ഇറാനെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാന്‍ ട്രംപ്, ഊര്‍ജ മേഖലയെ തളര്‍ത്തും, ഇളവ് ഇക്കാര്യത്തില്‍ മാത്രം
തെഹറാന്: ഇറാനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടുതല്‍ ഉപരോധങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം ഖാസിം സുലൈമാനി വധത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്ന തീരുമാനമാണിത്. അതേസമയം ഇറാനെതിരെയുള്ള ട്രംപിന്റെ സൈനിക നീക്കത്തെ തടയിടാന്‍ ഡെമോക്രാറ്റുകള്‍ നടത്തുന്ന നീക്കം സജീവമായി അരങ്ങേറുന്നതിനിടെയാണ് ഈ തീരുമാനങ്ങള്‍.
ഇറാനില്‍ നിന്ന് ഏത് നിമിഷവും കൂടുതല്‍ തിരിച്ചടികള്‍ യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് അവരെ തള്ളിയിടുകയാണ് ലക്ഷ്യമിടുന്നത്. അതിലൂടെ ആക്രമണങ്ങളുടെ തോതും കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസം ട്രംപ് കൊണ്ട് വന്ന പലസ്തീന് ഉടമ്പടിയെ എതിര്‍ക്കാനും ഇറാന് തീരുമാനിച്ചിട്ടുണ്ട്. ജറുസലേം വിഷയത്തില്‍ ട്രംപിനെ പ്രതിരോധിക്കാനാണ് തീരുമാനം.

ഉപരോധങ്ങള്‍ അണിയറയില്‍
സിവില്‍ ന്യൂക്ലിയര്‍ പ്രോഗ്രാമില്‍ തല്ക്കാലമുള്ള പ്രവര്‍ത്തനങ്ങള്‍ ഇറാന് തുടരാം. ഇതിന്റെ മേലുള്ള ഇളവ് അടുത്ത 60 ദിവസം കൂടി തുടരുമെന്നാണ് സൂചന. എന്നാല്‍ ഇറാന്റെ ആണവോര്‍ജ ഓര്ഗനൈസേഷന് അധ്യക്ഷന്‍ അലി അക്ബര്‍ സലേഹിക്കെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തും. ഇക്കാര്യം യുഎസ് പരസ്യമായിട്ടില്ല. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂച്ചിനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് ചെറിയ ഇളവ് നല്കാന് തീരുമാനിച്ചത്.

പ്രശനം രൂക്ഷമാകും
മൈക്ക് പോമ്പിയോക്ക് ഇറാനെതിരെ എല്ലാ തരത്തിലും ഉപരോധം കൊണ്ടുവരണമെന്നാണ്. എന്നാല്‍ അത് പ്രശ്നങ്ങള്‍ വലുതാക്കുമെന്നാണ് മ്യൂച്ചിനിന്റെ അഭിപ്രായം. അതേസമയം ആണവ പദ്ധതികള്‍ പുനരാരംഭിച്ചതാണ് ഇറാനെതിരെ നടപടി വരാന്‍ കാരണം. എന്നാല്‍ ഈ നീക്കം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ റഷ്യ, ചൈന, ബ്രിട്ടന് എന്നിവര്‍ക്ക് ഭാഗികമായി ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടാം. അതേസമയം പ്ലൂട്ടോണിയം ശുദ്ധീകരിക്കല്‍ ഉണ്ടാവില്ലെന്ന സൂചനകളാണ് ഇറാന് നല്‍കുന്നത്.

ട്രംപിന് കുരുക്ക്
ഇറാനെതിരെയുള്ള സൈനിക നടപടിയില്‍ നിന്ന് ട്രംപിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പ്രമേയം ഇതിനിടെ യുഎസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വോട്ടെടുപ്പ് ഉണ്ടാവും. സൈനിക നീക്കത്തിന് ഫണ്ട് അനുവദിക്കാതിരിക്കുകയാണ് ആദ്യ കടമ്പ. ഇത് ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നയാണ് കൊണ്ടുവന്നത്. ഇത് പാസായാല്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ സൈനിക നീക്കം നടത്താനുള്ള സാമ്പത്തിക ശേഷം ട്രംപിനുണ്ടാവില്ല. അതേസമയം സുലൈമാനിയെ വധിക്കാനുള്ള തീരുമാനം ആരും അറിഞ്ഞിരുന്നില്ലെന്ന വാദത്തിലും ട്രംപ് ആരോപണം നേരിടുന്നുണ്ട്.

ജറുസലേം വിഷയം
ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിക്കുന്ന നൂറ്റാണ്ടിന്റെ കരാര്‍ തള്ളിക്കളയാന്‍ ഇറാന് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രംപിനെതിരെ മുസ്ലീം രാജ്യങ്ങളെ അണിനിരത്താനാണ് ഇറാന്റെ ശ്രമം. പലസ്തീന് ഒരിഞ്ച് സ്ഥലം പോലും ഗൂഢാലോചനക്കാര്‍ക്കായി വിട്ടുകൊടുക്കരുതെന്ന് ഇറാന് നേതാവ് ഖാദര്‍ ഹബീബ് പറഞ്ഞു. ജറുസലേം ഇസ്ലാമിക നഗരമാണ്. ട്രംപിന്റെ നൂറ്റാണ്ടിന്റെ കരാര്‍ പൊളിയും. ട്രംപിന് മുന്നിലുള്ള ഞങ്ങള്‍ മുട്ടുമടക്കില്ലെന്നും ഹബീബ് പറഞ്ഞു.

തിരിച്ചടി ശക്തം
അമേരിക്കയ്ക്കെതിരെ ഇറാന് നടത്തിയ മിന്നലാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. അമേരിക്ക തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പലര്‍ക്കും മസ്തിഷ്കത്തിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. 50ലേറെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടി കണക്കാണിത്. പരിക്കേറ്റവരില്‍ അധികവും ഇറാഖില്‍ തന്നെയാണ് ചികിത്സിക്കുന്നത്. 18ലധികം പേരെ ജര്മനിയിലേക്കാണ് അയച്ചത്. അതസമയം പരിക്കേറ്റ പലരും തിരിച്ച് ഡ്യൂട്ടിയിലെത്തിയെന്നും യുഎസ് പറഞ്ഞു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications