മിസ്സിസ്സ് മോദിക്ക് വേണ്ടി കാറിന്റെ ഡോർ തുറന്ന് സെക്യൂരിറ്റി ഗാർഡ്.. പക്ഷേ ആളില്ല! വീഡിയോ വൈറൽ!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സന്ദർശിക്കാനെത്തിയ മോദിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോദിയുടെ വീഡിയോ എന്ന് പറയാൻ പറ്റില്ല മോദിയുടെ കാറിന്റെ വീഡിയോ ആണിത്, കാറും കാറിന്റെ ഡോറുമാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രങ്ങൾ.

ഡൊണാൾഡ് ട്രംപിനെ കാണാനെത്തിയ നരേന്ദ്ര മോദിക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥൻ കാറിന്റെ വാതിൽ തുറന്നുകൊടുത്തു. അതേസമയത്ത് തന്നെ മറുവശത്തെ സുരക്ഷാ ഉദ്യോഗസ്ഥനും കാറിന്റെ ഡോർ തുറന്നു. മോദിയുടെ ഭാര്യയ്ക്ക് വേണ്ടിയായിരിക്കണം ഇത്. എന്നാൽ കുറേ നേരം കഴിഞ്ഞിട്ടും ആരും പുറത്തേക്ക് വരാതിരുന്നതാണ് കൗതുകമായത്. മോദിയെ ആരും അനുഗമിക്കുന്നില്ല എന്ന വിവരം സെക്യൂരിറ്റി ഗാർഡുമാരെ അറിയിച്ചിരുന്നില്ല എന്ന് വേണം കരുതാൻ.

mrs

എന്തായാലും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ടി വിയിൽ നിന്നും മുറിച്ചെടുത്ത വീഡിയോ ഇങ്ങനെ ഒരു കാപ്ഷനോടെയാണ് പ്രചരിക്കുന്നത് 1 - മോദിയുടെ കാർ വരുന്നു. 2 - ഗാർഡ് സല്യൂട്ട് ചെയ്യുന്നു. 3. ഗാർഡ് മിസ്സിസ്സ് മോദിക്ക് വേണ്ടി കാറിന്റെ ഡോർ തുറക്കുന്നു. 4. മിസ്സിസ്സ് മോദി ഇല്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

English summary
Guard opens car door waiting for Mrs Modi to step out; video goes viral.
Please Wait while comments are loading...