കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കകോള നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നത്...

  • By Sruthi K M
Google Oneindia Malayalam News

കൊക്കകോള കുടിക്കുന്നത് നമ്മുടെ ശരീരത്തിന് എത്രമാത്രം ഹാനികരമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കോളകള്‍ കുടിക്കുന്നവര്‍ പെട്ടെന്ന് വാര്‍ദ്ധ്യക്യത്തിലേക്ക് പോകുമെന്നും ചില വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, യുകെയിലെ ഔഷധ ശാസ്ത്രജ്ഞന്‍ കൊക്കകോളയെക്കുറിച്ച് പറയുന്നത് ഇതിലും വ്യത്യസ്തമാണ്.

കൊക്കകോള നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും. ഇതിനെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞനായ നീരജ് നായിക്ക്. തന്റെ ബ്ലോഗിലൂടെയാണ് നീരജ് നായിക്ക് ഇതിനെക്കുറിച്ച് പറയുന്നത്. ദിവസവും ഡയറ്റ് ചെയ്തിട്ടും അമിതവണ്ണം ഇല്ലാതാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നീരജ് കൊക്കകോളയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നത്.

ആദ്യ പത്ത് മിനുട്ടിനുള്ളില്‍

ആദ്യ പത്ത് മിനുട്ടിനുള്ളില്‍

ഒരു ബോട്ടില്‍ കൊക്കകോള കുടിക്കുമ്പോള്‍ പത്ത് മിനിട്ടിനുള്ളി പത്ത് ടീസ്പൂണ്‍ പഞ്ചസാരയാണ് ശരീരത്തിലെത്തുന്നത്. ഒരു ദിവസം നമ്മുടെ ശരീരത്തില്‍ എത്താവുന്ന പഞ്ചസാരയുടെ അളവാണ് പത്ത് മിനുട്ടിനുള്ളില്‍ എത്തുന്നത്. ഇത്രയും പഞ്ചസാര ശരീരത്തില്‍ എത്തുമ്പോള്‍ ഛര്‍ദ്ദി പോലുള്ള പ്രശ്‌നങ്ങള്‍ നമുക്ക് വരാത്തതിനു കാരണം ഇതിലടങ്ങിയ ഫോസ്ഫററിക് ആസിഡാണ്.

20 മിനുട്ടിനുള്ളില്‍

20 മിനുട്ടിനുള്ളില്‍

കൂടിയ അളവില്‍ പഞ്ചസാര ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ബ്ലഡ് ഷുഗര്‍ കുത്തനെ വര്‍ദ്ധിക്കുന്നു. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ഇത് കരളിനെ കാര്യമായി ബാധിക്കുന്നു.

40 മിനുട്ടിനുള്ളില്‍

40 മിനുട്ടിനുള്ളില്‍

കഫീന്‍ ശരീരത്തില്‍ എത്തുന്നതുവഴി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇതുമൂലം കരള്‍ കൂടുതല്‍ പഞ്ചസാര രക്തത്തിലേക്ക് കലര്‍ത്തുന്നു.

45 മിനുട്ടിനുള്ളില്‍

45 മിനുട്ടിനുള്ളില്‍

ഇത് തലച്ചോറില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാകുന്നു. ശരീരത്തിലെ ഞരമ്പുകൡലുള്ള ഡൊപാമിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഇതേ രീതിയിലാണ് മയക്കുമരുന്നായ ഹെറോയിനും പ്രവര്‍ത്തിക്കുന്നത്.

60 മിനുട്ടിനുള്ളില്‍

60 മിനുട്ടിനുള്ളില്‍

ഫോസ്ഫറിക് ആസിഡ്, കാത്സ്യം,മഗ്നീഷ്യം,സിങ്ക് എന്നിവ കൂടി ചേരുമ്പോള്‍ ദഹനപ്രക്രിയ വേഗത്തിലാകുന്നു. എന്നാല്‍, അമിതമായ പഞ്ചസാര ശരീരത്തിലെത്തുമ്പോള്‍ ഇത് മൂത്രം വഴി പുറംതള്ളാന്‍ ശരീരം ശ്രമിക്കും. എന്നാല്‍, മൂത്രം പുറത്തുപോകുന്നതിനോടൊപ്പം എല്ലും, പല്ലും ശക്തിപ്പെടുത്തുന്ന പോഷകങ്ങളും ശരീരം പുറംതള്ളുന്നു.

ഹാനികരം

ഹാനികരം

കൊക്കകോള മാത്രമല്ല ഇതുപോലുള്ള മറ്റ് സോഫ്റ്റ് ഡ്രിങ്കുകളും അപകടകാരികളാണ്. അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും ഇത് കാരണമാകുന്നുണ്ട്.

മറ്റ് പ്രശ്‌നങ്ങള്‍

മറ്റ് പ്രശ്‌നങ്ങള്‍

കൊക്കകോള പല്ലിനെ കേടാക്കുമെന്ന് പഠനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താനും ഇത് കാരണമാകുന്നുണ്ട്.

ബാക്ടീരിയകള്‍

ബാക്ടീരിയകള്‍

വെറും ഇരുപത് സെക്കന്റുകള്‍ കൊണ്ട് ഇത്തരം പാനീയങ്ങള്‍ വായില്‍ ബാക്ടീരിയകളെ ഉണ്ടാക്കുന്നു.

പെട്ടെന്ന് വാര്‍ദ്ധ്യക്യത്തിലേക്ക്

പെട്ടെന്ന് വാര്‍ദ്ധ്യക്യത്തിലേക്ക്

കോശങ്ങള്‍ നശിക്കുന്നതും പകരം പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതും നമ്മുടെ ശരീരത്തില്‍ നടക്കുന്ന സാധാരണ പ്രക്രിയയാണ്. ഇതിനു കാരണമാകുന്നത് കോശങ്ങള്‍ക്കുള്ളിലെ ക്രോമസോമുകളിലുള്ള ടെലോമിയേഴ്‌സ് എന്ന ഭാഗത്തിനുണ്ടാകുന്ന മാറ്റമാണ്. അമിതമായ കോള കുടിക്കുന്നവരില്‍ ഈ ഭാഗം പെട്ടെന്ന് ചുരുങ്ങുന്നതിന് കാരണമാകും. ഇതുമൂലം അവര്‍ക്ക് പ്രായമാകുകയും ചെയ്യും.

English summary
What a can of Coca-Cola REALLY does to your body: Infographic reveals the effects the fizzy drink has in just an hour. from a 20-minute blood sugar spike to the 'crash'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X