കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്താ കഥ? ഐസിസുമായി എണ്ണക്കച്ചവടം നടത്തുന്നത് തുര്‍ക്കിയല്ല, റഷ്യയാണെന്ന്, തെളിവുണ്ട്!

Google Oneindia Malayalam News

അങ്കാര: ഐസിസില്‍ നിന്നും തുര്‍ക്കി രഹസ്യമായി എണ്ണ വാങ്ങുന്നുവെന്ന റഷ്യയുടെ ആരോപണത്തിന് പ്രകോപനപരമായ മറുപടിയുമായി തുര്‍ക്കി പ്രസിഡന്റ്. റഷ്യയാണ് ഐസിസില്‍ നിന്നും അനധികൃതമായി എണ്ണ വാങ്ങുന്നതെന്നും ഇതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നുമാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ പറയുന്നത്.

റഷ്യ ഐസിസുമായി എണ്ണ വ്യാപാരം നടത്തുന്നതിന്റെ തെളിവുകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടുമെന്നും എര്‍ദോഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. എര്‍ജോഗനും കുടുംബത്തിനും ഉള്‍പ്പടെ ഐസിസുമായി രഹസ്യമായ എണ്ണക്കച്ചവടം ഉണ്ടെന്ന് റഷ്യന്‍ സൈനിക മേധാവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

റഷ്യയുടെ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് അതിരൂക്ഷമായിരിയ്ക്കുകയാണ്. ഐസിസിനെ നശിപ്പിയ്ക്കാന്‍ തുടങ്ങിയ യുദ്ധം മറ്റൊരു ലോകയുദ്ധത്തിലേയ്ക്കാകുമോ?

എര്‍ദോഗന്‍ പറയുന്നു

എര്‍ദോഗന്‍ പറയുന്നു

ഐസിസ് അനുഭാവിയാണെന്ന് പലതവണ പാശ്ചാത്യ മാധ്യമങ്ങള്‍ മുദ്രകുത്തിയ വ്യക്തിയാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. തുര്‍ക്കിയ്ക്കല്ല ഐസിസുമായി എണ്ണ വ്യാപാരം ഉള്ളതെന്നും റഷ്യയാണ് അനധികൃതമായി ഐസിസില്‍ നിന്നും എണ്ണ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിയ്ക്കുന്നു

കുടുംബത്തേയും

കുടുംബത്തേയും

ആരോപണത്തിലേയ്ക്ക് തന്റെ കുടുംബത്തേയും റഷ്യ വലിച്ചിഴച്ചത് ശരിയായില്ലെന്നും എര്‍ദോഗന്‍ പറയുന്നു. തുര്‍ക്കി ഐസിസില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് തെളിയിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞാല്‍ താന്‍ രാജി വയ്ക്കുമെന്നും എര്‍ദോഗന്‍

ഇടനിലക്കാരന്‍

ഇടനിലക്കാരന്‍

റഷ്യന്‍ പാസ്‌പോര്‍ട്ടുള്ള സിറിയന്‍ പൗരനായ ജോര്‍ജ് ഹാസ്വാനിയാണ് എണ്ണ വ്യാപരത്തിന്റെ ഇടനിലക്കാരനെന്നും എര്‍ദോഗന്‍ ആരോപിയ്ക്കുന്നു.

റഷ്യ

റഷ്യ

ഐസിസുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരിലാണ് തുര്‍ക്കി അവരെ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്നും റഷ്യ ആരോപിച്ചിരുന്നു.

രൂക്ഷമാക്കും

രൂക്ഷമാക്കും

തുര്‍ക്കിയും റഷ്യയും തമ്മിലുള്ള വാക്‌പോര് കൂടുതല്‍ രൂക്ഷമാവുകയാണ്.

English summary
Turkish president says he has proof Russia bought oil from Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X