ജര്‍മനിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് വാഹനം ഓടിച്ചു കയറ്റി: പിന്നില്‍ ഭീകരാക്രമണം!!

  • Written By:
Subscribe to Oneindia Malayalam

ബെര്‍ലിന്‍: ജര്‍മനിയില്‍ ട്രക്ക് കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് പത്ത് പേര്‍ക്ക് പരിക്കേറ്റു. ബോസ്റ്റണ്‍ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവമെന്ന് പോലീസ് ട്വീറ്റില്‍ അറിയിച്ചു.

ട്രക്ക് കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് പത്ത് പേര്‍ക്ക് പരിക്കേറ്റതായി മസാച്യൂസാറ്റ്സ് പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ടാക്സി പൂളിനടുത്തായിരുന്നു സംഭവമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് സ്വദേശിയായ 56കാരനായിരുന്നു ട്രക്കിന്‍റെ ഡ്രൈവറെന്നും പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ കുറ്റവാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

germany

സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ബോസ്റ്റണ്‍ മെഡിക്കല്‍ കോളേജിലും ശേഷിക്കുന്നവരെ ടഫ്സ് മെഡിക്കല്‍ സെന്‍ററിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ജൂണില്‍ ബ്രിട്ടണിലെ ലണ്ടന്‍ ബ്രിഡ്ജിലേയ്ക്ക് ട്രക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ മൂന്നിടങ്ങളിലായുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐസിസ് ഏറ്റെടുത്തിരുന്നു.

English summary
At least 10 people were injured on Monday afternoon after a taxi cab struck a group of pedestrians in East Boston, authorities said.
Please Wait while comments are loading...