കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയം

  • By Anwar Sadath
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്തെ പല ഭാഗങ്ങളിലും സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി നിയമനിര്‍മാണം നടന്നുകൊണ്ടിരിക്കെ അമേരിക്കയില്‍ അത്തരം വിവാങ്ങള്‍ക്ക് സാധുതയുണ്ടെന്ന് യുഎസ് സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി. എല്ലാവിഭാഗങ്ങള്‍ക്കും തുല്യ പരിഗണനയാണ് അമേരിക്കന്‍ ഭരണഘടന പറയുന്നത്. അതുകൊണ്ടുതന്നെ സ്വവര്‍ഗ വിവാഹങ്ങളെ വിലക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതം ചെയ്തു. മറ്റുള്ളവര്‍ വിവാഹം ചെയ്യുന്നതുപോലെ രാജ്യത്ത് സ്വവര്‍ഗ വിഭാഗങ്ങള്‍ക്കും വിവാഹിതരാകാമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തുല്യതയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പാണിതെന്നും സ്‌നേഹത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

lgbt-gay-rights

സുപ്രീംകോടതി വിധി വരുംമുന്‍പേ അമേരിക്കയിലെ 36 സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമ വിധേയമായിരുന്നു. 13 സംസ്ഥാനങ്ങളില്‍ മാത്രമാണ് എതിര്‍പ്പുയര്‍ന്നത്. എതിര്‍പ്പുയര്‍ന്ന സംസ്ഥാനങ്ങളിലെ സ്വവര്‍ഗ പ്രേമികളാണ് സുപ്രീംകോടതിയില്‍ നിന്നും അനുകൂലവിധി സംമ്പാദിച്ചത്. ഇതോടെ, രാജ്യത്തെല്ലായിടത്തും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇനി തടസമില്ല.

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇപ്പോഴും സ്വവര്‍ഗ വിവാഹം ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയിലെ സ്വവര്‍ഗ വിവാഹത്തിനെതിരായ വിധിയെ അമേരിക്ക എതിര്‍ത്തിരുന്നു. എല്ലാവര്‍ക്കും ഒരുപോലെയുള്ള അവകാശം നല്‍കാന്‍ ജനാധിപത്യം പ്രാപ്തമാകണമെന്നാണ് അമേരിക്കയുടെ നിലപാട്. കടുത്ത യാഥാസ്ഥിക മതവിഭാഗങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടുകൂടിയാണ് അമേരിക്കയിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാകുന്നത്.

English summary
US Supreme Court rules in favor of same-sex marriage nationwide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X