• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരെന്‍ എന്ന് പേരെങ്കില്‍ സൗജന്യ പിസ്സ!!! ഒടുവില്‍ മാപ്പ് പറഞ്ഞ് ഡൊമിനോസ്... കാരണം മറ്റൊന്ന്

Google Oneindia Malayalam News

വെല്ലിങ്ടണ്‍ (ന്യൂസിലാന്‍ഡ്): ലോകത്തിലെ ഒന്നാം നമ്പര്‍ പിസ നിര്‍മാതാക്കളാണ് ഡോമിനോസ്. ഇങ്ങ് നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ട് ഡോമിനോസ് പിസ. ഇടയ്ക്കിടെ നല്ല നല്ല ഓഫറുകളും ഇവര്‍ മുന്നോട്ടുവയ്ക്കാറുണ്ട്.

ന്യൂസിലാന്‍ഡിലും ഡോമിനോസ് ഒരു ഓഫര്‍ മുന്നോട്ട് വച്ചു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അവര്‍ക്ക് ആ ഓഫര്‍ പിന്‍വലിക്കേണ്ടി വന്നു. മാത്രമല്ല, ഫേസ്ബുക്കില്‍ മാപ്പ് പറയേണ്ടിയും വന്നു.

ഇത്രയും പൊല്ലാപ്പ് പിടിച്ച ആ ഓഫര്‍ എന്തായിരുന്നു എന്നല്ലേ... കാരെന്‍ എന്ന് പേരുള്ളവര്‍ക്കെല്ലാം സൗജന് പിസ എന്നതായിരുന്നു അത്. അങ്ങനെ ഒരു ഓഫറില്‍ എന്താണ് പ്രശ്‌നം എന്നല്ലേ... അറിയാം .

കാരെന്‍ എന്ന പേര്

കാരെന്‍ എന്ന പേര്

കാരെന്‍ എന്ന പേരില്‍ തന്നെയാണ് പ്രധാന പ്രശ്‌നം. കുറച്ച് കാലമായി ഈ പേര് അപമാനകരമായിട്ടാണ് ഉപയോഗിച്ച് പോരുന്നത്. മധ്യവയസ്‌കരായ വെള്ളക്കാരികളായ സ്ത്രീകളെ ആണ് ലക്ഷ്യം വയ്ക്കുന്നത്. വൃത്തികെട്ട, വംശീയവാദികളായ മധ്യവയസ്‌കരായ വെള്ളക്കാരിളെ...

ആ ചീത്തപ്പേരൊന്ന് മാറ്റാന്‍

ആ ചീത്തപ്പേരൊന്ന് മാറ്റാന്‍

കാരെന്‍ എന്ന പേരിനെ ഇത്തരത്തില്‍ മോശമാക്കുന്നത് ശരിയാണോ എന്നൊരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ അതിന് മുന്‍കൈയ്യെടുക്കാം എന്ന് തന്നെയാണ് ഡൊമിനോസും ആലോചിച്ചത്. അങ്ങനെയാണ് അവര്‍ ഓഫര്‍ മുന്നോട്ട് വച്ചത്.

കാരനെങ്കില്‍ ഫ്രീ പിസ്സ

കാരനെങ്കില്‍ ഫ്രീ പിസ്സ

'കോളിങ് ഓള്‍(നൈസ്)കാരെന്‍' എന്നതായിരുന്നു ഡോമിനോസ് അവരുടെ ഫേസ്ബുക്ക് പേജില്‍ ഇട്ട പരസ്യവാചകം. തങ്ങള്‍ എത്ര നല്ലവരാണെന്ന് 250 വാക്കില്‍ ഡൊമിനോസിനോട് പറയാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്.

കാരെന്‍ എന്ന പേര് തങ്ങള്‍ തിരിച്ചുപിടിക്കുകയാണെന്നും ഡൊമിനോസ് പറഞ്ഞു. കാരെന്‍ എന്ന പേരുകാര്‍ക്ക് സൗജന്യമായി പിസ നല്‍കി ആഘോഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
  Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam
  വെളുക്കാന്‍ തേച്ചത് പാണ്ടായി

  വെളുക്കാന്‍ തേച്ചത് പാണ്ടായി

  നല്ല ഉദ്ദേശത്തോടെ ആയിരുന്നു ഡൊമിനോസ് ഇത്തരം ഒരു ഓഫർ മുന്നോട്ട് വച്ചത്. വിവാദമായപ്പോൾ അവർ അക്കാര്യം ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കാമ്പയിന്‍ വിപരീതഫലം ആണ് സൃഷ്ടിച്ചത്. ഇതിലെ വംശീയ വിഷയങ്ങൾ തിരിച്ചറിയുന്നതിൽ ഡൊമിനോസ് പരാജയപ്പെട്ടു എന്നതാണ് വാസ്തവം.

  വെളുത്തവരുടെ കാര്യം

  വെളുത്തവരുടെ കാര്യം

  വളരെ കുറച്ച് വെള്ളക്കാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണ് കാരെന്‍ എന്ന വിളി. അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെങ്കില്‍, നാനൂറ് വര്‍ഷമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം എന്നായിരുന്നു ട്വിറ്ററില്‍ വന്ന ആദ്യപ്രതികരണങ്ങളില്‍ ഒന്ന്. തുടര്‍ന്നങ്ങോട് പ്രതിഷേധങ്ങളോട് പ്രതിഷേധങ്ങളായിരുന്നു.

  പ്രിവിലേജിന്റെ പ്രശ്‌നം

  പ്രിവിലേജിന്റെ പ്രശ്‌നം

  സമൂഹത്തില്‍ എല്ലാ പ്രവിലേജുകളും അനുഭവിക്കുന്നവരിലെ വംശീയവാദികളെയാണ് ആ പേരില്‍ വിളിക്കുന്നത്. സമൂഹത്തില്‍ പ്രിവലേജില്‍ ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രിവിലേജ് നല്‍കാന്‍ ആണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

  കാരെന് നിങ്ങളുടെ സഹായം വേണ്ട

  കാരെന് നിങ്ങളുടെ സഹായം വേണ്ട

  ചില പ്രതിഷേധങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ അങ്ങേയറ്റമായിരുന്നു. ഡൊമിനോസ്, ദയവായി നിര്‍ത്തൂ. കാരെന്‍മാര്‍ എന്താണ് ചെയ്യുന്നത് എന്നറിയാമോ, ഏറ്റവും ശമ്പളം കുറഞ്ഞ ജോലിക്കാരെ പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയാണ്, മാസ് ധരിക്കാന്‍ വിസമ്മതിച്ച് മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. അവര്‍ക്ക് നിങ്ങളുടെ പ്രതിരോധം ആവശ്യമില്ല!- ഇതായിരുന്നു അത്തരത്തിലൊരു പ്രതികരണം.

  ചിരി കൊണ്ടുവരാന്‍ ശ്രമിച്ചു... പക്ഷേ

  ചിരി കൊണ്ടുവരാന്‍ ശ്രമിച്ചു... പക്ഷേ

  എന്തായാലും ഇത്തരം ഒരു ഓഫര്‍ കൊണ്ടുവന്നതില്‍ ഡൊമിനോസ് മാപ്പ് ചോദിച്ചു. ആ ഓഫര്‍ അവന്‍ പിന്‍വലിക്കുകയും ചെയ്തു (ഓസ്‌ട്രേലിയയില്‍ ഈ ഓഫര്‍ ഇപ്പോഴും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍).

  ഉപഭോക്താക്കളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുക എന്നതായിരുന്നു തങ്ങള്‍ ഉദ്ദേശിച്ചത് എന്ന് വിശദീകരണവും നല്‍കി. കാരെന്‍ എന്ന നഴ്‌സ, കാരെന്‍ എന്ന ടീച്ചര്‍, കാരെന്‍ എന്ന അമ്മ ഇങ്ങനെയൊക്കെ ആയിരുന്നു അവരുടെ മനസ്സില്‍!

  English summary
  Why Domino's withdraw their offer 'Free Pizza for Karen' in New Zealand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X