മേഡ് ഫോര്‍ ഈച്ച് അദര്‍, ഇരുരാജ്യങ്ങളും കൈക്കോര്‍ക്കുന്നു, ഒപ്പ് വെച്ചത് എട്ടു കരാറുകളില്‍!

  • Posted By:
Subscribe to Oneindia Malayalam

ബെര്‍ലിന്‍: ഇന്ത്യയും ചൈനയും മേഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയുമായി ഒപ്പ് വെച്ചത് എട്ടു കരാറുകളില്‍. ചൊവ്വാഴ്ച ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി നടന്ന കൂടികാഴ്ചയിലായിരുന്നു കരാറുകളില്‍ ഒപ്പു വയ്ക്കാന്‍ ധാരണയായത്.

സാമ്പത്തിക രംഗത്തെ പുരോഗതി ലക്ഷ്യമിടുന്ന ഇരുരാജ്യങ്ങള്‍ക്കും കരാറില്‍ വമ്പന്‍ നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും കരാറില്‍ ഒപ്പു വെച്ചതിന് ശേഷം നരേന്ദ്രമോദി പറഞ്ഞുവിദ്യാഭ്യാസം, നഗരവത്കരണം, ഡിജിറ്റല്‍ നയം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചത്.

merkel-narendramodi

ബ്രക്സ്റ്റിന്റെയും ട്രംപിന്റെയും കാലത്ത് പരമ്പരാഗത സഖ്യരാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടനെയും മാത്രം ആശ്രയിച്ച് മുന്നോട്ട് പോവാനാകില്ലെന്നും കരാറില്‍ ഒപ്പു വെച്ചതിന് ശേഷം ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മര്‍ക്കല പറഞ്ഞു.

നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇന്ത്യയില്‍ ജര്‍മ്മനി മുഖ്യയാളികുമെന്നും അറിയിച്ചു. അടുത്ത മാസം ജര്‍മ്മനിയില്‍ ബംബര്‍ഗ്ഗില്‍ വെച്ച് നടക്കാനിരിക്കുന്ന ജി 20 സമ്മേളനത്തില്‍ ഇരു നേതാക്കളും കണ്ടുമുട്ടും. അവിടെ വെച്ച് ചൈനീസ് മിലിട്ടറി നടത്തി വരുന്ന വര്‍ധിച്ച ഇടപ്പെടുലകളും രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും.

English summary
We are made for each other, says PM Modi on India-Germany ties.
Please Wait while comments are loading...