അതിർത്തി കടന്നെത്തിയ അഫ്ഗാൻ സൈനിക വിമാനം വെടിവെച്ചു വീഴ്തത്തി ഉസ്ബക്കിസ്ഥാൻ
താഷ്കന്റ്; അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെച്ച് വീഴ്ത്തി. ഉസ്ബക്കിസ്താന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. .
അഫ്ഗാനിസ്ഥാനോട് ചേർന്നുള്ള ഉസ്ബെക്കിസ്ഥാനിലെ തെക്കേ അറ്റത്തുള്ള സർക്സോണ്ടാരിയോ പ്രവിശ്യയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവമെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായി ഉസ്ബെക്കിസ്ഥാന്റെ അതിർത്തി കടക്കാൻ ശ്രമിച്ച അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാൻ വ്യോമ പ്രതിരോധ സേന തടയുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബഹ്റോം സുൽഫിക്കോറോവ് പറഞ്ഞു.അതേസമയം വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ എത്ര പേർക്ക് പരിക്കേറ്റുവെന്നോ വ്യക്തമല്ല. അതേസമയം വിമാനം തകരും മുൻപ് പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നുവെന്ന് റഷ്യയുടെ വാർത്താ ഏജൻസി ആർഐഎ റിപ്പോർട്ട് ചെയ്തു.നേരത്തേ അതിർത്തി കടന്നെത്തിയ 84 അഫ്ഗാൻ പട്ടാളക്കാരെ പിടികൂടിയതായി ഉസ്ബക്കിസ്ഥാൻ അധികൃതർ അറിയിച്ചിരുന്നു.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
അതിനിടെ കാബൂലിലെ വിമാനത്താവളത്തിലെ മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ രാജ്യത്ത് നിന്ന് രക്ഷപ്പെടാനായി വിദേശികളും സ്വദേശികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഇരച്ചെത്തിയത്. റെൺവേയിൽ ഉൾപ്പെടെ ജനം തമ്പടിച്ചതോടെയാണ് കാബൂൾ വിമാനത്താവളം അടച്ചത്. അതേസമയം ജീവനും കൈയ്യിൽ പിടിച്ച പലായനം ചെയ്യുന്നവരുടെ ദയനീയ ദൃശ്യങ്ങളാണ് എയർപോർട്ടിൽ നിന്നും പുറത്തുവരുന്നത്.
അഫ്ഗാൻ വ്യോമമേഖല പൂർണമായും അടച്ചതോടെ ഏകദേശം 60 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ കാബൂളിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നപള്ള 200 ഓളം പേരും വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ച അര്‍ധസൈനികരുമുള്‍പ്പടെയുള്ളവരാണ് കുടുങ്ങി കിടക്കുന്നത്.
കാബൂൾ എയർപോർട്ടിൽ ഒരു ഇന്ത്യൻ വിമാനം പാർക്ക് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഇന്ത്യൻ മിഷൻ കോമ്പൗണ്ടിൽ നിന്ന് ജീവനക്കാരെ എങ്ങനെ സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് കൊണ്ടുവരുമെന്നതാണ് വലിയ ആശങ്ക. താലിബാൻ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കാബൂളിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി.
അതേസമയം അഫ്ഗാനിൽ സാഹചര്യം വഷളാകുന്ന സ്ഥിതി ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാതിരുന്നുതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.












Click it and Unblock the Notifications