കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ വോട്ട് കിട്ടിയിട്ടും ഹിലരി തോറ്റു, ബൈഡനും അതേ വെല്ലുവിളി, വിധിയെഴുതുന്ന '270'

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 270 എന്ന സംഖ്യ എങ്ങനെയാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്? അമേരിക്കന്‍ പ്രസിഡണ്ടിന്റെ കസേരയില്‍ അടുത്ത 4 വര്‍ഷം ആരിരിക്കണം എന്ന് തീരുമാനിക്കുന്നത് ഈ 270 ആണ്. എങ്ങനെ ആണെന്നല്ലേ..

2016ല്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയ വര്‍ഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ആയിരുന്നു. അന്ന് ജനങ്ങളുടെ നേരിട്ടുളള വോട്ടില്‍ ഹിലരി ക്ലിന്റണ്‍ ട്രംപിനെ വെട്ടിച്ച് മുന്നിലെത്തി. 2.9 മില്യണോളം ആളുകള്‍ ആണ് ഹിലരിക്ക് വേണ്ടി വോട്ട് ചെയ്തത്. എന്നിട്ടും ഹിലരി ക്ലിന്റണ്‍ തിരഞ്ഞെടുപ്പില്‍ തോറ്റു.

ഹിലരിക്ക് വില്ലനായത് ഈ 270 ആണ്. പോപ്പുലര്‍ വോട്ടില്‍ പിന്നില്‍ പോയെങ്കിലും ഇലക്ടറല്‍ കോളേജില്‍ മുന്നിലെത്തിയ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി. അമേരിക്കന്‍ ഭരണഘടന പ്രകാരം നൂറ്റാണ്ടുകളായി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുളള സമ്പ്രദായമാണിത്. വൈറ്റ് ഹൗസിലേക്ക് എത്തണമെങ്കില്‍ ജനങ്ങളുടെ നേരിട്ടുളള വോട്ടുകള്‍ മാത്രം പോര. 270 ഇലക്ടറല്‍ വോട്ടുകള്‍ കൂടി വേണം.

US

അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗസംഖ്യക്ക് തുല്യമായ 538 പ്രതിനിധികളാണ് ഇലക്ടറല്‍ കോളേജിലുളളത്. ഈ സഖ്യയുടെ പകുതി, അതായത് 270 വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ വിജയിക്കാനാവൂ. ഓരോ സംസ്ഥാനത്തേയും ജനസംഖ്യ അനുസരിച്ചാണ് അതത് പ്രദേശത്തുളള ഇലക്ടര്‍മാരെ നിയോഗിക്കുന്നത്. ഒരു സംസ്ഥാനത്ത് വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് അവിടുത്തെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകളും ലഭിക്കുന്നതാണ് രീതി.

കാലിഫോര്‍ണിയയില്‍ ആണ് ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ ഉളളത്. 55. രണ്ടാമതുളള ടെക്‌സാസില്‍ 38 ഇലക്ടറല്‍ വോട്ടുകള്‍ ആണുളളത്. ഈ സംസ്ഥാനങ്ങളില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മുഴുവന്‍ വോട്ടുകളും ലഭിക്കും. ന്യൂയോര്‍ക്കിലോ ഫ്‌ളോറിഡയിലോ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് 29 വോട്ടുകള്‍ വീതമാണ് ലഭിക്കുക. ഇല്ലിനിയോസിലും പെന്‍സില്‍വാനിയയിലും 20 ഇലക്ടറല്‍ വോട്ടുകളുണ്ട്. ഒഹിയോയില്‍ 18ഉം, ജോര്‍ജിയയിലും മിഷിഗണിലും 16ഉം നോര്‍ത്ത് കരോലീനയില്‍ 15 വോട്ടുകളുമുണ്ട്.

2016ല്‍ ട്രംപിന് ഭാഗ്യമായത് ഫ്‌ളോറിഡയും പെന്‍സില്‍വാനിയയും വിജയിക്കാനായതാണ്. ഇക്കുറിയും ഈ രണ്ട് സംസ്ഥാനങ്ങളും വിജയിക്കുകയും 2016ല്‍ നേരിയ വിജയം നേടിയ നോര്‍ത്ത് കരോലീനയും അരിസോണയും നിലനിര്‍ത്തുകയും ഇക്കുറി കടുത്ത മത്സരം നടക്കുന്ന ജോര്‍ജിയയിലും ഒഹിയോയിലും വിജയിക്കുകയും ചെയ്താല്‍ ട്രംപിന് ഭരണത്തുടര്‍ച്ച ലഭിക്കും.

English summary
What makes the number 270 crucial in US presidential election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X