മല്യയെ ബ്രിട്ടണ്‍ കുടുക്കി!! പിഴയടക്കേണ്ടത് 9000 കോടി,തട്ടിപ്പ് കേസിൽ പണികൊടുത്തത് ബിഒസി!

  • Written By:
Subscribe to Oneindia Malayalam

ലണ്ടൻ: ഇന്ത്യയ്ക്ക് പിന്നാലെ ബ്രിട്ടനിലും വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഒമ്പതിനായിരം കോടി രൂപ പിഴയടക്കാനാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും ബിഒഎസി ഏവിയേഷനുമായുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കേസിലെ വിധിയാണ് മല്യയ്ക്ക് തിരിച്ചടിയായിട്ടുള്ളത്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് നാല് വിമാനങ്ങള്‍ നൽകുന്നതിനുള്ള കരാറായിരുന്നു സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ഉണ്ടായിരുന്നത്. ഇത് പ്രകാരം മൂന്ന് വിമാനങ്ങള്‍ കമ്പനി കിംഗ് ഫിഷറിന് നൽകിയെങ്കിലും പണം നല്‍കിയിരുന്നില്ല. ഇതേ കാരണം കൊണ്ട് കരാറിൽ നിന്ന് പിൻമാറിയ കമ്പനി വിജയ് മല്യയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. 2014ലെ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

9000 കോടി രൂപ പിഴ

9000 കോടി രൂപ പിഴ


സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും ബിഒഎസി ഏവിയേഷനുമായുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കേസിലെ വിധിയാണ് മല്യയ്ക്ക് തിരിച്ചടിയായിട്ടുള്ളത്. കമ്പനിയുമായി ഒപ്പുവച്ചത് പ്രകാരം മൂന്ന് വിമാനങ്ങൾ കിംഗ്ഫിഷറിന് കൈമാറിയെങ്കിലും പണം നൽകാതായതോടെ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിയമനടപടികളിലേയ്ക് നീങ്ങുകയായിരുന്നു. ഇതോടെയാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി മല്യയോട് 9000 കോടി രൂപ പിഴയടയ്ക്കാന്‍ ഉത്തരവിട്ടത്.

 ഒക്ടോബറിൽ‍ അറസ്റ്റ്

ഒക്ടോബറിൽ‍ അറസ്റ്റ്

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ നേരത്തെ 2017 ഒക്ടോബർ‍ മൂന്നിന് വിജയ് മല്യ ബ്രിട്ടനിൽ വച്ച് അറസ്റ്റിലായിരുന്നു. ലണ്ടനിലെ വസതിയിൽ‍ വച്ച് മല്യയെ അറസ്റ്റ് ചെയ്ത പോലീസ് ലണ്ടന്‍ വെസ്റ്റ്മിസ്റ്റർ കോടതിയിൽ‍ ഹാജരാക്കിയെങ്കിലും മല്യയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട മല്യയ്ക്കെതിരെ ഇന്ത്യയിലെ കോടതികള്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ 17 ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ഇനത്തിൽ 9000 കോടി രൂപ തിരികെ അടച്ചില്ലെന്നാണ് മല്യക്കെതിരെയുള്ള കേസ്.

 ഇന്ത്യയില്‍ നിന്ന് മുങ്ങി

ഇന്ത്യയില്‍ നിന്ന് മുങ്ങി

രാജ്യത്തെ 17 ബാങ്കുകളിൽ നിന്നായി കടമെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെയാണ് മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടത്. മല്യക്കെതിരെ ബാങ്കുകള്‍ നിയമനടപടികളിലേയ്ക്ക് നീങ്ങിയതോടെ ഇതുമായി സഹകരിക്കാതെ മല്യ ബ്രിട്ടനിലേയ്ക്ക് കടക്കുകയായിരുന്നു. 2016 മാര്‍ച്ചിലാണ് സംഭവം. ബ്രിട്ടനിലേയ്ക്ക് പോയ മല്യ പിന്നീട് ഇതുവരെ ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രം ബ്രിട്ടനെ സമീപിച്ചത്.

English summary
Embattled liquor tycoon Vijay Mallya has lost another legal battle linked to his now- defunct Kingfisher Airlines after the UK High Court awarded Singapore-based BOC Aviation an estimated USD 90 million in claims.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്