തിരിച്ചടിക്കും; ഹൂതികള്‍ക്ക് യുഎഇയുടെ മുന്നറിയിപ്പ്
ദുബായ്: അബുദാബിയില്‍ കഴിഞ്ഞ ദിവസം ഹൂതി വിമതര്‍ നടത്തിയ ഡ്രോണാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു എ ഇ. യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആക്രമണത്തെ അപലപിച്ചു. അബുദാബിയിലെ ചില സിവിലിയന്‍ ഇന്‍സ്റ്റാളേഷനുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ഹീനമായ ആക്രമണം യു എ ഇ അധികൃതര്‍ വേണ്ട വിധം കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഹീനമായ ക്രിമിനല്‍ ആക്രമണമാണ് നടന്നതെന്ന് യു എ ഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സായിദ് അല്‍-നഹ്യാനും പറഞ്ഞു.''ഇന്ന് യു എ ഇ മണ്ണിലെ സിവിലിയന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹൂത്തി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു... ഈ കുറ്റകരമായ ആക്രമണം ശിക്ഷിക്കപ്പെടാതെ പോകില്ല,'' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പതിവായി ആക്രമിക്കാറുണ്ട്. എന്നാല്‍ ഇതില്‍ അപൂര്‍വ്വമായി മാത്രമാണ് ആളപായം ഉണ്ടാകാറുള്ളത്. ഇതിന് മുമ്പ് യു എ ഇയില്‍ ആക്രമണം നടത്തിയതായി അവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും നേരിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല.

2019 സെപ്റ്റംബര്‍ 14 ന് ഹൂതി വിമതര്‍ സൗദി അറേബ്യയിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു. ഇത് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അതേസമയം ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യു എ ഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമാണ്. മേഖലയില്‍ അസ്ഥിരത പടര്‍ത്താനും ഭീകരവാദം വ്യാപിപ്പിക്കാനും ഹൂതികള്‍ ശ്രമിച്ചുവരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

യെമന്‍ യുദ്ധത്തില്‍ ഹൂതികള്‍ക്കെതിരായ സഖ്യത്തില്‍ സൗദി അറേബ്യയ്ക്കൊപ്പം യു എ ഇ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഹൂതികളുടെ ലക്ഷ്യങ്ങള്‍ക്കെതിരായ വ്യോമാക്രമണവും സഖ്യസേന ശക്തമാക്കിയിരുന്നു. 2019-ല്‍ യെമനിലെ സൈനിക സാന്നിധ്യം യു എ ഇ ഗണ്യമായി കുറച്ചിരുന്നുവെങ്കിലും സായുധപരിശീലനം നല്കിയ യെമന്‍ സേനയിലൂടെ അധികാരം നിലനിര്‍ത്തുന്നത് തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്ഫോടനങ്ങള്‍.

മുസഫയില്‍ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐ സി എ ഡി3 ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചതാണ് വലിയ അപകടം ഉണ്ടാകുന്നതില്‍ നിന്ന് തടഞ്ഞത്. അതേസമയം ഏഴ് വര്‍ഷത്തിലേറെയായി തങ്ങള്‍ക്കെതിരെ വന്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടും തങ്ങള്‍ മുമ്പത്തേക്കാള്‍ ശക്തരാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. സൗദി അറേബ്യയിലും യു എ ഇയിലും ധീരമായ ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് സൈനിക ശേഷി കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. അതേസമയം സംഭവത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അപലപിച്ചു. സൗദി അറേബ്യ, ബഹ്റിന്, ഖത്തര്‍ തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

നേരത്തെ യെമന്‍ തീരത്ത് നിന്ന് യുഎഇ പതാക ഘടിപ്പിച്ച കപ്പല്‍ പിടിച്ചെടുത്ത് കപ്പലില്‍ സൈനിക ഉപകരണങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടിരുന്നു. അതേസമയം അത് സിവിലിയന്‍ ചരക്ക് കപ്പലാണെന്നും ഉടന്‍ വിട്ടയയ്ക്കണമെന്നും യു എ ഇ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ചെവിക്കൊണ്ടിരുന്നില്ല. 'കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളല്ല, തീവ്രവാദികള്‍ക്കുള്ള ആയുധങ്ങളാണ് കൊണ്ടുപോകുന്നത്' എന്ന് പറഞ്ഞ് കപ്പലിനെ ഉടന്‍ മോചിപ്പിക്കാനുള്ള യു എന്‍ രക്ഷാസമിതിയുടെ ആവശ്യവും ഹൂതികള്‍ നിരസിച്ചിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications