കാണാതായ അന്തർവാഹിനിയിലുളള കോടീശ്വരൻ, ചീറ്റകളെ ഇന്ത്യയിലെത്തിച്ച ബ്രിട്ടീഷ് വ്യവസായി, ആരാണ് ഹാമിഷ് ഹാര്‍ഡിംഗ്?
അറ്റ്ലാന്റിക് സമുദ്രത്തിനടിയില്‍ മുങ്ങിത്താണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ ടൂറിസ്റ്റ് അന്തര്‍വാഹിനിയായ ടൈറ്റന് കാണാതായത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു നൂറ്റാണ്ട് മുന്‍പ് ആദ്യ യാത്രയില്‍ തന്നെ മുങ്ങിപ്പോയ കപ്പലായിരുന്നു ടൈറ്റാനിക്ക്. ആ കപ്പലിന്റെ പേരിനോട് സാമ്യമുള്ള അന്തര്‍വാഹിനിയും ദുരൂഹമായി കാണാതായത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.
അഞ്ച് പേരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. ടൈറ്റന് കാണാതായത് മുതല്‍ എല്ലാവരും ആകാംക്ഷയോടെ തിരയുന്ന പേരാണ് ബ്രിട്ടീഷ് വ്യവസായിയും ശതകോടീശ്വരനുമായ ഹാമിഷ് ഹാര്ഡിംഗിന്റേത്. ടൈറ്റാനിക്ക് കാണാനുള്ള യാത്രക്ക് തൊട്ടുമുന്‍പ് അദ്ദേഹം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അതിന് കാരണം. എന്നാല്‍ ഹാമിഷ് ഹാര്‍ഡിംഗ് എന്ന പേര് ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറവിയിലേക്ക് തള്ളിവിട്ടിട്ടുണ്ടാകില്ല.

കഴിഞ്ഞ വര്‍ഷം നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചയാളാണ് ഹാമിഷ് ഹാര്‍ഡിംഗ്. എക്സ്പ്ലോറേഴ്സ് ക്ലബിലെ അംഗമെന്ന നിലയില്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സംരംഭത്തിന് ഹാമിഷ് ഹാര്‍ഡിംഗ് ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഈ ദൗത്യത്തിനായി ചീറ്റയുടെ ചിത്രത്തോടുകൂടി ബോയിംഗ് 747-400 വിമാനം അദ്ദേഹം ക്രമീകരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ആക്ഷന്‍ ഏവിയേഷന്റെ ഉടമയായ 58 കാരനായ ഹാമിഷ് ഹാര്‍ഡിംഗ്, ബഹിരാകാശ പര്യവേഷണത്തിലെ സംരംഭകന് എന്ന നിലയിലും പ്രശസ്തനാണ്. മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ക്ക് ഉടമയായ ഹാര്‍ഡിംഗ് ടൈറ്റനിലുണ്ടായിരുന്നു എന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. തന്റെ സാഹസിക യാത്രക്കള്‍ക്ക് പേരുകേട്ട ഹാമിഷ് ഹാര്‍ഡിംഗ് സമാനമായ ഒരു അനുഭവത്തിനായാണ് ടൈറ്റനില്‍ യാത്ര തിരിച്ചത് എന്നത് സുനിശ്ചിതമാണ്.
ജൂണ്‍ 18 നാണ് ടൈറ്റന് യാത്ര തിരിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങി ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ ടൈറ്റന് സിഗ്നലില്‍ നിന്ന് അപ്രത്യക്ഷമായി. നാല് ദിവസത്തേക്കുള്ള ഓക്സിജനുമായാണ് അഞ്ച് പേരുമായി ടൈറ്റന് ആഴക്കടലിലേക്ക് മുങ്ങിയത്. യു എസ് കോസ്റ്റ്ഗാര്‍ഡിന്റെ അഭിപ്രായത്തില്‍ വ്യാഴാഴ്ച വരെ മാത്രമെ അന്തര്‍വാഹിനിയില്‍ ഓക്സിജന്‍ ഉണ്ടാകൂ. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം ഊര്ജിതമായാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഓക്സിജന്‍ അവസാനിക്കുന്നതിന് മുമ്പ് ടൈറ്റനെ കണ്ടെത്താന്‍ കഴിയുമോ എന്ന ആകാംക്ഷയിലാണ് ലോകം. ഹാമിഷ് ഹാര്‍ഡിംഗിനെ കൂടാതെ പാകിസ്ഥാന് പൗരനായ ഷെഹ്സാദ ദാവൂദ്, മകന് സുലൈമാന്‍ ദാവൂദ്, സ്റ്റോക്ക്ടണ്‍ റഷ്, പോള്‍-ഹെന്റി നര്‍ഗോലെറ്റ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications