അടുത്ത യുദ്ധം അമേരിക്കയും ചൈനയും തമ്മില്‍!! ദക്ഷിണ ചൈന സമുദ്രത്തില്‍ യുഎസ് കപ്പൽ,നീക്കം നിർണ്ണായകം

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടൺ: ചൈനയെ പ്രകോപിപ്പിച്ച് ദക്ഷിണ ചൈനാ കടലിൽ അമേരിക്കൻ നാവിക സേനാ കപ്പൽ. ദക്ഷിണ ചൈനാ കടലില്‍ ചൈന നിർമ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കൽ മൈൽ ഉള്ളിലേയ്ക്ക് മാറിയാണ് അമേരിക്കൻ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചിട്ടുള്ളത്. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തർക്ക പ്രദേശമായ സ്പാറ്റ്ലീ ദ്വീപുകളിൽ ഒന്നിന് സമീപത്താണ് കപ്പൽ എത്തിയിട്ടുള്ളത്.
‌‌‌‌‌‌

അമേരിക്കൻ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി അനുസരിച്ച് കടല്‍ത്തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ അതാത് രാജ്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.

southchinasea

ദക്ഷിണ ചൈനാ കടലിലുള്ള ദ്വീപുകൾക്ക് മേൽ ചൈന ഉള്‍പ്പെടെ ഒന്നിലേറെ രാജ്യങ്ങള്‍ അവകാശമുന്നയിച്ചിട്ടുണ്ട്. ഒക്ടോബറിന് ശേഷം ആദ്യമായാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട് മേഖലയിൽ തർക്കം നിലനിൽക്കുന്ന സമയത്താണ് അമേരിക്കയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളുടെ സാഹചര്യത്തിൽ കൊറിയയുടെ സഖ്യകക്ഷിയായ ചൈനയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ് ഈ പദ്ധതിയാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.

എന്നാൽ ദക്ഷിണ ചൈനാ കടലിൽ സഞ്ചാര സ്വാതന്ത്ര്യം വേണമെന്ന അമേരിക്കയുടെ ആവശ്യം ചൈനയെ പ്രകോപിപ്പിക്കുന്നതാണ്. വിയറ്റ്നാം, ഫിലിപ്പീൻസ്, തായ് വാൻ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാ കടലിൽ അവകാശമുന്നയിക്കുന്ന മറ്റ് രാജ്യങ്ങൾ. ദക്ഷിണ ചൈനാ കടലിൽ 21,300 കോടി ക്രൂഡ് ഓയിൽ നിക്ഷേപമുണ്ടെന്ന കണക്കുകൂട്ടലിനെ തുടർന്ന് ഈ പ്രദേശത്ത് അധികാരം സ്ഥാപിച്ച് ക്രൂഡ് ഓയില്‍ നിക്ഷേപം കൈവശപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

English summary
The US has sent a navy warship near an artificial island in the disputed South China Sea as part of the first "freedom of navigation" operation under President Donald Trump, prompting the Chinese government to say that the "provocative action" violated its sovereignty.
Please Wait while comments are loading...