കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

125 മീറ്റര്‍ വെള്ളത്തിന് മുകളിലൂടെ നടന്ന് പുതിയ ലോക റെക്കോര്‍ഡ്

  • By Anwar Sadath
Google Oneindia Malayalam News

ക്വാങ്‌സൂ: വെള്ളത്തിന് മുകളിലൂടെ നടക്കുക എന്നത് മനുഷ്യനെ സംബന്ധിച്ച് അസാധ്യമാണെന്നാണ് പറയപ്പെടുന്നത്. പുരാണങ്ങളിലും മറ്റും ഋഷിവര്യന്‍മാര്‍ വെള്ളത്തിനു മുകളിലൂടെ നടന്ന അത്ഭുതപ്രവര്‍ത്തി വായിച്ചറിയാം. യേശുക്രിസ്തുവും വെള്ളത്തിനുമുകളിലൂടെ നടന്നയാളാണെന്ന് പറയപ്പെടുന്നു.

എന്നാല്‍, കഠിനമായ പരിശീലനത്തിലൂടെ ഈ വിദ്യ ആര്‍ക്കും സ്വായക്തമാക്കാവുന്നതാണെന്ന് ചൈനയിലെ ഷി ലിലിയാങ് എന്ന ഗുരു പറയുന്നത്. ക്വാങ്‌സു ഷാവോലിന്‍ ക്ഷേത്രത്തിലെ അംഗമായ ഇദ്ദേഹം തന്റെതന്നെ പേരിലൂള്ള ഒരു മുന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

man-water-walk

നഗ്നപാദനായല്ല ഇദ്ദേഹത്തിന്റെ നടത്തം. വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന 200 പ്ലൈവുഡ് പ്ലാങ്കുകള്‍ക്ക് മുകളിലൂടെയാണ് റെക്കോര്‍ഡ് പ്രകടനം. ജനുവരിയില്‍ ഇത്തരത്തില്‍ 120 മീറ്റര്‍ നടന്ന ലിലിയാങ് ഇത്തവണ 125 മീറ്ററാണ് നടന്നത്. അസാമാന്യ മെയ്‌വഴക്കം, ശ്വാസനിയന്ത്രണം, ബാലന്‍സ്, വേഗത എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.

ഒന്നു തൊടുമ്പോഴേക്കും താഴ്ന്നു പോകുന്നതാണ് പ്ലൈവുഡ് പ്ലാങ്കുകള്‍. ഇത്തരത്തില്‍ 125 മീറ്റര്‍ ദൂരം നടക്കുകയെന്നത് സാധാരണക്കാര്‍ക്ക് അചിന്ത്യമാണ്. നിരന്തരമായ പരിശീലനം തന്നെയാണ് തന്റെ വിജയരഹസ്യമെന്ന് ഗുരു പറയുന്നു. ആര്‍ക്കും ഇത്തരത്തില്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. എന്നാല്‍, മനസും ശരീരവും പരിശീലനത്തിന് മാത്രമായി ഉഴിഞ്ഞുവെക്കണമെന്ന് ലിലിയാങ് പറഞ്ഞു.

English summary
walks 125 metres on water, sets new world record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X