കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപോ? ജോ ബൈഡനോ? ആരാകും ഇക്കുറി യുഎസ് പ്രസിഡന്റ്.. അറിയാം അമേരിക്കൻ തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

വാഷിങ്ടൺ; ഡൊണാൾഡ് ട്രംപിന് ഭരണത്തുടർച്ച ലഭിക്കുമോ? അതോ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ഭരണത്തിലേറുമോ? അറിയാൻ ഇനിയും കാത്തിരിക്കണം. നവബർ 9 നാണ് യുഎസ് തിരഞ്ഞെടുപ്പ്.നിർണായകമായ തിരഞ്ഞെടുപ്പിന്റെ അവാസന ലാപ്പിലേക്ക് കടന്നിരിക്കുകയാണ് രാജ്യം.ലോകത്തിന്റെ ഗതിതന്നെ മാറ്റി മറിക്കാൻ ശേഷിയുള്ള ആ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് കൂടുതൽ അറിയാം.

സ്ഥാനാർത്ഥികൾ ആരൊക്കെ

സ്ഥാനാർത്ഥികൾ ആരൊക്കെ

അമേരിക്കയിൽ പ്രധാനമായും രണ്ട് പാർട്ടികളാണ് ഉള്ളത്. റിപബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും. ഇക്കുറിയും റിപബ്ലിക്കൻ സ്ഥാനാർത്ഥി നിലവിലെ പ്രസിഡന്റായ ഡോണൾഡ് ട്രംപ് തന്നെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൈക്കൽ റിച്ചാർഡ് പെൻസും മത്സരിക്കുന്നു. ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡനാണ്. ഇന്ത്യൻ വംശജയായ കമലാ ദേവി ഹാരിസ് ആണ് ഡെമോക്രാറ്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.

എന്താണ് ഇലക്ടറൽ കോളേജ്

എന്താണ് ഇലക്ടറൽ കോളേജ്

ഓരോ നാല് വർഷം കൂടുമ്പോഴാണ് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കൻ ഭരണഘടന പ്രകാരം ഇലക്ടറൽ കോളേജ് വഴിയാണ് പ്രസിന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുക. ഇലക്ടറൽ കോളജേിലെ അംഗങ്ങൾ ഓരോ സംസ്ഥാനത്തേയും പ്രതിനിധാനം ചെയ്യുന്ന നിശ്ചിത എണ്ണം ഇലക്ടർമാർ ഉണ്ടാകും. അമേരിക്കയിലെ 50 സ്‌റ്റേറ്റുകളിൽ നിന്നുള്ള 538 ഇലക്ടറൽ വോട്ടുകൾ ഉൾപ്പെടുന്നതാണ് ഇലക്ട്രൽ കോളേജ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 270 വോട്ടുകളാണ്.

ആർക്കൊക്കെ വോട്ട് ചെയ്യാം? മത്സരിക്കാം

ആർക്കൊക്കെ വോട്ട് ചെയ്യാം? മത്സരിക്കാം

അമേരിക്കൻ പൗരനായ, 14 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ, മാതാപിതാക്കളിൽ ആർക്കെങ്കിലും അമേരിക്കൻ പൗരത്വം ഉള്ള, കുറഞ്ഞത് 35 വയസുള്ള ആർക്കും അമേരിക്കൻ പ്രസിഡന്റായി മത്സരിക്കാം. രണ്ട് തവണ മാത്രമേ ഒരാൾക്ക് അമേരിക്കൻ പ്രസിഡന്റാകാൻ സാധിക്കൂ. 18 വയസ് തികഞ്ഞ അമേരിക്കൻ പൗരൻമാർക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. 2016 ൽ ഏകദേശം 245 ദശലക്ഷം ആളുകൾക്ക് വോട്ടുചെയ്യാൻ യോഗ്യതയുണ്ടായിരുന്നുവെങ്കിലും 140 ദശലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ

തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ

നാല് ഘട്ടങ്ങളിലായാണ് അമേരിക്കൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം പ്രൈമറി/കോക്കസ്, രണ്ടാം ഘട്ടം ദേശീയ കൺവെൻഷൻ, മൂന്നാം ഘട്ടം പൊതു തിരഞ്ഞെടുപ്പ്, നാലാം ഘട്ടം ഇലക്ടറൽ കോളേജ്.
ജനറൽ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന ഘട്ടമാണ് പ്രമൈറി. ചർച്ചകളിലൂടെയും വോട്ടെടുപ്പുകളിലൂടെയും പാർട്ടി അംഗങ്ങൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഘട്ടമാണ് കോക്കസ്.

ദേശീയ കൺവൻഷൻ

ദേശീയ കൺവൻഷൻ

ദേശീയ കൺവൻഷനിലൂടെയാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ അന്തിമമായി തിരുമാനിക്കുക.പ്രസിന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപെടുന്നയാൾ തന്റെ വൈസ് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യും. മൂന്നാം ഘട്ടം സംവാദം. സ്ഥാനാർത്ഥികൾ തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഭരണകുടത്തിന്റെ വീഴ്ചയും നേട്ടങ്ങളും ചർച്ചയിൽ സംവാദ വിഷയമാകും. മുന്നോട്ടുള്ള നയങ്ങളും ഇരുവിഭാഗങ്ങളും സംവാദങ്ങൾക്കിടെ മുന്നോട്ട് വെയ്ക്കും.

നാലാം ഘട്ടം പൊതു തിരഞ്ഞെടുപ്പ്

നാലാം ഘട്ടം പൊതു തിരഞ്ഞെടുപ്പ്

നവംബർ മൂന്നിനാണ് ഇത്തവണ അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ടറൽ കോളേജിലെ അംഗങ്ങളാണ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക. ഇലക്ടറർ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക. അതായത് ഏറ്റവും കൂടുതൽ ജനകീയ വോട്ട് നേടിയാലും വിജയിക്കില്ലെന്നർത്ഥം. 2016 ൽ ഏറ്റവും കൂടുതൽ പോപ്പുലർ വോട്ടുകൾ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റന് ലഭിച്ചിരുന്നുവെങ്കിലും റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിനായിരുന്നു ഏറ്റവും കൂടുതൽ ഇലക്ടറല് വോട്ടുകൾ ലഭിച്ചത്.

Recommended Video

cmsvideo
Kamala Harris, Mike Pence clash over Trump's virus record at US VP debate
ഭൂരിപക്ഷം കിട്ടിയില്ലേങ്കിൽ

ഭൂരിപക്ഷം കിട്ടിയില്ലേങ്കിൽ

അതേസമയം ഒരു സ്ഥാനാർത്ഥിക്കും കേവല ഭൂരിപക്ഷമായ 270 വോട്ടുകൾ നേടാനായില്ലെങ്ിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ മൂന്ന് സ്ഥാനാർത്ഥികളിൽ നിന്നും ഒരാളെ യുഎസ് പ്രതിനിധി സഭ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കും. അമേരിക്കയുടെ ചരിത്രത്തിൽ രണ്ട് തവണ ഇത്തരത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്, 1800, 1824 വർഷങ്ങളിലായിരുന്നു ഇത്,

'കൊവിഡിൽ' തുടങ്ങി കമല ഹാരിസ്; കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച'കൊവിഡിൽ' തുടങ്ങി കമല ഹാരിസ്; കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച

അവസാന നിമിഷം ജോസിന് തുരങ്കം വെച്ച് എൻസിപി; 'ആരുടേയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ല'അവസാന നിമിഷം ജോസിന് തുരങ്കം വെച്ച് എൻസിപി; 'ആരുടേയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ല'

ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ അതിസാഹസികത, ഹരീഷ് പേരടി പറയുന്നുഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ അതിസാഹസികത, ഹരീഷ് പേരടി പറയുന്നു

English summary
who will be the us president this year.. biden or trump? know more about US presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X