Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരയെ അധിക്ഷേപിച്ച സ്റ്റേറ്റ് സെക്രട്ടറി, ഇന്ത്യക്കാരെ വിശേഷിപ്പിച്ചത് ഇങ്ങനെ, ആരാണ് കിസിഞ്ചര്‍?

വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ചര്‍ അന്തരിച്ചു. നൂറാം വയസ്സിലായിരുന്നു അന്ത്യം. അമേരിക്ക ഏറ്റവും സ്വാധീനം ചെലുത്തിയ നയതന്ത്രജ്ഞനായിട്ടാണ് കിസിഞ്ചര്‍ അറിയപ്പെട്ടിരുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കയുടെ വിദേശ നയം രൂപീകരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അദ്ദേഹവുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല.

ചൈനയും പാകിസ്താനുമായി കിസിഞ്ചര്‍ കൂടുതല്‍ ബന്ധം പുലര്‍ത്തിയതും, ഇന്ത്യ സോവിയറ്റ് യൂണിയനുമായുള്ള ബന്ധം ദൃഢമാക്കിയതുമെല്ലാം ഇതിന് കാരണമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വിവാദ നായകന്‍ കൂടിയാണ് അദ്ദേഹം. കിസിഞ്ചറും മുന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും തമ്മിലുള്ള സംഭാഷണങ്ങള്‍ 2005ല്‍ പുറത്തുവന്നിരുന്നു. ഇത് 1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധ സമയത്ത് നടന്ന സംഭാഷണങ്ങളായിരുന്നു.

henry-kissinger

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മോശം വാക്കുപയോഗിച്ച് കിസിഞ്ചര്‍ സംഭാഷണത്തിനിടെ അധിക്ഷേപിക്കുന്നുണ്ട്. നിക്‌സണ്‍ 'ഓള്‍ഡ് വിച്ച്' എന്നും കിസിഞ്ചര്‍ 'ബിച്ച്' എന്നുമാണ് ഇന്ദിരയെ വിശേഷിപ്പിച്ചത്. അതുപോലെ ഇന്ത്യക്കാര്‍ തന്തയില്ലാത്തവരാണെന്നും ഇതേ ക്ലിപ്പില്‍ പറയുന്നുണ്ട്. ഇത് വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ കിസിഞ്ചര്‍ ഈ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഇന്ദിരയെ താന്‍ ബഹുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 35 വര്‍ഷം മുമ്പുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം പ്രയോഗിച്ച വാക്കുകള്‍ ആണിതെന്നും കിസിഞ്ചര്‍ പറഞ്ഞിരുന്നു. ജര്‍മനിയിലെ ബവാറിയന്‍ മേഖയിലുള്ള ഫുര്‍ത്ത് എന്ന സ്ഥലത്താണ് കിസിഞ്ചര്‍ ജനിച്ചത്. നാസി ജര്‍മനി ഭരണകാലത്താണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് അദ്ദേഹം യുഎസ് സൈന്യത്തില്‍ ചേരുകയായിരുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്റലിജന്‍സ്ഓപ്പറേഷന്‍സില്‍ പരിഭാഷകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കിസിഞ്ചർ ഹാര്‍വാര്‍ഡില്‍ നിന്ന് ബിരുദവും, പിഎച്ച്ഡിയും എടുത്തിരുന്നു. അതേ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ബന്ധങ്ങളിലെ വൈദഗ്ധ്യമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. റിച്ചാര്‍ഡ് നിക്‌സന്‍, ജെറാള്‍ഡ് ഫോര്‍ഡ് എന്നിവരുടെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു കിസിഞ്ചര്‍. പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയുമായി അദ്ദേഹം.

1971ല്‍ ഇന്ത്യയും ചൈനയും തമ്മിലും നയതന്ത്ര ബന്ധം ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കിസിഞ്ചറാണ്. ശീത യുദ്ധക്കാലത്ത് യുഎസ്സിന്റെ വിദേശ നയത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്നതിനും ഇത് വഴിയൊരുക്കി. എന്നാല്‍ ഇതേ കാലയളവിലാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായത്. സോവിയറ്റ് യൂണിയനുമായി ഇന്ത്യ അടുത്തതോടെ യുഎസ് ചൈനയുമായി കൈകോര്‍ക്കുകയായിരുന്നു.

ചൈനയ്ക്ക് അന്ന് സോവിയറ്റുമായും, ഇന്ത്യയുമായും അത്ര നല്ല ബന്ധമായിരുന്നില്ല. പാകിസ്താന്റെ സഹായത്തോടെയായിരുന്നു ചൈനയുമായി യുഎസ് സൗഹൃദം സ്ഥാപിച്ചത്. അതുകൊണ്ട് കിഴക്കന്‍ പാകിസ്താനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ യുഎസ് മൗനം പാലിച്ചു. പാകിസ്താനിലെ ബംഗാള്‍ മേഖല സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയപ്പോള്‍ പാകിസ്താന്‍ സൈന്യം അവരെ ക്രൂരമായിട്ടാണ് നേരിട്ടത്. ഇക്കാര്യത്തിലും യുഎസ് അന്ന് പ്രതികരിച്ചില്ല.

യുദ്ധത്തില്‍ പാകിസ്താന് പിന്തുണ നല്‍കുമെന്ന തരത്തിലാണ് കിസിഞ്ചര്‍ സംസാരിച്ചത്. എന്നാല്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിക്കുകയും, ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമാവുകയും ചെയ്തു. ഇന്ത്യ-സോവിയറ്റ് സുരക്ഷാ ഉടമ്പടിയും അക്കാലത്തുണ്ടായിരുന്നു. ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാല്‍ അത് റഷ്യയെ ആക്രമിക്കുന്നത് തുല്യമാണെന്നും ഈ കരാറിലുണ്ടായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലേക്ക് റഷ്യ അന്ന് കപ്പലുകളും അയച്ചിരുന്നു. അതേസമയം 1973ല്‍ ഇസ്രായേലും അയല്‍ രാജ്യങ്ങളുമായി യോം കിപ്പൂര്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും കിസിഞ്ചര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+