അഴിക്കുള്ളിലായ കോടീശ്വരന്‍ ബിന്‍ തലാലിനെ കൂട്ടുകാര്‍ക്ക് പോലും വേണ്ട? കാരണം അരാംകോ... പീഡനങ്ങള്‍

  • By: Desk
Subscribe to Oneindia Malayalam
cmsvideo
അഴിക്കുള്ളിലായ കോടീശ്വരന്‍ ബിന്‍ തലാലിന്റെ അവസ്ഥ?

റിയാദ്: അഴിമതി കേസില്‍ സൗദിയില്‍ അറസ്റ്റിലായത് 11 രാജകുമാരന്‍മാര്‍ ആയിരുന്നു. ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ആയി അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെയൊന്നും യഥാര്‍ത്ഥ വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

എംപി ആയിട്ടും സുരേഷ് ഗോപിയുടെ വെട്ടിപ്പ്? കുടുങ്ങിയാല്‍ അടപടലം കുടുങ്ങും, ബിജെപിക്ക് എട്ടിന്റെ പണി

അറസ്റ്റിലായ രാജകുമാരന്‍മാരില്‍ ഏറ്റവും പ്രമുഖര്‍ മൈതിബ് ബിന്‍ അബ്ദുള്ളയും അല്‍ വലീദ് ബിന്‍ തലാലും ആയിരുന്നു. സൗദി നാഷണല്‍ ഗാര്‍ഡ്‌സിന്റെ തലവനായിരുന്ന മൈതിബിനെ സ്ഥാനഭ്രഷ്ടനാക്കിയായിരുന്നു അറസ്റ്റ് ചെയ്തത്. ലോകസമ്പന്നരില്‍ ഒരാളും സൗദിയുടെ മുഖവും ആയിരുന്നു അറസ്റ്റിലായ അല്‍ വലീദ്.

അബിയുടെ മരണം, ഓഖി കൊടുങ്കാറ്റ്... ആ യുവാവിന്റെ പ്രവചനം ശരിയായിരുന്നോ? വീഡിയോ വീണ്ടും വൈറല്‍

ഏറ്റവും ഒടുവില്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കി മൈതിബ് ബിന്‍ അബ്ദുള്ള തടവറയില്‍ നിന്ന് പുറത്തിറങ്ങി. പക്ഷേ, ഇപ്പോഴും അല്‍ വലീദിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. ലോകത്തിലെ ശതകോടീശ്വരന്‍മാരുടേയും രാഷ്ട്ര നേതാക്കളുടേയും ഒക്കെ അടുത്ത സുഹൃത്തായിരുന്നു അല്‍വലീദ്. പക്ഷേ അല്‍ വലീദിന് വേണ്ടി ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല. എന്താണ് അതിന് കാരണം?

ലോക സമ്പന്നന്‍

ലോക സമ്പന്നന്‍

ലോക സമ്പന്നരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍. ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയ ആള്‍. പശ്ചിമേഷ്യയിലെ വാരന്‍ ബഫറ്റ് എന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച ധനികന്‍. അന്താരാഷ്ട്ര ബിസിനല് ലോകത്ത് സൗദിയുടെ മുഖമായിരുന്നു അല്‍ വലീദ്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം.

ട്വിറ്ററും സിറ്റിയും സെഞ്ച്വറി ഫോക്‌സും

ട്വിറ്ററും സിറ്റിയും സെഞ്ച്വറി ഫോക്‌സും

ട്വിറ്ററിലും സിറ്റി ബാങ്കിലും ഒക്കെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി പങ്കാളിത്തമുള്ള ആളാണ് അല്‍ വലീദ്. ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിലും ഇതുപോലെ തന്നെ കാര്യങ്ങള്‍. ലോകത്തിലെ സകല സമ്പന്നരുമായും പ്രമുഖരുമായും അത്രയേറെ വ്യക്തിബന്ധമുള്ള ആളായിരുന്നു. എന്നാല്‍ ഒരുമാസത്തോളമായി പുറം ലോകം കണ്ടിട്ടില്ല.

കൊടിയ പീഡനങ്ങള്‍?

കൊടിയ പീഡനങ്ങള്‍?

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ അല്‍ വലീദ് തടവിലാണ് എന്നാണ് വിവരം. മറ്റ് രാജകുമാരന്‍മാരും ഇവിടെ ഉണ്ട് എന്ന് പറയപ്പെടുന്നു. പഞ്ചനക്ഷത്ര തടവറയില്‍ ഏറ്റവും അധികം പീഡനങ്ങള്‍ക്ക് ഇരയാകുന്നത് അല്‍ വലീദ് ആണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇല്ല.

മിണ്ടാത്തതെന്തേ....

മിണ്ടാത്തതെന്തേ....

ഇത്രയും പ്രമുഖനും സമ്പന്നനും ആയ ഒരു ബിസിനസ് മാഗ്നറ്റ് ഒരുമാസത്തോളം ആയിട്ടും തടവറയില്‍ ആയിട്ട് ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബില്‍ ഗേറ്റ്‌സിനെ പോലുള്ളവര്‍ പോലും കാര്യമായി ഒന്നും മിണ്ടുന്നില്ല. ലോകത്തിലെ പ്രബല രാഷ്ട്ര നേതാക്കള്‍ക്കും മിണ്ടാട്ടമില്ല.

രണ്ട് കാരണങ്ങള്‍

രണ്ട് കാരണങ്ങള്‍

അല്‍ വലീദിന്റെ അറസ്റ്റില്‍ ഇപ്പോഴും ലോകം പ്രതികരിക്കാത്തതിന് രണ്ട് കാരണങ്ങള്‍ ഉണ്ട് എന്നാണ് സിഎന്‍ബിസി ന്യൂസിലെ മുതിര്‍ന്ന കോളമിസ്റ്റ് ആയ ജേക്ക് നൊവാക് പറയുന്നത്. സാമ്പത്തികവും രാഷ്ട്രീയവും ആണ് ആണ് ആ കാര്യങ്ങള്‍. ജേക്ക് തന്നെ ഇത് രണ്ടും വിശദീകരിക്കുന്നും ഉണ്ട്.

സൗദി അരാംകോ

സൗദി അരാംകോ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കമ്പനിയാണ് അരാംകോ. സൗദി സര്‍ക്കാരിന് കീഴിലുള്ളതാണ് ഇത്. ലോകം ഈ കമ്പനിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ലോകത്തിലെ പല പ്രമുഖ നിക്ഷേപകരും. അതുകൊണ്ട് തന്നെ ആണത്രെ അല്‍ വലീദിന് വേണ്ടി ആരും ഒന്നും മിണ്ടാത്തത്.

ഐപിഒ വരുന്നു

ഐപിഒ വരുന്നു

അരാംകോയുടെ ഓഹരി പൊതു വിപണിയില്‍ ലഭ്യമാക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) ആയിരിക്കും. അതിന് കാത്തിരിക്കുന്ന നിക്ഷേപക സമൂഹം ഏതെങ്കിലും വിധത്തില്‍ സൗദി ഭരണകൂടത്തെ പ്രകോപിപ്പിക്കുമോ എന്നാണ് ചോദ്യം.

രാജ്യങ്ങള്‍ പോലും

രാജ്യങ്ങള്‍ പോലും

ലോകത്തിലെ ബിസിനസ് രാജാക്കന്‍മാര്‍ മാത്രമല്ല, പല രാജ്യങ്ങളും അരാംകോയില്‍ ഓഹരി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണത്രെ അല്‍ വലീദിനെ വന്‍ രാഷ്ട്രീയ സൗഹൃദ വലയം പോലും അദ്ദേഹത്തിന് വേണ്ടി രംഗത്ത് വരാത്തത്. ഇതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയും ഇല്ല.

ഇസ്രായേല്‍ വിരുദ്ധത

ഇസ്രായേല്‍ വിരുദ്ധത

കടുത്ത ഇസ്രായേല്‍ വിരുദ്ധനാണ് ബിന്‍ തലാല്‍. എന്നാല്‍ അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സമവാക്യങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഡൊണാള്‍ഡ് ട്രംപും ഇസ്രായേലും ചേര്‍ന്നുള്ളതാണ് എന്നാണ് ആക്ഷേപം. കടുത്ത ട്രംപ് വിമര്‍ശകന് കൂടി ആയിരുന്നു അല്‍ വലീദ് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.

സാധ്യതകള്‍ അടയുകയാണോ?

സാധ്യതകള്‍ അടയുകയാണോ?

ആഗോള സമൂഹം കൂടി കൈവെടിയുന്നതോടെ അല്‍ വലീദിന് പുറം ലോകം കാണാനുള്ള സാധ്യതകള്‍ മങ്ങുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മൈതിബ് നല്‍കിയത് പോലെ ഒരു ബില്യണ്‍ ഡോളറോ അതില്‍ അധികമോ നല്‍കാന്‍ അല്‍ വലീദിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പക്ഷേ അദ്ദേഹത്തിന് മുന്നില്‍ അത്തരം ഒരു വാഗ്ദാനം ഭരണകൂടം വയ്ക്കുമോ എന്നാണ് അറിയേണ്ടത്.

English summary
Investing celebrity Prince Alwaleed bin Talal has now been detained and reportedly tortured for more than three weeks. The political and financial world has remained mostly silent or at least relatively calm about it.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്