കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം തട്ടിയെടുക്കല്‍; മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് ജയില്‍ ശിക്ഷ

മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് ജയില്‍ ശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

താഷ്‌കന്റ്: ഉസ്ബക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇസ്ലം കരിമോവിന്റെ മകള്‍ ഗുല്‍നാര കരിമോവയെ ജയിലിടച്ചതായി ഉസ്ബക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. പണം തട്ടിയെടുത്തതിന്റെ പേരിലും കള്ളപ്പണത്തിന്റെ പേരിലുമാണ് ഫാഷന്‍ ഡിസൈനറും ഗായികയുമായ ഗുല്‍നാരയെ ജയിലിലടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇസ്ലം കരിമോവിന്റെ മുത്ത മകളാണ് ഗുല്‍നാര. പിതാവിന്റെ ഭരണത്തിന്റെ സ്വാധീനത്താല്‍ നേരത്തെ വിദേശ രാജ്യങ്ങളില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമുണ്ടായിരുന്നു. ഏതാണ്ട് പന്ത്രണ്ടോളം രാജ്യങ്ങളിലായി 1.3 ബില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ ഗുല്‍നാരയ്ക്കുണ്ട്. അനധികൃത സ്വത്തുക്കളും കള്ളപ്പണ ഇടപാടുകളും 45 കാരിക്കുണ്ടായിരുന്നതായും കണ്ടെത്തി.

 prison-uttar-prades

ഫാഷന്‍ ഡിസൈനറായ ഇവര്‍ സ്വന്തമായി ഫാഷന്‍ ഷോകള്‍ നടത്തിയിരുന്നു. സ്വന്തമായി ടെലിവിഷന്‍ ചാനലുമുണ്ട്. പോപ് ഗാനങ്ങളും പുറത്തിറക്കി. ലണ്ടനില്‍ 29.5 മില്യണ്‍ ഡോളറിന്റെ സ്വത്തുക്കളും ദുബായില്‍ 67.4 മില്യണ്‍ വിലവരുന്ന ഹോട്ടലുകളും യുവതിക്കുണ്ട്. ഇവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ അക്കൗണ്ടുകളുമുണ്ട്.

വീട്ടുകാരുമായി ഉടക്കിലായ ഗുല്‍നാര 2014 മുതല്‍ വീട്ടുതടങ്കലിലാണ്. ട്വിറ്ററിലൂടെ അമ്മയെയും ഇളയ സഹോദരിയെയും അധിക്ഷേപിച്ച യുവതി പിതാവിന്റെ അന്ത്യ ശുശ്രൂഷയിലും പങ്കെടുത്തിരുന്നില്ല.

English summary
Uzbekistan jails ex-president’s daughter Gulnara Karimova for fraud, money laundering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X