Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല; നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കുമെന്നും ജോ ബൈഡൻ

വാഷിംഗ്ടൺ; റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈജൻ. റഷ്യക്കെതിരെ രൂക്ഷമായി പ്രതികരിച്ച ബൈഡൻ രാജ്യത്തിനെതിരായ ഉപരോധം കടുപ്പിക്കുമെന്നും വ്യക്തമാക്കി. അതേസമയം യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ ആലോചനയില്ലെന്നും ബൈഡൻ പറഞ്ഞു.

Joe Biden

പുടിൻ അക്രമിയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ബൈഡൻ തന്റെ അഭിസംബോധന ആരംഭിച്ചത്. പുടിനാണ് ഈ യുദ്ധം തിരഞ്ഞെടുത്തത്. ഇനി അതിന്റെ അനന്തരഫലവും പുടിനും അദ്ദേഹത്തിന്റെ രാജ്യവും വഹിക്കണം, ബൈഡൻ പറഞ്ഞു. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതായും ബൈഡൻ വ്യക്തമാക്കി.

നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി ഉപരോധം ഏർപ്പെടുത്തും. ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, സാങ്കേതിക കയറ്റുമതി നിരോധനം എന്നിവയും ശക്തമാക്കും. റഷ്യയിലേക്കുള്ള കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് ജി- 7 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ബൈഡന്‍ വ്യക്തമാക്കി. റഷ്യക്കാർക്ക് മേലും ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു.

റഷ്യ ഈ ആക്രമണം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആസൂത്രണം ചെയ്തിരുന്നെന്നാണ് ബൈഡന്‍ ആവര്‍ത്തിച്ചു. നാറ്റോയുടെ കിഴക്കൻ ഭാഗത്തേക്ക് കര, വ്യോമസേനകളെ പുതിയതായി വിന്യസിക്കും. എന്നാൽ യുഎസ് സൈനികർ യുക്രൈനിൽ നേരിട്ടുള്ള പോരാട്ടത്തിൽ ഏർപ്പെടില്ല, ബൈഡൻ പറഞ്ഞു. ഞങ്ങളുടെ സൈന്യം യൂറോപ്പിലേക്ക് പോകുന്നത് യുക്രൈനിൽ യുദ്ധം ചെയ്യാനല്ല, മറിച്ച് നമ്മുടെ നാറ്റോ സഖ്യകക്ഷികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണെന്നും ബൈഡൻ പറഞ്ഞു. പ്രതിസന്ധി മുൻകൂട്ടി കണ്ട് എണ്ണകമ്പനികൾ വിലകൂട്ടരുതെന്നും ബൈഡൻ ആവശ്യപ്പെട്ടു.

പുടിന്റെ സൈനിക നീക്കങ്ങൾ എയ്യാടിടത്തും സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. റഷ്യൻ ആക്രമണത്തിനെതിരെ യുഎസും സഖ്യകക്ഷികളും ശക്തമായി തന്നെ നിലകൊള്ളണം. യുക്രൈനെ ആക്രമിക്കാനുള്ള റഷ്യയുടെ തിരുമാനം അവർക്ക് സാമ്പത്തികമായി കടുത്ത നഷ്ടങ്ങൾ ഉണ്ടാക്കും. ഈ കാലഘട്ടത്തിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ, യുക്രെയ്നിനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുടിന്റെ തിരുമാനംറഷ്യയെ ദുർബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ കൂടുതൽ ശക്തരാക്കുകയും ചെയ്യും, ബൈഡൻ പറഞ്ഞപ.

പുടിനുമായി ഉടൻ ചർച്ച നടത്തുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരമൊരു പദ്ധതിയേ ഇല്ലെന്നായിരുന്നു ബൈഡന്റ മറുപടി. യുക്രൈനിൽ പുടിന്റെ മോഹങ്ങൾ ഒതുങ്ങില്ല. സോവിയേറ്റ് യൂണിയന്റെ പുനഃസ്ഥാപനമാണ് റഷ്യ ലക്ഷ്യം വെയ്ക്കുന്നത്. ഈ നടപടികൾ അതാണ് വ്യക്തമാക്കുന്നത്. എന്നാൽ പുടിന്റെ ആഗ്രഹങ്ങൾ ലോകത്തിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമാണെന്നും ബൈഡൻ പറഞ്ഞു.

ഉപരോധം കൊണ്ട് മാത്രം റഷ്യയുടെ നീക്കത്തെ തടയാനാകുമെന്ന് കരുതുന്നില്ല. അതിന് സമയമെടുക്കും. ശക്തമായ നടപടികൾ കൈക്കൊള്ളണം. അതിലൂടെ എന്താണ് നേരിടാൻ പോകുന്നതെന്ന് പുടിന് മനസിലാകും. റഷ്യൻ ജനതയ്ക്ക് അവരുടെ ഭരണാധികാരി എന്ത് നൽകിയെന്ന് അവർ തിരിച്ചറിയും.നമ്മൾ ഒരുമിച്ച് നിൽക്കുമോ എന്നറിയാൻ പാശ്ചാത്യരുടെ നിശ്ചയദാർഢ്യം പരീക്ഷിക്കാനാണ് ബൈഡൻ ഒരുങ്ങുന്നത്. ഞങ്ങൾ ഒന്നിച്ച് നിൽക്കുമെന്ന് മാത്രമല്ല പുടിന് വലിയ വിലകൊടുക്കേണ്ടി വരുമെന്നും ബൈഡൻ പ്രതികരിച്ചു.

റഷ്യ ഈ പാത തുടർന്നാൽ യു എസ്- റഷ്യ ബന്ധത്തിൽ വലിയ വിള്ളൽ വരുമെന്ന കാര്യം വ്യക്തമാണ്. പുടിനെ താൻ വിലകുറച്ച് കാണുന്നില്ലെന്നും ബൈഡൻ പറഞ്ഞു. റഷ്യക്കെതിരായ നടപടിക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടോയെന്ന ചോദ്യത്തിന് ചർച്ച നടക്കുകയാണെന്നും അന്തിമമായ തിരുമാനത്തിൽ എത്തിയിട്ടില്ലെന്നും ബൈഡൻ പറഞ്ഞു.

Recommended Video

cmsvideo
    ചെര്‍ണോബില്‍ ആണവനിലയം പിടിച്ചെടുത്ത് റഷ്യ, ഭയന്ന് ലോകം

    അതേസമയം റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയത്.
    സ്വിഫ്റ്റ് ഇന്റർനാഷണൽ പേയ്‌മെന്റ് സംവിധാനങ്ങൾ, എല്ലാ പ്രധാന റഷ്യൻ ബാങ്കുകളുടെയും ആസ്തി മരവിപ്പിക്കൽ, യുകെ ബാങ്കുകളിൽ റഷ്യൻ പൗരന്മാരുടെ കൈവശമുള്ള പണം പരിമിതപ്പെടുത്തൽ തുടങ്ങിയ നടപടികൾ കൈക്കൊള്ളുമെന്നും ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+