ചൈനയെ ചൊടിപ്പിച്ച് വീണ്ടും അമേരിക്കന്‍ യുദ്ധക്കപ്പല്‍... ദക്ഷിണ ചൈനകടല്‍ 'പ്രക്ഷുബ്ധം'

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ദക്ഷിണ ചൈന കടലിന്റെ അവകാശത്തര്‍ക്കത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. എന്തായാലും അതിന്റെ പേരില്‍ അമേരിക്കയം ചൈനയം തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്.

അമേരിക്കയുടെ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈന കടലിലെ വിവാദ ദ്വീപുകളോട് ചേര്‍ന്ന് കടന്നുപോയതാണ് പുതിയ വിവാദം. ചൈനയെ പ്രകോപിപ്പിച്ചുകൊണ്ടായിരുന്നു അമേരിക്കയും നീക്കം.

South Cina Sea

ദക്ഷിണ ചൈന കടലിനും അവിടത്തെ ദ്വീപുകള്‍ക്കും തങ്ങളാണ് അവകാശികള്‍ എന്നാണ് ചൈനീസ് വാദം. എന്നാല്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം ചൈനയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. പക്ഷേ ആ വിധി അംഗീകരിക്കാന്‍ ചൈന ഇതുവരേയും തയ്യാറായിട്ടില്ല.

അന്താരാഷ്ട്ര സമുദ്രമാര്‍ഗ്ഗത്തിന്റെ ഭാഗമാണത് അത് എന്നാണ് അമേരിക്കന്‍ വാദം. ഈ മേഖലയിലൂടെ കടന്നുപോകാന്‍ ചൈനയുടെ അനുവാദം വാങ്ങേണ്ടതില്ലെന്നാണ് അമേരിക്ക പറയുന്നത്. യാത്രാസ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കാന്‍ കൂടി വേണ്ടിയായിരുന്നു ഞായറാഴ്ച അമേരിക്കന്‍ പടക്കപ്പല്‍ ദക്ഷിണ ചൈന കടലിലൂടെ കടന്നുപോയത്.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ പ്രകോപനപരമായ നീക്കം. ട്രൈറ്റണ്‍ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെ ആയിരുന്നു അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്റ്റെത്തെം കടന്നുപോയത്. ഈ ദ്വീപകള്‍ക്ക് മേല്‍ വിയറ്റ്‌നാമും തായ് വാനും അവകാശവാദം ഉന്നയിക്കുന്നുണ്ട്.

English summary
An American warship on Sunday sailed close to a disputed island in the South China Sea occupied by Beijing, as part of an operation to demonstrate freedom of navigation in the waters, a US official said.
Please Wait while comments are loading...