മോസ്‌കോ പിടിക്കുമോ വാഗ്നര്‍ ഗ്രൂപ്പ്? സുരക്ഷ വര്‍ധിപ്പിച്ചു, സാഹചര്യം ദുഷ്‌കരമെന്ന് മോസ്‌കോ മേയര്‍
മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പിന്റെ സൈനിക നീക്കത്തില്‍ റഷ്യക്ക് ആശങ്ക. മോസ്‌കോ നഗരം പിടിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ് ഈ ഗ്രൂപ്പ്. സാഹചര്യം ദുഷ്‌കരമെന്ന് മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ അഭിപ്രായപ്പെട്ടു. തലസ്ഥാന നഗരിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിവേഗത്തിലാണ് ഇവര്‍ മോസ്‌കോയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വലിയ പോരാട്ടം തന്നെ നടന്നേക്കുമെന്നാണ് സൂചന.
അതേസമയം ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി പുടിന്‍ സംസാരിച്ചു. തുര്‍ക്കി റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍, ബെലാറസ് അടക്കമുള്ള രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായി അദ്ദേഹം സംസാരിച്ചു. അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തി. ആഭ്യന്തര സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കരുതെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി.

മോസ്‌കോയിലേക്കുള്ള റോഡുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. വാഗ്നര്‍ ഗ്രൂപ്പിനെ ഏത് വിധേനയും തടയാനാണ് ശ്രമം. ജനങ്ങള്‍ക്ക് മുന്നറിയിപ്പും മേയര്‍ നല്‍കിയിട്ടുണ്ട്. ഈ സമയം യാത്രകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പലയിടത്തും റോഡുകള്‍ അടച്ച കാര്യവും മേയര്‍ അറിയിച്ചു. തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാഗ്നര്‍ ഗ്രൂപ്പിന്റെ സൈനിക നീക്കത്തിലൂടെ റഷ്യ ദുര്‍ബലമാണെന്ന് തെളിയിച്ചതായി യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. ഇത് യുദ്ധഭൂമിയില്‍ പുതിയൊരു അവസരമാണ് യുക്രൈന് സമ്മാനിച്ചിരിക്കുന്നത് യുക്രൈന്‍ ഉപ പ്രതിരോധ മന്ത്രി ഗാന്ന മാല്യാര്‍ പറഞ്ഞു.റഷ്യയിലെ ആഭ്യന്തര കലാപത്തില്‍ സമാധാനത്തിനായി ശ്രമിക്കുന്നതിന് തുര്‍ക്കിയുടെ എല്ലാ സഹായവും ഉണ്ടാവുമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍ അറിയിച്ചു.
അതേസമയം ലൈപ്പ്ടിസ്‌കില്‍ റോഡുകള്‍ ആകെ തകര്‍ത്തിരിക്കുകയാണ്. വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയിലേക്ക് കടക്കാതിരിക്കാനാണിത്. അതേസമയം അടുത്ത 24 മണിക്കൂര്‍ പുടിന് നിര്‍ണായകമെന്നാണ് വിയിരുത്തല്‍. വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയിലേക്ക് കടന്നാല്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. റഷ്യയില്‍ തന്നെ ജനങ്ങളുടെ പിന്തുണ രണ്ട് തട്ടിലാണ്. വാഗ്നര്‍ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവര്‍ അവരുടെ പതാകയുമായി തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. പുടിനെ പിന്തുണയ്ക്കുന്ന ദേശീയവാദികളും ഇവര്‍ക്കെതിരെ രംഗത്തുണ്ട്.
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയിലെ സാഹചര്യങ്ങള്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, എന്നിവിടങ്ങളിലെ നേതാക്കളുമായി ചര്‍ച്ച ചെയ്തു. ഇമ്മാനുവേല്‍ മാക്രമോണ്‍, ഒലാഫ് സ്‌കോള്‍ഫ്, റിഷി സുനാക്ക് എന്നിവര്‍ യുക്രൈനുള്ള പിന്തുണയില്‍ മാറ്റമില്ലെന്ന് അറിയിച്ചു. ഫ്രാന്‍സ്, പൗരന്മാരോട് റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
റോസ്‌തോവ് ഓണ്‍ ഡോണില്‍ ജനങ്ങളാകെ വാഗ്നര്‍ ഗ്രൂപ്പിനെ അനുകൂലിച്ചും, പ്രതികൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്. തെരുവില്‍ ടാങ്കറുകള്‍ അടക്കം കാണാനാവും. ചില വിമത പോരാളികള്‍ സാധാരണക്കാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications