ദേ കള്ളൻ പോകുന്നേ...!! ഇന്ത്യയുടെ കളി കാണാനെത്തിയ മല്യയ്ക്ക് കാണികൾ കൊടുത്തത് മുട്ടൻ പണി...!!

  • By: Anamika
Subscribe to Oneindia Malayalam

ഓവല്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയ്ക്ക് ഓവല്‍ സ്‌റ്റേഡിയത്തില്‍ കാണികളുടെ ഗംഭീര സ്വീകരണം. ഇന്ത്യ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരിക്കുന്ന മല്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം മല്യ വിരുന്നില്‍ പങ്കെടുത്തതും വിവാദമായി. മുന്‍പ് ഇന്ത്യയുടെ മത്സരം കാണാനെത്തിയപ്പോഴൊന്നും പ്രതികരിക്കാതിരുന്നു ഇന്ത്യന്‍ കാണികള്‍ പക്ഷേ ഇന്നലെ വെറുതേ ഇരുന്നില്ല. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മല്യ സ്റ്റേഡിയത്തില്‍ പ്രവേശിച്ചതും കാണികള്‍ കൂക്കിവിളി തുടങ്ങി.

malya

ഒരു യുവതിക്കൊപ്പമായിരുന്നു മല്യ എത്തിയത്. അതോടെ സ്‌റ്റേഡിയം കള്ളന്‍..കള്ളന്‍ വിളികളാല്‍ മുഖരിതമായി. നോക്കൂ കള്ളന്‍ സ്‌റ്റേഡിയത്തില്‍ കയറുന്നു എന്നൊക്കെ കാണികള്‍ ഹിന്ദിയില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ചിലരാകട്ടെ ഈ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. നാണം കെട്ടാണ് മദ്യരാജാവ് വിഐപി ബോക്‌സിലേക്ക് കയറിപ്പോയത്. കാണികളോടുള്ള നീരസം മല്യ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

English summary
Vijay Mallya Booed With 'Chor Chor' Chants At The Oval
Please Wait while comments are loading...