• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുന്നു; 110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: ലോകത്ത് കൊവിഡിന് വകഭേദങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും മഹാമാരി അവസാനിച്ചിട്ടില്ല എന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗീബ്രീയസസ്. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമായും അതിവേഗം പടരുന്ന രണ്ട് ഒമൈക്രോണ്‍ ഉപ വേരിയന്റുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അമേരിക്കയിലെ പകുതിയോളം കേസുകള്‍ക്കും കാരണം അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഉപ-വകഭേദങ്ങളായ ബി എ. 4, ബി എ. 5 എന്നിവയാണ് എന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറഞ്ഞു. ജൂണ്‍ 25 വരെ, യുഎസിലെ മൊത്തം കൊറോണ വൈറസ് കേസുകളില്‍ ബി എ. 5 36.6 ശതമാനവും ബി എ. 4 15.7 ശതമാനവുമാണ്. ഇത് യുഎസിലെ പുതിയ കേസുകളുടെ 52 ശതമാനം വരും.

ജിഎസ്ടി നിരക്കില്‍ വന്‍ മാറ്റം; വില കൂടുന്നവ ഏതെല്ലാം, കുറയുന്നത് ഏതെല്ലാം? അറിയേണ്ടതെല്ലാംജിഎസ്ടി നിരക്കില്‍ വന്‍ മാറ്റം; വില കൂടുന്നവ ഏതെല്ലാം, കുറയുന്നത് ഏതെല്ലാം? അറിയേണ്ടതെല്ലാം

1

ലോകത്ത് കൊവിഡിന് വകഭേദങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും മഹാമാരി അവസാനിച്ചിട്ടില്ല എന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗീബ്രീയസസ്. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമായും അതിവേഗം പടരുന്ന രണ്ട് ഒമൈക്രോണ്‍ ഉപ വേരിയന്റുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ മന്ദഗതിയിലായതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് ആ പ്രദേശങ്ങളെ വൈറസിന്റെ ഭാവി തരംഗങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. നമ്മള്‍ ഈ വര്‍ഷത്തിന്റെ പകുതി പിന്നിടുകയാണ്. ലോകാരോഗ്യ സംഘടന ജനസംഖ്യയുടെ 70% എങ്കിലും വാക്‌സിനേഷന്‍ നല്‍കണംമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 18 മാസത്തിനിടയില്‍ ലോകമെമ്പാടും 12 ബില്ല്യണ്‍ വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

3

ലോകത്തിലെ 75 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും 60 വയസ്സിനു മുകളിലുള്ളവരും ഇപ്പോള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. വാക്‌സിനുകള്‍ കാരണം 20 ദശലക്ഷം ജീവന്‍ രക്ഷിക്കപ്പെട്ടതായി ലാന്‍സെറ്റ് കണക്കാക്കുന്നു. മറുവശത്ത്, ദശലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ പ്രായമായവരും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകള്‍ വാക്‌സിനേഷന്‍ എടുക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

4

സമ്പന്ന രാജ്യങ്ങളും വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളും വാക്‌സിനുകള്‍ പൂഴ്ത്തിവയ്ക്കുന്നത് കഴിഞ്ഞ വര്‍ഷം നേരിട്ട പ്രധാന തടസ്സമായിരുന്നു. 58 രാജ്യങ്ങള്‍ മാത്രം 70 ശതമാനം ലക്ഷ്യത്തിലെത്തുമ്പോള്‍, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഇത് സാധ്യമല്ലെന്ന് ചിലര്‍ പറഞ്ഞു,'' അദ്ദേഹം പറഞ്ഞു.

5

രണ്ടാം ഡോസ് വാക്‌സിനേഷന്‍ നിരക്ക് ഇപ്പോള്‍ 65 ശതമാനത്തിന് മുകളിലുള്ളതും ഇപ്പോഴും ഉയരുന്നതുമായ റുവാണ്ടയുടെ ഉദാഹരണം ഡബ്ല്യുഎച്ച്ഒ മേധാവി ഉദ്ധരിച്ചു. നേപ്പാള്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത് സാധ്യമാണെന്ന് കാണിച്ചു, അദ്ദേഹം പറഞ്ഞു, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ശരാശരി നിരക്ക് 13 ശതമാനമാണ്. എല്ലാ രാജ്യങ്ങളിലും, അപകടസാധ്യതയുള്ള 100 ശതമാനം ഗ്രൂപ്പുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്നും എത്രയും വേഗം അത് ബൂസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

6

ഗവേഷണ വികസന രംഗത്ത്, രണ്ടാം തലമുറ വാക്‌സിനുകള്‍ക്കും ടെസ്റ്റുകള്‍ക്കും ചികിത്സകള്‍ക്കും ധനസഹായം ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണെന്ന് ഗെബ്രിയേസസ് പറഞ്ഞു. കൊവിഡിന്റെ ഇതുവരെ ഉള്ള എല്ലാ വകഭേദങ്ങളും ഭാവിയില്‍ വരാന്‍ സാധ്യതയുള്ളവയും ഉള്‍ക്കൊള്ളുന്ന ഒരു 'പാന്‍-കൊറോണ വൈറസ്' വാക്സിന്‍ വികസിപ്പിക്കുന്നതാണ് അനുയോജ്യമായ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞര്‍ ഗവേഷണത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

Recommended Video

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  WHO warned that covid cases were on rise in 110 countries, mainly due to omicron sub-variants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X