കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയുന്നത് പച്ചക്കള്ളം: ഡൊണാൾഡ് ട്രംപിന്റെ ലൈവ് നിർത്തിവെച്ച് ചാനലുകൾ, ബൈഡൻ വിജയത്തോടടുക്കുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ട്രംപിന്റെ പ്രസ്താവനങ്ങൾ ലൈവായി സംപ്രേഷണം ചെയ്യുന്നത് നിർത്തിവെച്ചത് ടിവി ചാനലുകൾ. കഴിഞ്ഞ ദിവസം വൈറ്റ്ഹൌസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റ് ട്രംപിനറെ ലൈവ് സംപ്രേഷണം ചെയ്യുന്നത് ടിവി ചാനലുകൾ നിർത്തിവെച്ചത്. തെറ്റായ വിവരങ്ങൾ ട്രംപ് പറയുന്നതുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചതെന്നാണ് ടിവി ചാനലുകൾ ചൂണ്ടിക്കാണിക്കുന്നു.

പരാജയഭീതിയിലായ ട്രംപിനെ കടന്നാക്രമിച്ച് ബിജെപി; കൊവിഡിനെ നേരിടാൻ കഴിഞ്ഞില്ല, മോദി ഇന്ത്യയെ രക്ഷിച്ചുപരാജയഭീതിയിലായ ട്രംപിനെ കടന്നാക്രമിച്ച് ബിജെപി; കൊവിഡിനെ നേരിടാൻ കഴിഞ്ഞില്ല, മോദി ഇന്ത്യയെ രക്ഷിച്ചു

ആദ്യം മുതൽ തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ ജോ ബൈഡനെയും ഡെമോക്രാറ്റുകളെയും കടന്നാക്രമിക്കുന്ന രീതിയാണ് ട്രംപ് പിന്തുടർന്ന് വന്നിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഡെമോക്രാറ്റുകൾ കള്ളവോട്ട് ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ചാനലുകൾ ട്രംപിന്റെ സംഭാഷണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിനെ തിരുത്തുക കൂടി ചെയ്യുകയാണെന്ന് അവകാശപ്പെട്ടാണ് എംഎസ്എൻബിസി ഉൾപ്പെടെയുള്ള ചാനലുകളുടെ ഭാഗത്തുനിന്നുള്ള ഈ നടപടി. തുടർന്ന് അവതാരകനായ ബ്രിയാൻ വില്യംസ് ട്രംപിന്റെ ലൈവ് അവസാനിപ്പിക്കുകയും ചെയ്തു.

donald-trump4-160

കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത 17 മിനിറ്റ് ദൈർഘ്യമുള്ള വാർത്താ സമ്മേളനത്തിലാണ് യാതൊരു തെളിവുകളുമില്ലാത്ത നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചത്. അനധികമായ വോട്ടുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് ട്രംപ് ഉന്നയിച്ച ഒരു ആരോപണം.

Recommended Video

cmsvideo
Twitter continuously removing Donald trump's fake tweets | Oneindia Malayalam

തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുന്നതിനിടെ ജോ ബൈഡൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മിക്ക സംസ്ഥാനങ്ങളിലും ബൈഡനാണ് മുന്നിട്ടുനിൽക്കുന്നതെന്നും ഈ സാഹചര്യത്തിൽ ട്രംപിന്റെ പരാജയം ഏതാണ്ട് ഉറപ്പായെന്നുമാണ് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻബിസി, എബിസി എന്നീ വാർത്താ ചാനലുകളും ട്രംപിന്റെ ലൈവ് അവസാനിപ്പിച്ചിരുന്നു. അമേരിക്കയെ സംബന്ധിച്ച് ഏറ്റവും മോശകരമായ രാത്രിയാണിതെന്നാണ് ലൈവ് അവസാനിപ്പിച്ചുകൊണ്ട് മറ്റൊരു ചാനൽ നൽകിയ വിശദീകരണം.

English summary
US TV Networks stops Donald Trump's live media Address with allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X