ഈ സുന്ദരിക്കൊപ്പം സെല്‍ഫിയെടുത്താല്‍ പൂജ്യത്തിന് പുറത്താകും; കോലിയും ഡിവില്ലിയേഴ്‌സും പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിനേയും സെല്‍ഫിയിലാക്കിയ പാക് സുന്ദരി മാധ്യമങ്ങളില്‍ ഇടംനേടി. സുന്ദരിയെക്കുറിച്ചുള്ള ദുരൂഹതകള്‍ പ്രചരിക്കവെ തന്നെ അവര്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയാണെന്നും റിപ്പോര്‍ട്ട് വന്നു.

സ്‌പോര്‍ട്‌സ് അനലിസ്‌റ്റെന്ന് സ്വയം പറയപ്പെടുന്ന സൈനബ് അബ്ബാസ് ആണ് താരങ്ങളുടെ മനസിളക്കിയ യുവതി. ഇവര്‍ ദുനിയാ ന്യൂസിനുവേണ്ടി ജോലി ചെയ്യുന്നവരാണെന്നു പറയുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ പ്രസന്ററായും സൈനബ് ശ്രദ്ധനേടിയിരുന്നു. ഇതിനുശേഷമാണ് ചാമ്പ്യന്‍സ് ട്രോഫിക്കിടയില്‍ സൈനബ് തന്റെ ട്വിറ്ററില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്തത്.

kohli464

പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്‍പായിരുന്നു സൈനബ് ഡിവില്ലിയേഴ്‌സുമായുള്ള സെല്‍ഫിയെടുത്തത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തന്റെ കരിയറില്‍ ആദ്യമായി പൂജ്യത്തിന് പുറത്തായി. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് വിരാട് കോലിയുടെ സെല്‍ഫിയും എടുത്തു. മത്സരത്തില്‍ വിരാട് 81 റണ്‍സെടുത്തെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പൂജ്യത്തിനാണ് പുറത്തായത്.

രണ്ട് വമ്പന്‍ ബാറ്റ്‌സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയ താരം എന്ന നിലയിലാണ് ഇപ്പോള്‍ സൈനബ് ട്വിറ്ററില്‍ അറിയപ്പെടുന്നത്. സൈനബുമായി സെല്‍ഫിയെടുത്തവര്‍ പൂജ്യത്തിന് പുറത്താകുമെന്നും കളിക്കാര്‍ സൂക്ഷിക്കണമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

English summary
Virat Kohli, AB de Villiers under the 'selfie spell' of Pakistani sports anchor
Please Wait while comments are loading...