കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കത്തിലെ മുന്നറിയിപ്പ് നല്‍കി... രഹസ്യങ്ങളില്ല, മറച്ചുവെച്ചിട്ടുമില്ല, ലോകാരോഗ്യ സംഘടന പറയുന്നു!

Google Oneindia Malayalam News

ജനീവ: കൊറോണവൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി സംഘടന. വൈറസ് പടര്‍ന്ന് പിടിച്ചപ്പോള്‍ തന്നെ ഇക്കാര്യം എല്ലാവരെയും അറിയിച്ചിരുന്നു. ഒരു കാര്യവും സംഘടന മറച്ചുവെച്ചിട്ടില്ലെന്നും അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു. അതേസമയം ചൈനയ്‌ക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയെന്നും, അവര്‍ പറഞ്ഞ കാര്യങ്ങള്‍ പലതും പരിശോധിക്കാതെ കൈമാറിയെന്നുമാണ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചത്. ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടും ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.

1

കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് സംഘടന ഒന്നും മറച്ചുവെച്ചിട്ടില്ല. അങ്ങനെ മറച്ചുവെക്കാനൊന്നുമില്ലെന്നും ഗെബ്രിയെസൂസ് പറഞ്ഞു. കൊറോണവൈറസിന്റെ ശക്തി ലോകാരോഗ്യ സംഘടന കുറച്ച് കാണിച്ചു എന്ന് യുഎസ്സ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഗെബ്രിയെസൂസ്. ചൈന ആദ്യ ഘട്ടത്തില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ പടരുന്നതിനായി കണ്ടെത്താനായിട്ടില്ലെന്നാണ് സംഘടനയെയും യുഎസ്സിനെയും അറിയിച്ചത്. ഇത് പിന്നീട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.

ഈ നിര്‍ദേശങ്ങള്‍ കാരണം യുഎസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നില്ലെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ ചൈനയ്‌ക്കെതിരായ പ്രചാരണം കൊണ്ടുവരാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായിട്ടുള്ള നടപടികളാണ് ഇത്. ആദ്യ ദിനം മുതല്‍ ലോകാരോഗ്യ സംഘടന എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊരു ചെകുത്താനാണ്. നമ്മള്‍ എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടണമെന്നും ഗെബ്രിയെസൂസ് പറഞ്ഞു. അതേസമയം അമേരിക്കയിലാണ് കൊറോണവൈറസ് മൂലം ഏറ്റവുമധികം പേര്‍ മരിച്ചത്. 40000ലധികം പേരാണ് മരിച്ച് വീണത്. ട്രംപ് ഈ വിഷയത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.

ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പൗരന്‍മാര്‍ കഴിഞ്ഞ വര്‍ഷം തന്നെ യഥാര്‍ത്ഥത്തില്‍ വൈറ്റ് ഹൗസിന് കൊറോണവൈറസിനെ കുറിച്ച് വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതില്‍ വന്‍ വീഴ്ച്ചയാണ് ട്രംപിനും അദ്ദേഹത്തിന്റെ ടീമിനും സംഭവിച്ചത്. നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വൈറസിനെ കുറിച്ച് ലഭിച്ചിരുന്നു. അതേസമയം യുഎസ്സില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥര്‍ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് പല കാര്യങ്ങളും മറച്ചുവെച്ചെന്ന ട്രംപിന്റെ വാദം തെറ്റാണ്. യുഎസ് ആരോഗ്യ ഏജന്‍സിയില്‍ നിന്നുള്ള 15 പേരാണ് ഉള്ളത്. ഏല്ലാവര്‍ക്കും ആദ്യ ഘട്ടത്തില്‍ തന്നെ വിവരങ്ങള്‍ നല്‍കാനാണ് ശ്രമിച്ചത്. അതിലൂടെ രോഗത്തെ നേരിടാന്‍ അവര്‍ക്ക് സജ്ജമാകാന്‍ സാധിക്കുമെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

തായ്‌വാനില്‍ നിന്നുള്ള ആദ്യ വിവരങ്ങള്‍ സംഘടന പരിഗണിച്ചില്ലെന്ന വാദം തെറ്റാണ്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ന്യൂമോണിയ സംബന്ധിച്ചായിരുന്നു. എന്നാല്‍ വുഹാനില്‍ നിന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ എത്തിയത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുമെന്ന് തായ്‌വാന്റെ ഇമെയിലില്‍ ഇല്ലായിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ്. ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ സര്‍വസാധാരണമാണ്. അതുകൊണ്ട് അത്ര ഗൗരവമായി അതിനെ കാണാന്‍ സാധിക്കുമായിരുന്നില്ലെന്ന് എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കൊറോണയെ ഉപയോഗിക്കരുതെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

English summary
who says they warned every country from start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X