കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന് മങ്കിപോക്‌സും കോവിഡും എച്ച്‌ഐവിയും; ലോകത്ത് ആദ്യത്തെ കേസ്, അത്ഭുതം

Google Oneindia Malayalam News

ഇറ്റലി: ഇറ്റലിയിലെ 36 വയസ്സുള്ള ഒരാള്‍ക്ക് മങ്കിപോക്‌സ്, കോവിഡ്-19, എച്ച്‌ഐവി എന്നിവ ഒരുമിച്ച് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ജേണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പേര് വെളിപ്പെടുത്താത്ത രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം എന്നിവ ഉണ്ടായത് അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസത്തിന് ശേഷമാണ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം യുവാവിന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ സംഭവിക്കുന്നത്

1

കൂടാതെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കടുത്ത ചര്‍മ്മ തിണര്‍പ്പ്, തുടര്‍ന്ന് കുരുക്കള്‍ രൂപപ്പെടുകയും ചെയ്തു. രോഗാവസ്ഥ കാഠിന്യം കണക്കിലെടുത്ത്, അദ്ദേഹം പിന്നീട് ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പര്ിശോധയ്ക്കായി സന്ദര്‍ശിച്ചു, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത അദ്ദേഹത്തെ പിന്നീട് പകര്‍ച്ച വ്യാധി വിഭാഗത്തിലേക്ക് മാറ്റി.

2

ന്യൂസ് വീക്ക് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ശാരീരിക പരിശോധനയില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാടുകളും ചര്‍മ്മത്തിന് മുറിവുകളും കണ്ടെത്തി. കരളിന്റെയും പ്ലീഹയുടെയും ലിംഫ് നോഡുകളിലും മാറ്റങ്ങള്‍ സംഭവിച്ചു. പിന്നീട് ഇയാളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ മങ്കിപോക്‌സ് അണുബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കൂൂതെ എച്ച്ഐവി ടെസ്റ്റും നടത്തിയപ്പോള്‍ അത് പോസിറ്റീവാണെന്നും കണ്ടെത്തി. ഒമൈക്രോണ്‍ സബ്-വേരിയന്റണ് ആദ്ദേഹത്തിന് ബാധിച്ചതെന്നും പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

3

ഇയാള്‍ രണ്ട് ഡോസ് ഫൈസറിന്റെ എം ആര്‍ എന്‍ എ കൊറോണ വൈറസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ആഗസ്റ്റ് 19-ന് ജേണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ അദ്ദേഹത്തിന്റെ കേസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ആ മനുഷ്യനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സയ്ക്ക് ശേഷം മങ്കി പോക്‌സ് രോഗം മാറിയെങ്കിലും ഇപ്പോള്‍ എച്ച് ഐ വി രോഗത്തിനുള്ള ചികിത്സ ആരംഭിച്ചിരിക്കുകയാണ്.

4

മങ്കിപോക്‌സ് വൈറസ്, കൊവിഡ്-1 9, എച്ച് ഐ വി കോ - ഇന്‍ഫെക്ഷന്‍ എന്നിവയുടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏക കേസാണിതെന്നും, ഈ കോമ്പിനേഷന്‍ രോഗിയുടെ അവസ്ഥ വഷളാക്കുമെന്നതിന് മതിയായ തെളിവുകളില്ലെന്നും ഗവേഷകര്‍ പറഞ്ഞു. ലോകത്ത് ആദ്യമായാണ് ഇങ്ങനെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എയര്‍ബസിന്റെ കരുത്തില്‍ യുസഫലി പറക്കും; 100 കോടിയുടെ പുതിയ ഹെലികോപ്റ്റര്‍, കൊച്ചിയില്‍ പറന്നിറങ്ങിഎയര്‍ബസിന്റെ കരുത്തില്‍ യുസഫലി പറക്കും; 100 കോടിയുടെ പുതിയ ഹെലികോപ്റ്റര്‍, കൊച്ചിയില്‍ പറന്നിറങ്ങി

 ജാർഖണ്ഡിലും ഓപ്പറേഷൻ ലോട്ടസ്? എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്ത് ഹേമന്ത് സോറൻ ജാർഖണ്ഡിലും ഓപ്പറേഷൻ ലോട്ടസ്? എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്ത് ഹേമന്ത് സോറൻ

English summary
Viral: young man test monkeypox, covid and HIV; first case in the world is in Italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X