60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തണം; മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ കുറിപ്പ് വൈറല്‍
ഇവര്‍ക്ക് അമേരിക്ക വിടാന്‍ 60 ദിവസമാണ് ഉള്ളത്. അതിനുള്ളില്‍ ലൂപ്പീ പുതിയ ജോലി കണ്ടെത്തിയിരിക്കണം. എച്ച്1ബി വിസയിലാണ് ഇവര്‍ രാജ്യത്ത് നില്‍ക്കുന്നത്.

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റില്‍ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാരിയുടെ കുറിപ്പ് വൈറലാവുന്നു. ലുപീ കനാവിരി എന്ന യുവതിക്കാണ് ദുരിതമുണ്ടായിരിക്കുന്നത്. അടുത്തിടെ ഇവരെ മൈക്രോസോഫ്റ്റില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇവര്‍ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയായ ലിങ്ക്ഡിനില്‍ തന്റെ ദുരിതജീവിതം വിവരിച്ചിരിക്കുകയാണ്. പലരുടെയും കരള്‍ അലിയിപ്പിക്കുന്ന കാര്യങ്ങളാണ് കുറിപ്പിലുള്ളത്.

ഇവര്‍ക്ക് അമേരിക്ക വിടാന്‍ 60 ദിവസമാണ് ഉള്ളത്. അതിനുള്ളില്‍ ലൂപ്പീ പുതിയ ജോലി കണ്ടെത്തിയിരിക്കണം. എച്ച്1ബി വിസയിലാണ് ഇവര്‍ രാജ്യത്ത് നില്‍ക്കുന്നത്. അതിന്റെ കാലാവധി ഉടന്‍ അവസാനിക്കും.
ജോലിയില്ലെങ്കില്‍ അമേരിക്കയില്‍ തുടരാനാവില്ല. ഇവര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. താന്‍ എവിടെ താമസിക്കുമെന്നാണ് ഇവരുടെ ചോദ്യം. തന്റെ വിസ നിലനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ ചോദിക്കുന്നു.
ഒരു എഞ്ചിനീയറാണ് ഇവര്‍. മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച്ച പതിനായിരം പേരെ പുറത്താക്കിയിരുന്നു അതില്‍ ഒരാളാണ് ലൂപ്പി. ഒരുപാട് ചോദ്യങ്ങളുമായിട്ടാണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്ന് യുവതി പറയുന്നു.
ഇനി ഏതാനും മാസങ്ങളാണ് ഉള്ളത്. അതിനുള്ളില്‍ തീര്‍ച്ചയായും ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയേ തീരൂ. എവിടെയാണ് ഞാന്‍ താമസിക്കുക. എന്ത് ജോലിയാണ് ചെയ്യുക, ഏത് കമ്പനിയിലേക്കാവും എന്റെ അടുത്ത യാത്ര.
എന്റെ എച്ച്1ബി വിസ ക്യാന്സലാവാതെ സൂക്ഷിക്കാന്‍ പറ്റുമോ എന്നും ഇവര്‍ ചോദിക്കുന്നു. മൈക്രോസോഫ്റ്റില്‍ ഇത്രയും കാലം ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.അതിന് അവരോട് നന്ദി പറയുന്നു. ജീവിതം അപ്രതീക്ഷിതമായ കാര്യങ്ങള്‍ നല്‍കുന്നതാണ്.
അടുത്ത സാഹസികതയ്ക്ക് താന്‍ തയ്യാറാണെന്നും ലൂപ്പി പറയുന്നു. കഴിഞ്ഞ മാസം മൊത്തം ജീവക്കാരില്‍ അഞ്ച് ശതമാനം പേരെ കമ്പനി പുറത്താക്കിയിരുന്നു.
അതേസമയം ചില റോളുകളിലും, മേഖലകളിലും ഉള്ള ആളുകളെയാണ് കമ്പനി പുറത്താക്കുന്നതെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല പറഞ്ഞു. എന്നാല്‍ തന്ത്രപ്രധാന മേഖലകളിലേക്ക് ഇനിയും ആളുകളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് എല്ലാവിധ പിന്തുണയും, സഹായവും കമ്പനി നല്‍കുമെന്ന് നദേല പറഞ്ഞു. എന്നാല്‍ ഇവര്‍ക്കുള്ള പാക്കേജ് എന്തായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഗൂഗിളും, ആമസോണും, ട്വിറ്ററുമെല്ലാം ജീവനക്കാരെ ഇതുപോലെ പിരിച്ചുവിട്ടിരുന്നു. ടെക് മേഖലയിലെ പ്രതിസന്ധിയാണ് പ്രധാന കാരണം.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications