കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരന്മാര്‍ക്ക് പേടി; ആസ്തികള്‍ വിറ്റഴിക്കുന്നു എന്ന് റിപ്പോര്‍ട്ട്... ബിന്‍ സല്‍മാന്റെ ആ നീക്കം...

Google Oneindia Malayalam News

റിയാദ്: 2017ല്‍ സൗദി അറേബ്യയില്‍ നിന്ന് ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്ത വന്നിരുന്നു. ലോക കോടീശ്വരന്‍മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള സൗദി രാജകുമാരന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. പിന്നീട് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ആഡംബര ഹോട്ടല്‍ ജയിലായി മാറി. രാജകുമാരന്മാര്‍ മാസങ്ങളോളം ഇവിടെ കഴിഞ്ഞു. ഇവര്‍ അഴിമതിയിലൂടെ സമ്പാദിച്ച പണം ഭരണകൂടം തിരിച്ചുപിടിച്ച ശേഷമാണ് അന്ന് എല്ലാവരെയും വിട്ടയച്ചത്.

എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. സൗദി രാജകുടുംബത്തിലുള്ളവര്‍ യൂറോപ്പിലും അമേരിക്കയിലുമുള്ള തങ്ങളുടെ ആസ്തികള്‍ അതിവേഗം വിറ്റഴിക്കുന്നുവെന്നാണ് വാര്‍ത്ത. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ നീക്കത്തില്‍ ഭയന്നാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മാലാ പാര്‍വതി ഒറ്റപ്പെട്ടു!! നിലപാട് വ്യക്തമാക്കി അമ്മ; വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ലമാലാ പാര്‍വതി ഒറ്റപ്പെട്ടു!! നിലപാട് വ്യക്തമാക്കി അമ്മ; വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ല

1

അമേരിക്കയിലും യൂറോപ്പിലും ഒട്ടേറെ ആസ്തിയുള്ളവരാണ് സൗദി രാജകുമാരന്മാര്‍. ആഡംബര വസ്തുക്കളും ആഡംബര നൗകകളും ചിത്ര രചനകളുമെല്ലാം ഇതില്‍പ്പെടും. കൂടാതെ വന്‍കിട കമ്പനികളിലും ഇവര്‍ക്ക് ഓഹരികള്‍ ഏറെ. വിദേശത്തെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തും സൗദി രാജകുമാരന്മാര്‍ സജീവമാണ്. അടുത്തിടെയായി ഇവര്‍ ഇതെല്ലാം വിറ്റഴിക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2

ആഡംബര വസ്തുക്കളെല്ലാം വിറ്റഴിച്ച് കിട്ടുന്ന പണം കൊണ്ട് പുതിയ വരുമാന മാര്‍ഗം കാണുകയാണ് സൗദി രാജകുമാരന്മാര്‍. സൗദി രാജകുമാരന്‍മാര്‍ക്ക് ഭരണകൂടത്തിന്റെ ഫണ്ടില്‍ നിന്ന് ഒരു വിഹിതം നല്‍കുന്നുണ്ട്. കൂടാതെ ഇവര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമുണ്ട്. ഈ ആനുകൂല്യങ്ങള്‍ ഭരണകൂടം ഉടന്‍ അവസാനിപ്പിക്കുമെന്നാണ് സൂചനകള്‍.

3

രാജകുമാരന്മാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഏറെ കാലം തുടരില്ല എന്നാണ് വിവരം. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതില്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നേക്കും. ഈ സാഹചര്യത്തിലാണ് പുതിയ വരുമാന മാര്‍ഗം കാണാന്‍ രാജകുമാരന്മാര്‍ ശ്രദ്ധിക്കുന്നത്. ആനുകൂല്യങ്ങള്‍ നിലയ്ക്കുകയും വരുമാനം ഇല്ലാതാകുകയും ചെയ്താല്‍ വലിയ പ്രതിസന്ധിയാകും. ഇത് മുന്‍കൂട്ടി കണ്ടാണ് കൂട്ട വിറ്റഴിക്കല്‍. കൂടാതെ പ്രത്യക്ഷ ആസ്തി കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്.

4

60 കോടി ഡോളറിന്റെ ആസ്തികള്‍ രാജകുമാരന്മാര്‍ വിറ്റഴിച്ചു എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പല രാജകുമാരന്മാരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇവര്‍ക്ക് വലിയ ജോലിക്കാരുടെ സംഘം തന്നെയുണ്ട്. മാസത്തില്‍ 3 കോടി ഡോളര്‍ വരെ ഇക്കാര്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ആസ്തികളും വിറ്റിട്ടുണ്ട്. കൂടാതെ ആഡംബര കപ്പലും മുഗള്‍ ആഭരണങ്ങളും വിറ്റഴിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷഹ്ബാസിന്റെ നീക്കത്തില്‍ സൗദി വീണു; കിട്ടിയത് 800 കോടി!! അടുത്ത ലക്ഷ്യം യുഎഇഷഹ്ബാസിന്റെ നീക്കത്തില്‍ സൗദി വീണു; കിട്ടിയത് 800 കോടി!! അടുത്ത ലക്ഷ്യം യുഎഇ

5

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കടുത്ത ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ധൂര്‍ത്ത് നടത്തുന്നതിന് തടസം നേരിടും. ആഡംബര ജീവത്തെ ബാധിക്കുകയും ചെയ്യും. പൊജു ഖജനാവില്‍ നിന്ന് രാജകുടുംബത്തിന് നല്‍കുന്ന പണത്തിന് പരിധി നിശ്ചയിച്ചേക്കും. ഇങ്ങനെ വന്നാല്‍ രാജകുടുംബാംഗങ്ങള്‍ വലിയ പ്രതിസന്ധിയിലാകും. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് വിറ്റഴിക്കല്‍ നടക്കുന്നതത്രെ.

7

ആസ്തി വിറ്റഴിക്കുന്നവരില്‍ ബാന്തര്‍ ബിന്‍ സുല്‍ത്താല്‍ രാജകുമാരനും ഉള്‍പ്പെടുമെന്നാണ് വിവരം. ഇദ്ദേഹം നേരത്തെ സൗദിയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു. അമേരിക്കയില്‍ ഏറെ കാലം സൗദിയുടെ അംബാസഡറായിട്ടുണ്ട്. ഇദ്ദേഹത്തിന് അമേരിക്കയിലും യൂറോപ്പിലും ആസ്തിയുണ്ട്. ഇവയും വിറ്റഴിച്ചവയില്‍ ഉള്‍പ്പെടുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രസ്സില്‍ അല്ല കാര്യം; ആ ക്യൂട്ട് ചിരിയിലാണ്... അടിപൊളി ചിത്രവുമായി നടി മിയ ജോര്‍ജ്

7

സൗദി അഴിമതി വിരുദ്ധ ഏജന്‍സിയുടെ മേധാവിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതല ഏറ്റ വേളയിലായിരുന്നു 2017ലെ കൂട്ട അറസ്റ്റ്. രാജകുമാരന്‍മാര്‍ അഴിമതിയിലൂടെ പണം സമ്പാദിച്ചുവെന്നും അവ തിരിച്ചുപിടിക്കാനാണ് അറസ്റ്റ് ചെയ്തതെന്നുമായിരുന്നു വാര്‍ത്ത. അന്ന് മാസങ്ങളോളം റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ തടവിലായിരുന്നു 100ലധികം രാജകുമാരന്‍മാര്‍. സാമ്പത്തിക ഉടമ്പടി തയ്യാറാക്കിയ ശേഷമാണ് പിന്നീട് എല്ലാവരെയും വിട്ടയച്ചത്.

Recommended Video

cmsvideo
12 പേരിൽ കാവ്യ മാധവനും; കൂറുമാറിയവരും കുടുങ്ങും | Oneindia Malayalam

English summary
Why Saudi Arabia Royals Sold Assets in Europe and America; New Report Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X