മോസ്‌കോയിലേക്ക് കുതിച്ച് വാഗ്നര്‍ ഗ്രൂപ്പ്, വാഹനവ്യൂഹത്തിന് നേരെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം
മോസ്‌കോ: വാഗ്നര്‍ സംഘത്തിന്റെ വാഹന വ്യൂഹത്തിനെതിരെ റഷ്യയുടെ ആക്രമണം. സൈനിക ഹെലികോപ്ടറിലെത്തിയ സംഘം ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു, വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. പാതി ദൂരം പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങളും, വെടിക്കോപ്പുകളുമായി വോറോനെസ് നഗരം വാഗ്നര്‍ സംഘം പിന്നിട്ടപ്പോഴാണ് ഇവര്‍ക്കെതിരെ റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തത്.
ടാങ്കറുകളും, ട്രക്കുകളിലുമൊക്കെ ആയുധങ്ങള്‍ നിറച്ചാണ് ഇവര്‍ വരുന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അട്ടിമറിയെ ഭയന്ന് പുടിന്‍ എവിടെയും പോയിട്ടില്ലെന്ന് ക്രെംലിന്‍ വക്താവ് പറഞ്ഞു. ദൈനംദിന കാര്യങ്ങള്‍ക്കായി പുടിന്‍ ഇന്നും ക്രെംലിനില്‍ എത്തിയെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു.ദക്ഷിണ മേഖലയില്‍ സൈന്യത്തിന്റെ ചില കാര്യങ്ങള്‍ പിടിച്ചെടുത്തതായിട്ടാണ് വാഗ്നര്‍ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്ത പുടിന്‍, വാഗ്നര്‍ ഗ്രൂപ്പിനെ രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അതേസമയം 25000ത്തോളം വരുന്ന സൈന്യമാണ് വാഗ്നര്‍ ഗ്രൂപ്പിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തെ സഹായിച്ചതും ഇവരായിരുന്നു. റഷ്യന്‍ അനുകൂല ഗ്രൂപ്പുകളെല്ലാം സൈനിക അട്ടിമറി ഭീഷണിക്കിടെ വ്‌ളാദിമിര്‍ പുടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യുക്രൈനിലെ അനുകൂലിക്കുന്നവര്‍ വാഗ്നര്‍ ഗ്രൂപ്പിനെതിരെയുള്ള നടപടികള്‍ക്ക് മുന്നിലുണ്ടാവുമെന്നാണ്. ആഭ്യന്തര യുദ്ധം സംഭവിച്ചാല്‍, അതോടെ യുക്രൈനില്‍ നാണംകെട്ട പരാജയം റഷ്യക്ക് സംഭവിക്കുമെന്നാണ് ദേശീയവാദ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്റഷ്യയുടെ കൊലയാളി സംഘങ്ങളായിട്ടാണ് വാഗ്നര്‍ ഗ്രൂപ്പ് അറിയപ്പെടുന്നത്. ദീര്‍ഘകാലമായി ലോകത്താകെ ഇവര്‍ക്കെതിരെ മനുഷ്യാവകാശ ധ്വംസന ആരോപണങ്ങള്‍ ഉയരാറുണ്ട്.
റഷ്യയുടെ സൈന്യത്തെ ഒന്നാകെ പരാജയപ്പെടുത്തി. ഭരണം പിടിക്കാനാണ് വാഗ്നര്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്. ദക്ഷിണ റഷ്യന്‍ നഗരവും, സൈനിക ആസ്ഥാനവുമായ റോസ്‌തോവ് ഓണ്‍ ഡോണ്‍ പിടിച്ചെടുത്തതായിട്ടാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോസിന്‍ അവകാശപ്പെടുന്നത്. വാഗ്നര്‍ ഗ്രൂപ്പിന്റെ സൈനിക വിമത നീക്കം, പിന്നില്‍ നിന്നുള്ള കുത്തലാണെന്ന് പുടിന്‍ ആരോപിച്ചു. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായിരിക്കുമെന്നും പുടിന്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം റഷ്യയിലെ സംഭവവികാസങ്ങള്‍ ലോകരാജ്യങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് പുടിന്റെ ഭരണത്തിന് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളിയായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. റഷ്യയിലെ വിമത നീക്കം യൂറോപ്പിനും,അമേരിക്കയ്ക്കും വലിയ അവസരമായിരിക്കും. റഷ്യയില്‍ ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും ബെലാറസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
റഷ്യയുടെ സഖ്യകക്ഷിയായി ബെലാറസ് തുടരുമെന്നും അവര്‍ അറിയിച്ചു. റഷ്യയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. സഖ്യരാജ്യങ്ങളുമായി ഇക്കാര്യം സംസാരിച്ചുവെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. യുക്രൈനുള്ള പിന്തുണയില്‍ മാറ്റമില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു.












Click it and Unblock the Notifications