കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്ക വൈറസ്; കോണ്ടം നിര്‍ബന്ധമാക്കണമെന്ന് അമേരിക്ക

  • By Anwar Sadath
Google Oneindia Malayalam News

മിയാമി: സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും കോണ്ടം ധരിക്കണമെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സിക്ക വൈറസ് മേഖലയില്‍ യാത്ര ചെയ്യുന്നവരും സിക്ക വൈറസ് ബാധിച്ച പങ്കാളിയുള്ളവരും നിര്‍ബന്ധമായും ഇക്കാര്യം പാലിക്കണമെന്ന് അമേരിക്കന്‍ ആരോഗ്യവിഭാഗം അറിയിച്ചു.

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമെന്ന് കണ്ടെത്തിയിരുന്നു. വെനിസ്വലയില്‍ സന്ദര്‍ശനം നടത്തിയ ഒരു അമേരിക്കന്‍ പൗരന്‍ തിരിച്ചെത്തിയപ്പോള്‍ വൈറസ് പടര്‍ന്നതാണ് ഇതുമായി ബന്ധപ്പെട്ട ആദ്യസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിലെ സുരക്ഷിതത്വം കര്‍ശനമാക്കണമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കുന്നു.

dengue-mosquito

സിക്ക വൈറസ് ബാധിച്ച പ്രദേശത്തുള്ളവര്‍ ഏതുതരത്തിലുള്ള സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും ഗുണനിലവാരമുള്ള കോണ്ടം തന്നെ ഉപയോഗിക്കണമെന്ന് പറയുന്നു. അതേസമയം എത്രകാലം ഈ നിയന്ത്രണം വേണ്ടിവരുമെന്ന കാര്യത്തില്‍ ആരോഗ്യവിദഗ്ധര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ വിപണയില്‍ എത്തിയാല്‍ നിയന്ത്രണം എടുത്തുകളയാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ബ്രസീലില്‍ നടത്തിയ പഠനത്തില്‍ സിക്ക വൈറസിന്റെ സാന്നിധ്യം മൂത്രത്തിലും ഉമിനീരിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുവഴി രോഗം പടരാന്‍ സാധ്യതയുണ്ടെ എന്നകാര്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് കുട്ടികളിലാണ് ബ്രസീലില്‍ സിക്കവൈറസ് പിടിപെട്ടത്. നവജാത ശിശുക്കളുടെ തലച്ചോറിന് മാരകമായ രോഗകാരണമാകുന്ന വൈറസിനെതിരെ ഇതുവരെ പ്രതിരോധമരുന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

English summary
US urges condom, condom use or abstinence to avoid Zika virus, Zika virus sex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X