ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് വരാതെ മകള്‍ സാഷ മുങ്ങി? എവിടെ പോയെന്ന് കേട്ടാല്‍ ഞെട്ടും...

  • By: Afeef Musthafa
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ബുധനാഴ്ച നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഏറെ വികാരനിര്‍ഭരമായിരുന്നു. ലോകം മുഴുവന്‍ വീക്ഷിച്ച അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിനിടെ ആരും ശ്രദ്ധിക്കാതിരുന്ന കാര്യമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്.

വിടവാങ്ങല്‍ പ്രസംഗത്തിനിടെ തന്റെ ഭാര്യയോടും മക്കളോടും നന്ദി പറഞ്ഞ ഒബാമ അവരെയും വേദിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിന്റെ അവസാനം വേദിയിലെത്തിയ ഒബാമയുടെ കുടുംബാംഗങ്ങളില്‍ ഒരാളുടെ കുറവാണ് എല്ലാവരെയും ഞെട്ടിച്ചത്. അദ്ദേഹത്തിന്റെ ഇളയ മകളായ സാഷ ഒബാമയുടെ അസാന്നിദ്ധ്യമാണ് ശ്രദ്ധേയമായത്.

സാധാരണ പൗരനെന്ന നിലയില്‍ സേവനം തുടരും...

സാധാരണ പൗരനെന്ന നിലയില്‍ സേവനം തുടരും...

എന്നിലെ നല്ല അമേരിക്കന്‍ പ്രസിഡന്റിനെയും, നല്ല വ്യക്തിയെയും വാര്‍ത്തെടുത്തത് അമേരിക്കന്‍ ജനതയാണെന്നും, ഇനിയും രാജ്യത്തിന് വേണ്ടി സാധാരണ പൗരനെന്ന നിലയില്‍ സേവനം തുടരുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. വര്‍ണ്ണവെറി ഇപ്പോഴും രാജ്യം നേരിടുന്ന വെല്ലുവിളിയാണെന്നും, നിയമങ്ങളല്ല മാറേണ്ടത്, ഹൃദയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നെക്കാളേറെ നിങ്ങള്‍ സഹിച്ചു...

എന്നെക്കാളേറെ നിങ്ങള്‍ സഹിച്ചു...

ഭാര്യയോടും മക്കളോടും തന്റെ നന്ദി പറഞ്ഞ ഒബാമ, എന്നെക്കാളേറെ നിങ്ങള്‍ ഈ എട്ടു വര്‍ഷം പലതും സഹിച്ചെന്നും, തന്റെ മക്കളെയോര്‍ത്ത് അഭിമാനിക്കുന്ന ഒരു അച്ഛനാണെന്നും കൂട്ടിച്ചേര്‍ത്തു.

സാഷ ഒബാമ?

സാഷ ഒബാമ?

പ്രസംഗത്തിനൊടുവില്‍ ഒബാമയുടെ കുടുംബം വേദിയിലെത്തിയിരുന്നു. എട്ട് വര്‍ഷം മുന്‍പ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ് പ്രസംഗിച്ച അതേ വേദിയിലായിരുന്നു വിടവാങ്ങല്‍ പ്രസംഗവും. എന്നാല്‍ ഇതിനിടയില്‍ ഒബാമയുടെ ഇളയ മകള്‍ സാഷ ഒബാമയുടെ അസാന്നിദ്ധ്യം ചര്‍ച്ച വിഷയമായിരുന്നു. സാഷ എവിടെ പോയി എന്നായിരുന്നു എല്ലാവര്‍ക്കുമറിയേണ്ടത്.

പരീക്ഷയെന്ന് വൈറ്റ് ഹൗസ്...

പരീക്ഷയെന്ന് വൈറ്റ് ഹൗസ്...

ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് വരാതെ സാഷ എവിടെ പോയെന്ന ചോദ്യങ്ങള്‍ക്ക് ഒടുവില്‍ വൈറ്റ് ഹൗസില്‍ നിന്ന് വിശദീകരണവും വന്നു. സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനാലാണ് സാഷ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.

അര്‍ദ്ധ വാര്‍ഷിക പരീക്ഷ...

അര്‍ദ്ധ വാര്‍ഷിക പരീക്ഷ...

വിശദീകരണം വന്നതിന് പിന്നാലെ സ്‌കൂളിന്റെ വെബ്‌സൈറ്റ് പരിശോധിച്ചവര്‍ക്ക് സംഭവം സത്യമാണെന്ന് ബോധ്യമായി. വാഷിങ്ടണിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന സാഷയ്ക്ക് അന്നേ ദിവസം അര്‍ദ്ധ വാര്‍ഷിക പരീക്ഷയായിരുന്നു, ബുധനാഴ്ചത്തെ സയന്‍സ് പരീക്ഷ യാതൊരു കാരണവശാലും മുടക്കരുതെന്നും, മുടങ്ങിയവര്‍ക്ക് പിന്നീട് അവസരം നല്‍കില്ലെന്നും സ്‌കൂള്‍ വെബ്‌സൈറ്റില്‍ അറിയിപ്പുണ്ടായിരുന്നു.

മകളുടെ വിദ്യാഭ്യാസം പ്രധാനം...

മകളുടെ വിദ്യാഭ്യാസം പ്രധാനം...

സാഷയുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് മുന്‍പും വാര്‍ത്തകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാലും മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായി രണ്ട് വര്‍ഷം കൂടി വാഷിങ്ടണില്‍ തങ്ങുമെന്ന് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും നേരത്തെ പറഞ്ഞിരുന്നു.

English summary
Sasha, the younger first daughter of Barack Obama was not present at his farewell speech.
Please Wait while comments are loading...