കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കി വാട്‌സ്ആപ്പ്; മെസേജ് അയക്കാനും സ്വീകരിക്കാനും തടസം

Google Oneindia Malayalam News

ന്യൂദല്‍ഹി: ലോകത്ത് പലയിടത്തും വാട്‌സ്ആപ്പ് സേവനം തടസപ്പെട്ടു. ഇന്ത്യയില്‍ അടക്കം നിരവധി രാജ്യങ്ങളില്‍ സേവനം തടസപ്പെട്ടതായി ഉപയോക്തക്കള്‍ അറിയിച്ചു. അരമണിക്കൂറായി വാട്‌സ്ആപ്പ് അരമണിക്കൂറായി പ്രവര്‍ത്തനരഹിതമാണ് എന്നാണ് ഉപയോക്തക്കള്‍ പറയുന്നത്.

മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്‌സ്ആപ്പ്. ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നിലവില്‍ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്നില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 5000 ത്തില്‍ അധികം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ഡൗണ്‍ ഡിറ്റക്ടറിന്റെ പരിശോധനയില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വാട്‌സ്ആപ്പ് സേവനം നിശ്ചലമാണ്. അതേസമയം വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉപയോക്താക്കള്‍ പരാതിയും ട്രോളുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ വാട്‌സ്ആപ്പ് ഹാഷ്ടാഗ് ഇതിനോടകം ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല?ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല?

2

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.07 മുതലാണ് വാട്‌സ്ആപ്പ് നിശ്ചലമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത് എന്ന് ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നു. പരാതി ഉയര്‍ന്നതില്‍ 69 ശതമാനം പേരും ഉന്നയിച്ചത് മെസേജ് അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല എന്നതായിരുന്നു.

'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍

3

ഇറ്റലി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും വാട്‌സ്ആപ്പ് സേവനം നിലച്ചതായി പരാതി പറയുന്നുണ്ട്. അതേസമയം വാട്‌സ്ആപ്പ് സേവനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വാട്ട്സ്ആപ്പിന് പുറമെ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയായ മെറ്റയുടെ വക്താവ് പറഞ്ഞത് എന്ന് മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്

4

ചില ആളുകള്‍ക്ക് നിലവില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് മനസിലാക്കുന്നു. കഴിയുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും വാട്ട്സ്ആപ്പ് പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണ് എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്.

5

അടുത്തിടെ അവതാര്‍ സപ്പോര്‍ട്ട് ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കും എന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. അവതാറുകള്‍ പങ്കിടാനും കോണ്‍ഫിഗര്‍ ചെയ്യാനും, സ്റ്റിക്കറുകള്‍ വ്യക്തിഗതമാക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതായിരുന്നു ഈ ഫീച്ചര്‍. നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ച ഫീച്ചര്‍ ആണിത്.

English summary
WhatsApp service has been disrupted in many parts of the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X