ഞങ്ങളുടെ മനസ് ഇന്ത്യൻ ജനതയ്ക്കൊപ്പം: ഇന്ത്യയ്ക്ക് സഹായവാഗ്ധാനവുമായി യുഎസ്, ഉടനെത്തുമെന്ന് ആന്റണി ബ്ലിങ്കൺ
വാഷിംഗ്ടൺ: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സഹായവുമായി കൂടുതൽ ലോകരാഷ്ട്രങ്ങൾ. ഓക്സിജൻ ക്ഷാമവും രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങളും മതിയാകാതെ വന്നതോടെയാണ് യുഎസ് ഇന്ത്യയ്ക്ക് സഹായഹസ്തവുമായി എത്തുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയ്ക്ക് സഹായവാഗ്ധാനവുമായി രംഗത്തെത്തിയിട്ടുള്ളത്. രൂക്ഷമായ രീതിയിൽ ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞങ്ങളുടെ മനസ് ഇന്ത്യൻ ജനതക്കൊപ്പമാണ്. ഇന്ത്യൻ അധികൃതരുമായി ഞങ്ങൾ നിരന്തരം ചർച്ച നടത്തിവരികയാണെന്നും രാജ്യത്തെ ജനങ്ങൾക്കും ധീരരായ ആരോഗ്യപ്രവർത്തകർക്കും ഞങ്ങൾ അതിവേഗം സഹായമെത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിൽ അമേരിക്ക വളരെയധികം ആശങ്കാകുലരാണ്. ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കാളികളും ഈ മഹാമാരിയെ നേരിടാൻ ധൈര്യത്തോടെ പോരാടുമ്പോൾ കൂടുതൽ മരുന്നും പിന്തുണയും എത്തിക്കുന്നതിനായി ഞങ്ങൾ സമയം മുഴുവൻ പ്രവർത്തിക്കുന്നുവെന്നും . കൂടുതൽ ഉടനുണ്ടാകുമെന്നുമാണ് വൈറ്റ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുല്ലിവാൻ ട്വിറ്ററിൽ കുറിച്ചത്.
The U.S. is deeply concerned by the severe COVID outbreak in India. We are working around the clock to deploy more supplies and support to our friends and partners in India as they bravely battle this pandemic. More very soon.
— Jake Sullivan (@JakeSullivan46) April 25, 2021
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications