നയാഗ്രയ്ക്ക് മുകളിലൊരു ട്രപ്പീസ് കളി !!! കാണികളെ ഞെട്ടിച്ച് ഇലന്‍ഡിറയുടെ സാഹസിക പ്രകടനം !!

  • Posted By:
Subscribe to Oneindia Malayalam

യുണൈറ്റഡ് സ്റ്റേറ്റസ്: വെള്ളച്ചട്ടത്തിൽ മുകളിൽ ഹെലികോപ്റ്ററിൽ തൂങ്ങിയുള്ള അമേരിക്കൻ വനിതയുടെ ട്രപ്പീസ് കളി വൈറൽ ആകുന്നു. വെറുതെ തൂങ്ങി കിടക്കുകയല്ല. കോപ്റ്റർ നീങ്ങുന്നതിനു സമാനമായി കൈകഴും കാലുകളും കൊണ്ട് സഹസിക പ്രകടനവും ഇവർ കാഴ്ചവെയ്ക്കുന്നുണ്ട്.

waterfall

അമേരിക്ക കാരിയായ ഇലന്‍ഡിറ വലെന്‍ഡ എന്ന മുപ്പത്തിയഞ്ചുകാരി സ്വന്തം ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് മറികടക്കാന്‍ കാണിച്ച പ്രകടനങ്ങൾ ചെറുതൊന്നുമല്ല. കുറച്ച് സാഹസികത കാട്ടിയെങ്കിലെന്താ ഭർത്താവിനന്റെ റിക്കേർഡ് മറികടന്നിരിക്കുകയാണ് ഈ 35 കാരി.ഏറ്റവും കൂടുതല്‍ ഉയരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നായാള്‍(76 മീറ്റര്‍) എന്ന ഇലന്‍ഡിറയുടെ ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് മറികടന്ന 91 മീറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുകയും ചെയ്തും ഇലന്‍ഡിറ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയ്ക്ക് മുകളിലാണ് ഇലൻഡിറ ട്രപ്പീസ് കളിച്ചത്.

വെള്ളച്ചാട്ടത്തിന് മുകളിൽ ഹെലികേപ്റ്റർ പറത്തി റത്തി അതിന്റെ താഴ്ഭാഗത്ത് കയര്‍ തൂക്കിയിട്ട് അതിലെ വളയത്തില്‍ പിടിപ്പിച്ച കയറില്‍ കടിച്ച് പിടിച്ച് തൂങ്ങിയൊരു സാഹസിക നൃത്തം. ഏഴ് എട്ട് മിനിറ്റോളമാണ് ഇലൻഡിറ തന്റെ സാഹസിക പ്രകടനം തുടർന്നത്.ഇലൻഡിറയുടെ ചുവടുവയ്പ്പുകൾ കണ്ടുനിന്നവർക്ക് പക്ഷിക്കു സമാനമായാണ് തോന്നിയത്.

English summary
American daredevil Erendira Wallenda dangled from her teeth from under a helicopter in a series of eye-watering acrobatic moves over the teeming waters of Niagara Falls on Thursday.
Please Wait while comments are loading...