• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന്, വിദഗ്ധ സംഘം ചൈനയില്‍

cmsvideo
  WHO Announce An Health Emergency World Wide | Oneindia Malayalam

  ബെയ്ജിംഗ്: കൊറോണ ഭീതിയില്‍ നിന്ന് മോചനമില്ലാതെ ചൈന. രാജ്യത്ത് ഇതിനകം കൊറോണ വൈറസ് ബാധിച്ച് 1016 പേരാണ് മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനകം 43,099 കവിഞ്ഞിട്ടുമുണ്ട്. തിങ്കളാഴ്ച മാത്രം 103 പേരാണ് ചൈനയില്‍ കൊറോണ മൂലം മരണമടഞ്ഞിട്ടുള്ളതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. വുഹാനിലും നഗരത്തിന് ചുറ്റുമുള്ള പ്രവിശ്യകള്‍ക്ക് പുറമേ ചൈനീസ് മെയിന്‍ ലാന്‍ഡ‍ില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

  ദില്ലി തിരഞ്ഞെടുപപ് ഫലം 2020; മലയാളികൾക്ക് സ്വാധീനമുള്ള കൽക്കാജി മണ്ഡലത്തിൽ ആം ആദ്മി പിന്നിൽ

   ഭീതി ഒഴിയാതെ ചൈന

  ഭീതി ഒഴിയാതെ ചൈന

  കൊറോണ വൈറസിന്റെ മരണനിരക്ക് നേരത്തെ 2.4 ല്‍ നിന്ന് 2.2 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. 2002ല്‍ നാശം വിതച്ച സാര്‍സിന്റെ മരണനിരക്ക് 9.6 ശതമാനമായിരുന്നു. 800 ഓളം പേരാണ് സാര്‍സ് ബാധയെത്തുട‍ര്‍ന്ന് മരണമടഞ്ഞത്. കൊറോണ വൈറസ് ബാധിച്ച് ഇതിനകം മരിച്ച 40000 പേരാണ്. എന്നാല്‍ മരണനിരക്ക് ഇതെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും വിശദീകരിക്കുന്നില്ലെന്നും ചില കാര്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറലിന്റെ മുന്നറിയിപ്പ്.

  വ്യാപനത്തിന് സാധ്യത

  വ്യാപനത്തിന് സാധ്യത

  ചൈനയിലേക്ക് സഞ്ചരിക്കാത്ത ആളുകളില്‍ നിന്ന് പോലും രോഗം വ്യാപിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നമ്മള്‍ ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമേ കണ്ടിട്ടുള്ളൂവെന്നും ആശങ്കപ്പെടാനുണ്ടെന്നുമാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. ചെറിയ തോതില്‍ മാത്രമാണ് ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇത് കൂടുതലായി കൊറോണ വ്യാപിച്ചേക്കാനുള്ള സൂചന നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൊറോണ നിയന്ത്രിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമായി തുടരുന്നത്. എന്നാല്‍ രാജ്യങ്ങളും രോഗ വ്യാപനത്തിനെതിരെ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  ‌ വിദഗ്ധ സംഘം ചൈനയിലേക്ക്

  ‌ വിദഗ്ധ സംഘം ചൈനയിലേക്ക്

  കനേഡിയന്‍ എപ്പിഡെമിയോളജിസ്റ്റും ലോകാര്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ധനുമായ ബ്രൂസ് ഐല്‍വാര്‍ഡിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സംഘം ചൈന സന്ദര്‍ശിക്കും. ചൈന കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായാണ് തിങ്കളാഴ്ചത്തെ സന്ദര്‍ശനം. രണ്ട് ആഴ്ച മുമ്പ് ലോകാരോഗ്യ സംഘടനയാണ് കൊറോണ വൈറസിനെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വൈറസ് ആയിരത്തിലധികം പേരുടെ ജീവനെടുക്കുകയായിരുന്നു.

   രോഗ നിയന്ത്രണത്തിന് എന്തെല്ലാം...

  രോഗ നിയന്ത്രണത്തിന് എന്തെല്ലാം...

  ലോകാരോഗ്യ സംഘടന കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ലോകത്തെ 400 ഓളം വിദഗ്ധരെ വിളിച്ചുചേര്‍ത്ത് രണ്ട് ദിവസം നീളുന്ന ഗ്ലോബള്‍ ഫോറം സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് ഇതിന് തുടക്കമാകുക. രോഗം എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും ഫലപ്രദമായ ചികിത്സക്ക് വാക്സിന്‍ കണ്ടെത്തുകയുമാണ് ഇത് വഴി ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

  അമേരിക്കയില്‍ ഇതിനകം 12 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. എന്നാല്‍ മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. വുഹാനില്‍ കഴിഞ്ഞ ആഴ്ച ഒരു യുഎസ് പൗരന്‍ കൊറോണയെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു.

   ചൈനക്ക് വിമര്‍ശനം

  ചൈനക്ക് വിമര്‍ശനം

  കൊറോണ വൈറസിന്റെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെന്നാണ് ചൈനക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. പ്രത്യേകിച്ചും പ്രഭവ കേന്ദ്രമായ വുഹാനിലെ അധികൃതര്‍ക്കെതിരെ. സര്‍ജിക്കല്‍ മാസ്ക് ധരിച്ച് ബെയ്ജിങ്ങിലെ പല പ്രദേശങ്ങളും സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ ദൃശ്യങ്ങള്‍ ചൈനീസ് ടിവി പുറത്തുവിട്ടിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി വുഹാന്‍, ഹുബെ എന്നീ നഗരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് ഷീ ജിന്‍ പിങ് പ്രതികരിച്ചത്. അമേരിക്ക നേരത്തെ തന്നെ ചൈനീസ് നീക്കത്തില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

  English summary
  WHO warning on Coronavirus outbreak, an expert team to China
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X