്‍ മണ്ഡപ് വഴിയുള്ള എണ്ണ കൊണ്ടുപോകല്‍ സൗദി തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് അരാംകോ പറഞ്ഞു. എണ്ണ കൂടുതല്‍ നഷ്ടപ്പെടുത്തുന്നതിനോടും താല്‍പര്യമില്ലെന്നും ഇവര്‍ അറിയിച്ചു.

യുദ്ധത്തിന്റെ ആവശ്യമേ ഇല്ല

യുദ്ധത്തിന്റെ ആവശ്യമേ ഇല്ല

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്തരം കഥകള്‍ കിട്ടുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ചോദിച്ചു. ഇറാനുമായി യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുകയാണെന്ന വാദം തെറ്റാണ്. ഇറാനുമായുള്ള നിലപാട് ട്രംപ് വ്യക്തമാക്കിയതാണ്. എന്നാല്‍ യുദ്ധത്തിന്റെ സാഹചര്യം ഇപ്പോഴില്ല. ഇത്തരം കെട്ടുകഥകള്‍ ആരും വിശ്വസിക്കരുതെന്നും മാറ്റിസ് വ്യക്തമാക്കി.

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കുംപാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കും

സൗദിയെയും അമേരിക്കയെയും ഞെട്ടിക്കാന്‍ ഇറാന്‍.... ഉപരോധത്തെ വീഴ്ത്താന്‍ ക്രിപ്‌റ്റോ കറന്‍സി!!സൗദിയെയും അമേരിക്കയെയും ഞെട്ടിക്കാന്‍ ഇറാന്‍.... ഉപരോധത്തെ വീഴ്ത്താന്‍ ക്രിപ്‌റ്റോ കറന്‍സി!!

English summary
US said weighing military action amid Iranian threats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X