മോദി ഡാ... നരേന്ദ്രമോദിക്കൊപ്പം നിൽക്കാൻ വേണ്ടി മുൻനിര ഉപേക്ഷിച്ച് ഡൊണാൾഡ് ട്രംപ്.. വീഡിയോ വൈറൽ!!

  • By: Kishor
Subscribe to Oneindia Malayalam

ഹാംബർഗ്: ലോകനേതാക്കളെ കണ്ടാൽ അങ്ങോട്ട് ഇടിച്ചുകയറുന്നയാൾ, നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ക്യാമറയിലേക്ക് മാത്രം നോക്കുന്നയാൾ, നേതാക്കൾ‌ക്ക് ഹസ്തദാനം ചെയ്താൽ കൈ വിടാത്തയാൾ.. ഇങ്ങനെ എതിരാളികൾ ഒരുപാട് കളിയാക്കാറുണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ. അങ്ങനെയുള്ളവർ ഈ വൈറൽ വീഡിയോ കാണാതെ നോക്കണം, തകർന്നുപോകും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കാന്‍ വേണ്ടി സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ട് മുന്‍നിര ഉപേക്ഷിച്ച് രണ്ടാം നിരയിലേക്ക് നടന്നുപോകുന്ന കാഴ്ചയാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ ഉള്ളത്. ബി ജെ പിയുടെ സോഷ്യല്‍ മീഡിയ വോളന്റിയറായ സുരേഷ് നൗക്കയാണ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്.

donald-trump-narendra-modi

ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 സമ്മേളനത്തിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. ജര്‍മന്‍ പ്രസിഡണ്ട് ആഞ്ജല മെര്‍ക്കല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലേനിയ ട്രംപിനെയും സ്വീകരിക്കുന്നു. തുടര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. സ്വാഭാവികമായും മുന്‍നിരയില്‍ നില്‍ക്കാനായിരുന്നു ട്രംപിന് കിട്ടിയ നിര്‍ദേശം.

ചുറ്റും നോക്കിയപ്പോഴാണ് ഡോണാള്‍ഡ് ട്രംപ് രണ്ടാം നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോജദിയെ കണ്ടത്. ഇതോടെ ട്രംപ് ഒന്നാം നിര വിട്ട് രണ്ടാം നിരയിലേക്ക് നടക്കുകയായിരുന്നു. മോദിയുടെ തൊട്ടടുത്തെത്തിയാണ് ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കകം ഈ വീഡിയോ വൈറലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. വീഡിയോ കാണാം..

English summary
A video showing US President Donald Trump walking away from the first row to stand with Indian Prime Minister Narendra Modi has become an instant hit on the internet.
Please Wait while comments are loading...