ഗൂഗിളിനെതിരെ ആഞ്ഞടിച്ച് മൈക്രോസോഫ്റ്റ് സിഇഒ: സത്യ നാദെല്ലയും സുന്ദർ പിച്ചയും ഏറ്റുമുട്ടലിലേക്കോ?
ഗൂഗിളിനെതിരായ യുഎസ് ഗവൺമെന്റിന്റെ ആന്റിട്രസ്റ്റ് കേസ് രണ്ട് ഇന്ത്യക്കാർ തമ്മിലുള്ള പോരാട്ടമായിക്കൂടി മാറുന്നു. തങ്ങളുടെ ഉപകരണങ്ങളിൽ ഗൂഗിൾ സെർച്ച് ഡിഫോൾട്ട് ആണെന്ന് ഉറപ്പാക്കാൻ വയർലെസ് കാരിയർമാർക്കും സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്കും പ്രതിവർഷം 10 ബില്യൺ ഡോളർ ഗൂഗിൾ നൽകുന്നുവെന്നാണ് യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണം. വാഷിംഗ്ടൺ ഡിസിയിലെ കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഗൂഗിളിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു.
സത്യ നാദെല്ലയും ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചയും ഇന്ത്യക്കാരാണ് എന്നതുമാണ് ശ്രദ്ധേയം. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയെക്കുറിച്ച് നാദെല്ല ഒരിക്കലും നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിളിനെതിരെ നിശിതമായ വിമർശനങ്ങളും വലിയ ആരോപണങ്ങളുമാണ് അദ്ദേഹം നടത്തുന്നത്. ഓൺലൈൻ സെർച്ചിൽ ഗൂഗിളിന്റെ ആധിപത്യം മൈക്രോസോഫ്റ്റിന്റെ ബിംഗ് പോലുള്ള എതിരാളികൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന ആശങ്കയാണ് പങ്കുവെക്കുന്നത്.

പബ്ലിഷർമാരേയും പരസ്യദാതാക്കളെയും നിയന്ത്രിക്കാൻ ഗൂഗിൾ അവരുടെ ശക്തി പ്രയോജനപ്പെടുത്തുന്നു. ഇത് വിപണിയിൽ ഇടം നേടുന്നതില്‍ ബിംഗിന് വെല്ലുവിളിയാകുന്നു എന്നും അദ്ദേഹം വാദിച്ചു. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനിൽ ആധിപത്യം സ്ഥാപിച്ചത് അന്യായമായ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ്. മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഡിഫോള്‍ട്ട് വെബ് ബ്രൗസറുകള്‍ മാറ്റുന്നതില്‍ ഉപയോക്താക്കള്‍ക്ക് അടിസ്ഥാനപരമായി കൂടുതല്‍ ചോയ്സ് ഇല്ലെന്ന് നദെല്ല പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ വലിയ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ, ഗൂഗിളിന്റെ 1.69 ട്രില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2.38 ട്രില്യൺ ഡോളറാണ്. എല്ലാവരും ഓപ്പൺ വെബിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ യഥാർത്ഥത്തിൽ ഇവിടെ ഗൂഗിൾ വെബാണ് ഉള്ളതെന്നും കോടതിയില്‍ നല്‍കിയ സാക്ഷ്യപത്രത്തിനിടെ നാദെല്ല പറഞ്ഞു. ബിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ വിപണി വിഹിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായെന്ന് ഗൂഗിളിന്റെ ലീഡ് ലിറ്റിഗേറ്റര്‍ ജോണ്‍ ഷ്മിഡ്ലിന്‍ ചോദ്യത്തിനോട് പ്രതികരിച്ച് നദെല്ല പറഞ്ഞു.
1990കളില്‍, മൈക്രോസോഫ്റ്റും സമാനമായ ആരോപണം നേരിട്ടിരുന്നുവെന്നതാണ് ശ്രദ്ധേയം. മറ്റ് ടെക് കമ്പനികള്‍ നിര്‍മ്മിച്ച ആപ്ലിക്കേഷനുകളെ വളരാന്‍ അനുവദിക്കാത്ത തരത്തില്‍ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആധിപത്യത്തിനായി ശ്രമിച്ചുവെന്നായിരുന്നു കേസ്.ഇതിന് ശേഷം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഒരു ടെക് കമ്പനിക്കെതിരെ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണ് ഗൂഗിളിനെതിരായ ആന്റി ട്രസ്റ്റ് ട്രയൽ.
25 വർഷം മുമ്പത്തെ കേസില്‍ മൈക്രോസോഫ്റ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഗൂഗിളിന്റെ ഇന്നത്തെ നിലയിലുള്ള വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. അന്ന് മൈക്രോസോഫ്റ്റ് ചെയ്തതിന് സമാനമായ പ്രവർത്തിയാണ് ഇന്ന് ഗൂഗിള്‍ ചെയ്യുന്നതെന്നാണ് ആരോപണം. ആപ്പിളിന്റെ സഫാരി ഉൾപ്പെടെയുള്ള ജനപ്രിയ ബ്രൗസറുകളിൽ പണമടച്ചും സ്‌മാർട്ട്‌ഫോണുകളുടെ ഹോം സ്‌ക്രീനുകളിൽ ഇടം നേടിയും ഓൺലൈൻ സെർച്ചിൽ ഗൂഗിൾ അതിന്റെ കുത്തക വ്യാപിപ്പിക്കുന്നു എന്ന ആരോപണമാണ് സർക്കാരിന്റെ കേസിന്റെ കാതൽ.
ഗൂഗിളിന്റെ സെർച്ച് എഞ്ചിന്‍ ആധിപത്യത്തിന്റെ ഏറ്റവും പ്രധാന ഘടകം ആപ്പിളുമായുള്ള മൾട്ടി-ബില്യൺ ഡോളറിന്റെ കരാറാണ്. എന്നാല്‍ ഉപയോക്താക്കൾക്ക് വേണമെങ്കിൽ മറ്റൊരു സെർച്ച് എഞ്ചിനിലേക്ക് മാറാമെന്ന ഗൂഗിളിന്റെ വാദം നദെല്ല "വ്യാജം" എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. ഉപയോക്താക്കൾ അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ മാറ്റുന്നത് വളരെ അപൂർവമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, " രാവിലെ എഴുന്നേൽക്കുക, പല്ല് തേക്കുക, ഗൂഗിളിൽ തിരയുക." എന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റും ഗൂഗിളും രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ സാങ്കേതിക മേഖലകളിൽ കടുത്ത മത്സരത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ടെക് ഭീമന്‍മാരാണ്. നാദെല്ലയും പിച്ചൈയും നേതൃപരമായ റോളുകൾ ഏറ്റെടുത്തതിന് ശേഷവും ഇതിന് വലിയ മാറ്റമൊന്നുമില്ലെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറ്റവും പുതിയ യുദ്ധക്കളം. ഈ മേഖലയിലും മൈക്രോസോഫ്റ്റിനെ മറികടക്കാന്‍ ഗൂഗിൾ അതിന്റെ സെർച്ച് ആധിപത്യം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കകൾ നാദെല്ല പ്രകടിപ്പിക്കുന്നതും വെറുതെയല്ല.
നദെല്ലയും പിച്ചൈയും അടുത്ത സുഹൃത്തുക്കളാണെന്നത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നുമില്ലെങ്കിലും ഇടയ്ക്കിടെ സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെ പരസ്പരം ബഹുമാനമുള്ള ഒരു ബന്ധം ഇരുവരും നിലനിർത്തുന്നുണ്ട്. 2014-ൽ സത്യ നാദെല്ലയെ മൈക്രോസോഫ്റ്റ് സിഇഒ ആയി നിയമിച്ചപ്പോൾ, ഗൂഗിളിന്റെ ആൻഡ്രോയിഡ് ഡിവിഷനെ നയിച്ചിരുന്ന പിച്ചൈ 2015 ലാണ് ഗൂഗിളിന്റെ സിഇഒ ആയി നിയമിതനാവുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications