ഇസ്രായേലിനെ അനുകൂലിച്ച് യുഎന്‍ ബജറ്റിനെ എതിര്‍ത്ത് യുഎസ്; ബജറ്റ് പാസാക്കി യുഎന്‍
വാഷ്‌ങ്‌ടണ്‍: യുണൈറ്റഡ് നേഷന്റെ 2021ലെ ബജറ്റിനെതിരെ വോട്ട് ചെയ്‌ത് അമേരിക്ക. ഈ മാസം മധ്യത്തില്‍ അധികാരമൊഴിയുന്ന ട്രംപ് ഭരണകൂടമാണ് പുതിയ യുഎന്‍ ബറ്റിനെ എതിര്‍ക്കുന്നത്. ഇസ്രയേലന്റേയും, ഇറാന്റെയും എതിര്‍പ്പ് ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു അമേരിക്ക ബഡ്‌ജറ്റിനെതിരെ വോട്ട് ചെയ്‌തത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ യുഎസിന്റെ എതിര്‍പ്പിന് കാര്യമായ പരിഗണന ലഭിച്ചില്ല.
ഇസ്രായേല്‍ മാത്രം അമേരിക്കയോടൊപ്പം യുഎന്‍ ബ്‌ജറ്റിനെതിരെ വോട്ട് ചെയ്‌തപ്പോള്‍ ബാക്കി 167 രാജ്യങ്ങളും യുഎന്‍ ബ്‌ജറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്‌തു. 20121ലേക്ക് 3.21 ബില്യന്റെ യുഎന്‍ ബ്‌ജറ്റ് അഗീകരിച്ച് സഭ പിരിഞ്ഞു.
2001ല്‍ ഡര്‍ബനിലും സൗത്ത് ആഫ്രിക്കയിലുമായി വംശീയതക്കെതിരായി നടന്ന യുഎന്‍ കോണ്‍ഫറന്‍സിന് ഫണ്ട് അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് യുഎസ് ബജറ്റിനെ എതിര്‍ത്ത് വോട്ട് ചെയ്‌തതത്. ജൂതര്‍ക്കതിരെ മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിനിവേശമാണ് ഇത് പിന്നിലെന്ന് യുഎസ് അംബാസിഡര്‍ കെല്ലി ക്രാഫ്‌റ്റ് ആരോപിച്ചു. തുടര്‍ന്ന് ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രതിനിധി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
ലോകത്ത് യുഎന്നിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യം അമേരിക്കയാണ്, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലപാടുകള്‍ ഉണ്ട്. അതുകൊണ്ട് ശരിക്കുവേണ്ടി നിലകൊള്ളുകയും എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും ചെയ്യുമെന്നും ക്രാഫ്‌റ്റ് യോഗത്തില്‍ വ്യക്തമാക്കി.
20 വര്‍ഷത്തിന് ശേഷം ഒര്‍മ്മിക്കാന്‍ മാത്രം പ്രധാനപ്പെട്ട ഒന്നും ഡര്‍ബന്‍ ഡിക്ലറേഷനിലില്ലെന്നും. ഇത് ജൂതര്‍ക്കെതിരായ വികാരം വളര്‍ത്താനും അവരെ മോശക്കാരായി ചിത്രീകരിക്കാനും മാത്രമേ ഉപകരിക്കുവെനന്നും യുഎസ് പ്രതനിധി പറഞ്ഞു. ജൂതന്‍മാര്‍ക്കെതിരായി കൂടിയ മറ്റൊരു ഗൂഢ യോഗം മാത്രമായിരുന്നു ഡര്‍ബന്‍ കോണ്‍ഫറെന്‍സെന്ന് ഇസ്രയേല്‍ അംബാസിഡര്‍ ഗിലാന്റ് എര്‍ദാന്‍ പറഞ്ഞു.
എന്നാല്‍ യുഎസിന്റെ നിലപാടുകളെ തള്ളിയ യുഎന്‍ ഡര്‍ബന്‍ കോണ്‍ഫറന്‍സ് പ്രതിജ്ഞക്ക് തുടര്‍ പ്രവര്‍ത്തി നടത്താനുള്ള ബില്ലും പാസാക്കി. 106 വോട്ടുകള്‍ക്കാണ് ഇത് പാസായത്. യുഎസിനും ബ്രിട്ടണും പുറമേ പാശ്ചാത്യ ശക്തികളായ ബ്രിട്ടന്‍ ഫ്രാന്‍സ് ജര്‍മ്മനി എന്നീ രാജ്യങ്ങളും ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്‌തു. 44 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.